മാസം വെറും 36 രൂപ കൊണ്ട് 2 ലക്ഷം, ആവശ്യത്തിന് ഉപകരിക്കുന്ന ഒരു സർക്കാർ പദ്ധതി

ഇൻഷ്വർ ചെയ്ത വ്യക്തി മരിച്ചാൽ നോമിനിക്കോ കുടുംബത്തിനോ 2 ലക്ഷം രൂപ ലഭിക്കും. പ്രതിമാസം 36-37 രൂപ മാറ്റി വെച്ച് നിങ്ങൾക്ക് പദ്ധതിയിൽ നിക്ഷേപിക്കാം

Written by - Zee Malayalam News Desk | Last Updated : Oct 5, 2023, 04:33 PM IST
  • 18 നും 50 നും ഇടയിൽ പ്രായമുള്ള ആർക്കും ഈ ഇൻഷുറൻസ് പ്ലാനിൽ ചേരാം
  • എല്ലാ വർഷവും 436 രൂപയാണ് പ്രീമിയമായി അടയ്‌ക്കേണ്ടത്
  • 436 രൂപ 12 മാസങ്ങളിലായി ഭാഗിച്ചാൽ പ്രതിമാസ ചെലവ് ഏകദേശം 36.33 രൂപ
മാസം വെറും 36 രൂപ കൊണ്ട് 2 ലക്ഷം, ആവശ്യത്തിന് ഉപകരിക്കുന്ന ഒരു സർക്കാർ പദ്ധതി

ന്യൂഡൽഹി: രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നിരവധി പദ്ധതികൾ തയ്യാറാക്കുന്നത്. അത്തരത്തിലൊന്നാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY).പ്രയാസകരമായ സമയങ്ങളിൽ കുടുംബത്തിന് സാമ്പത്തിക സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒരു നിശ്ചിത വാർഷിക പ്രീമിയം അടച്ച് ഈ സ്കീം പ്രയോജനപ്പെടുത്താം. ഇൻഷ്വർ ചെയ്ത വ്യക്തി മരിച്ചാൽ നോമിനിക്കോ കുടുംബത്തിനോ 2 ലക്ഷം രൂപ ലഭിക്കും. പ്രതിമാസം 36-37 രൂപ മാറ്റി വെച്ച് നിങ്ങൾക്ക് പദ്ധതിയിൽ നിക്ഷേപിക്കാം.

ആർക്കൊക്കെ പ്ലാനിൽ ചേരാം

18 നും 50 നും ഇടയിൽ പ്രായമുള്ള ആർക്കും ഈ ഇൻഷുറൻസ് പ്ലാനിൽ ചേരാം. എല്ലാ വർഷവും 436 രൂപയാണ് പ്രീമിയമായി അടയ്‌ക്കേണ്ടത്. 436 രൂപ 12 മാസങ്ങളിലായി ഭാഗിച്ചാൽ  പ്രതിമാസ ചെലവ് ഏകദേശം 36.33 രൂപ വരും.
ഈ ഇൻഷുറൻസ് പ്ലാനിന്റെ കവർ കാലയളവ് ജൂൺ 1 മുതൽ മെയ് 31 വരെയാണ്, അതായത് വർഷത്തിലെ ഏത് മാസത്തിലും നിങ്ങൾക്ക് ഇതിൽ ചേരാം. ജൂൺ 1 ന് നിങ്ങൾ അത് വീണ്ടും പുതുക്കേണ്ടതുണ്ട്. പോളിസി കാലയളവിൽ ഇൻഷ്വർ ചെയ്തയാൾ മരിച്ചാൽ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായമായി നൽകും.

പോളിസി

ഈ പോളിസി എടുക്കാൻ നിങ്ങൾക്ക് ഒരു തരത്തിലുള്ള മെഡിക്കൽ പരിശോധനയും ആവശ്യമില്ല. ഇൻഷുറൻസ് പോളിസിയുടെ സമ്മത ഫോമിൽ ചില പ്രത്യേക രോഗങ്ങൾ പരാമർശിച്ചിട്ടുണ്ട നിങ്ങൾ അവ ഡിക്ലറേഷൻ ഫോമിൽ സൂചിപ്പിക്കണം. നിങ്ങൾക്കും ഈ പോളിസി എടുക്കണമെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് ഉള്ള ബാങ്കിൽ നിന്ന് ഇതിന്റെ ഫോം വാങ്ങി പൂരിപ്പിക്കാം. ശേഷം ബാക്കി ജോലികൾ ബാങ്ക് തന്നെ പൂർത്തിയാക്കും.

വ്യവസ്ഥകൾ

ഈ സ്കീം പ്രയോജനപ്പെടുത്തണമെങ്കിൽ, നിങ്ങൾക്ക് ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, മൊബൈൽ നമ്പർ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ഉണ്ടായിരിക്കണം.  നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ ആധാർ നമ്പറുമായി ലിങ്ക് ചെയ്യണം. അക്കൗണ്ടിൽ ഓട്ടോമാറ്റിക് റിന്യൂവൽ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, എല്ലാ വർഷവും മെയ് 25 നും മെയ് 31 നും ഇടയിൽ, പോളിസിയുടെ 436 രൂപ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് സ്വയമേവ എടുക്കും. പോളിസി എടുത്ത് 45 ദിവസത്തിന് ശേഷം മാത്രമേ ഈ ഇൻഷുറൻസ് പരിരക്ഷയുടെ ആനുകൂല്യം ലഭ്യമാകൂ. എന്നാൽ, അപകടത്തിൽ മരിച്ചാൽ 45 ദിവസം എന്ന വ്യവസ്ഥ ബാധകമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News