ന്യൂ ഡൽഹി : രാജ്യത്തെ കർഷകർക്കുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ദീപാവലി സമ്മാനം എത്തുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 15-ാം ഗഡു നൽകുന്ന തീയതി കൃഷി മന്ത്രാലയം പുറത്ത് വിട്ടു. നവംബർ 15ന് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 15-ാം ഗഡു യോഗ്യരായ കർഷകർക്ക് ലഭിക്കമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമാർ അറിയിച്ചു. എട്ട് കോടിയോളം വരുന്ന രാജ്യത്തെ കർഷകർക്കാണ് ഈ പദ്ധതിയിലൂടെ ഗുണഫലം ലഭിക്കുക.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിലൂടെ സർക്കാർ നേരിട്ടാണ് കർഷകരുടെ ബാങ്കിലേക്ക് പണം നിക്ഷേപിക്കുന്നത്. . ഈ പദ്ധതി പ്രകാരം വർഷത്തിൽ കർഷകന് 6,000 രൂപ 2000 വീതം മൂന്ന് ഗഡുക്കളായി കേന്ദ്ര സർക്കാർ നൽകും. ചെറുകിട ഇടത്തരം കർഷകർക്കായിട്ടുള്ള സർക്കാരിന്റെ പദ്ധതികയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന.
ALSO READ : Fixed Deposits: ദീപാവലി കാലത്ത് സർക്കാർ ബാങ്കിൽ സ്ഥിര നിക്ഷേപം ഇടാം, മികച്ച പലിശ ഇതാ
കേന്ദ്രത്തിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ കുറിച്ച് പ്രധാന മന്ത്രി കിസാൻ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. ഹോം പേജിൽ കാണുന്ന കർഷകർ (ഫാർമേർസ്) തിരഞ്ഞെടുത്ത് നിങ്ങളുടെ അനുകൂല്യങ്ങളെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നതാണ്.
പിഎം കിസാൻ സമ്മാൻ നിധി യോജന: എങ്ങനെ ഇ-കെവൈസി നടത്താം?
-പിഎം കിസന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക. തുടർന്ന് കർഷകരുടെ കോളത്തിൽ കിസാൻ ഇ-കെവിസി എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
-തുടർന്ന് നിങ്ങളുടെ ആധാറിന്റെ നമ്പർ രേഖപ്പെടുത്തുക.
- ശേഷം തെളിഞ്ഞ് വരുന്ന ക്യാപ്ച്ചെ നൽകിയിരിക്കുന്ന കോളത്തിൽ കൃത്യമായി രേഖപ്പെടുത്തുക.
- സേർച്ച് ബട്ടണിൽ ക്സിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ രജിസ്റ്റേർഡ് ഫോൺ നമ്പർ നൽകുക.
- ആ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. അത് രേഖപ്പെടുത്തി. സബ്മിറ്റ് ഫോർ ഓഥറൈസേഷനിൽ ക്ലിക്ക് ചെയ്യുക.
സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാർ ഇ-കെവൈസി നിർബന്ധമാക്കിയിരിക്കുന്നത്. ഇ-കെവൈസി സമർപ്പിച്ചില്ലെങ്കിൽ സ്കീമിന്റെ ഗുണഫലങ്ങൾ ലഭിക്കില്ല. ബയോമെട്രിക് സംവിധാനത്തിലൂടെ ഇ-കെവൈസി നടത്തുകയാണെങ്കിൽ 15 രൂപ ഈടാക്കുന്നതാണ്.
2019 മുതലാണ് മോദി സർക്കാർ കർഷകരുടെ ഉന്നമനത്തിനായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി സ്കീം അവതരിപ്പിക്കുന്നത്. രാജ്യത്തെ നിർധരായ കർഷകരിലേക്ക് സർക്കാരിന്റെ ആനികൂല്യം നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഈ സ്കീം അവതരിപ്പിച്ചത്. പദ്ധതി പ്രകാരം കർഷകർക്ക് വർഷത്തിൽ മൂന്ന് ഇൻസ്റ്റാൽമെന്റായി 6000 രൂപയ്ക്ക് കർഷകർക്ക് നേരിട്ട് ബാങ്കിലൂടെ നൽകും. ഒരു സാമ്പത്തിക വർഷത്തിൽ ഏപ്രിൽ-ജൂലൈ, ഓഗസ്റ്റ്- നവംബർ, ഡിസംബർ മാർച്ച് മാസങ്ങളിലായിട്ടാണ് സർക്കാർ കർഷകർക്ക് ധനസഹായം നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.