PM Kisan: അടുത്ത ഗഡു മാർച്ചിൽ കിട്ടും! 2 മിനിട്ടിനുള്ളിൽ അറിയാം നിങ്ങളുടെ പേര് പട്ടികയിലുണ്ടോയെന്ന്

പി‌എം കിസാന്റെ എട്ടാം ഗഡു മാർച്ച് അവസാനം സർക്കാർ നൽകിയേക്കും. പദ്ധതിയുടെ ഏഴാമത്തെ ഗഡു 2020 ഡിസംബർ 20 ന് നല്കിയിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Feb 19, 2021, 02:50 PM IST
  • പി‌എം കിസാന്റെ എട്ടാം ഗഡു മാർച്ച് അവസാനം സർക്കാർ നൽകിയേക്കും.
  • പദ്ധതിയുടെ ഏഴാമത്തെ ഗഡു 2020 ഡിസംബർ 20 ന് നല്കിയിരുന്നു.
  • ഈ തുക ഒരു വർഷത്തിൽ മൂന്ന് തവണകളായി നൽകുന്നു.
PM Kisan: അടുത്ത ഗഡു മാർച്ചിൽ കിട്ടും! 2 മിനിട്ടിനുള്ളിൽ അറിയാം നിങ്ങളുടെ പേര് പട്ടികയിലുണ്ടോയെന്ന്

PM Kisan: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ (PM Kisan Samman Nidhi Yojana) എട്ടാം ഗഡു കർഷകർക്ക് ഉടൻ ലഭിക്കും. പി‌എം കിസാന്റെ എട്ടാം ഗഡു മാർച്ച് അവസാനം സർക്കാർ നൽകിയേക്കും. പദ്ധതിയുടെ ഏഴാമത്തെ ഗഡു 2020 ഡിസംബർ 20 ന് നല്കിയിരുന്നു. ഈ പദ്ധതി പ്രകാരം പ്രതിവർഷം 6000 രൂപ ആവശ്യമുള്ള കർഷകർക്ക് അവരുടെ അക്കൗണ്ടുകളിൽ നേരിട്ട് കൈമാറ്റം ചെയ്യപ്പെടുന്നു.

കൃഷിക്കാർക്ക് 3 തവണകളായി തുക ലഭിക്കും

ഈ തുക ഒരു വർഷത്തിൽ മൂന്ന് തവണകളായി നൽകുന്നു. കർഷകർക്ക് 2000-2000 രൂപയുടെ മൂന്ന് തവണകളായിട്ടാണ് ഈ തുക ലഭിക്കുന്നത്. അതായത് ഓരോ നാല് മാസത്തിലും കർഷകരുടെ അക്കൗണ്ടിലേക്ക് (Farmers Account) പണം ചേർക്കുന്നു. ഏപ്രിൽ-ജൂലൈ മാസങ്ങളിലാണ് ആദ്യ ഗഡു നൽകുന്നത്. രണ്ടാമത്തെ ഗഡു ആഗസ്റ്റ്-നവംബർ മാസങ്ങളിലും മൂന്നാം ഗഡു ഡിസംബർ-മാർച്ച് മാസങ്ങളിലുമാണ് നൽകുന്നത്.  

Also Read: PM Kisan Yojana News: ഭൂരഹിതരായ ഈ കർഷകരുടെ അക്കൗണ്ടിലും 2000 രൂപ വീതം എത്തുമെന്ന് PM Modi

നിങ്ങളും ഈ സ്കീമിന്റെ (PM Kisan Samman Nidhi Yojana) ഗുണഭോക്താവാണെങ്കിൽ എട്ടാം തവണയിൽ റിലീസ് ചെയ്യേണ്ട തുക നിങ്ങൾക്ക് ലഭിക്കുമോ ഇല്ലയോ എന്ന് അറിയണമെങ്കിൽ സർക്കാർ പട്ടികയിൽ നിങ്ങളുടെ പേര് എളുപ്പത്തിൽ പരിശോധിക്കാം.

1. ആദ്യം പി‌എം കിസാന്റെ (PM Kisan) ഔദ്യോഗിക വെബ്‌സൈറ്റായ https://pmkisan.gov.in/ ലേക്ക് പോകുക. 
2. വലതുവശത്ത് 'Farmers Corner' എന്ന ഓപ്ഷൻ നിങ്ങൾക്ക് കാണാം.
3. ഇവിടെ 'Beneficiary Status' ഓപ്ഷനിൽ ക്ലിക്കുചെയ്യുക. ഇതിനുശേഷം പുതിയ പേജ് തുറക്കും.
4. പുതിയ പേജിൽ ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ എന്നിവയിൽ നിന്ന് ഏതെങ്കിലും ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക. ഈ മൂന്ന് നമ്പറുകളിലൂടെ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം വരുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് പരിശോധിക്കാൻ കഴിയും.
5. നിങ്ങൾ ഏതാണ് തിരഞ്ഞെടുത്തത് അതിന്റെ നമ്പർ കൊടുക്കുക.  അതിന് ശേഷം 'Get Data' ക്ലിക്ക് ചെയ്യുക.
6. അതിൽ ക്ലിക്കുചെയ്യുന്നതിലൂടെ എല്ലാ ഇടപാടുകളെയും കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും. ഏത് തവണയാണ് നിങ്ങളുടെ അക്കൗണ്ടിലേക്ക് ഇൻ‌സ്റ്റാൾ‌മെന്റ് വന്നത്, ഏത് ബാങ്ക് അക്കൗണ്ടിലാണ് അത് ക്രെഡിറ്റ് ചെയ്തത് എല്ലാം നിങ്ങൾക്ക് അറിയാൻ കഴിയും.

Also Read: PM Kisan Samman Nidhi Scheme: PM Kisan ന്റെ എട്ടാം ഗഡു എപ്പോൾ പുറത്തിറങ്ങും? അറിയൂ..

7. അതുപോലെ എട്ടാമത്തെ ഗഡുമായി ബന്ധപ്പെട്ട വിവരങ്ങളും ഈ സ്ഥലത്ത് നിന്ന് നിങ്ങൾക്ക് ലഭിക്കും.
8. ഇനി FTO is generated and Payment confirmation is pending എന്നാണ് നിങ്ങൾ കാണുന്നതെങ്കിൽ അതിനർത്ഥം ഫണ്ട് കൈമാറ്റ പ്രക്രിയ ആരംഭിച്ചു എന്നാണ്. അതായത് കുറച്ച് ദിവസത്തിനുള്ളിൽ ഈ തവണ നിങ്ങളുടെ അക്കൗണ്ടിലേക്ക് വരും എന്നർത്ഥം.

മൊബൈൽ അപ്ലിക്കേഷനിലൂടെയും പരിശോധിക്കാം

PM KISAN നായി ഒരു മൊബൈൽ അപ്ലിക്കേഷനുമുണ്ട് (PM Kisan Mobile App). ഇത് download ചെയ്തശേഷം എല്ലാ വിവരങ്ങളും ഇതിലേക്ക് പൂരിപ്പിക്കുക അതിന്ശേഷം നിങ്ങൾക്ക് അതിൽ കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യപ്പെടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News