Bank Account Rules: 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ NDA സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തെ ഭൂരിഭാഗം ആളുകൾക്കും സ്വന്തം ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ജൻധൻ യോജനയ്ക്ക് കീഴിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ മോദി സർക്കാർ ശ്രമിയ്ക്കുകയുണ്ടായി.
അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ട് പ്രകാരം ഇന്ന് രാജ്യത്തെ ജനസംഖ്യയുടെ 95% പേർക്കും സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ട്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉള്ളവരും ഏറെയാണ്. ഇന്ന് നമുക്കറിയാം സാമ്പത്തിക ഇടപാടുകൾക്കായി കുറഞ്ഞത് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും ഉണ്ടായിരിക്കേണ്ടത് ഏറെ പ്രധാനമാണ്. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ സുരക്ഷിതമായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കും. കൂടാതെ നിങ്ങള്‍ നിക്ഷേപിച്ച മൂലധനവും ബാങ്കില്‍ സുരക്ഷിതമാണ്.
Also Read: Shaik Darvesh Saheb: ഷേക്ക് ദര്‍വേഷ് സാഹിബ് കേരളത്തിന്റെ പുതിയ ഡിജിപി; ചീഫ് സെക്രട്ടറി ഡോ.വി.വേണു
സേവിംഗ്സ് അക്കൗണ്ട്, കറന്‍റ് അക്കൗണ്ട്, സാലറി അക്കൗണ്ട്, ജോയിന്‍റ് അക്കൗണ്ട് തുടങ്ങി നിരവധി അക്കൗണ്ടുകൾ ഉണ്ട്. സാധാരണയായി ആളുകൾക്ക് ഒരു സേവിംഗ്സ് അക്കൗണ്ട് മാത്രമേ ഉണ്ടാവാറുള്ളൂ. ഈ അക്കൗണ്ടിന്‍റെ ലക്ഷ്യം അത്യാവശ്യ ഘട്ടത്തിലേയ്ക്ക് പണം സൂക്ഷിക്കുക എന്നതാണ്. ഈ അക്കൗണ്ടിൽ, ത്രൈമാസ അടിസ്ഥാനത്തിൽ പലിശയും ലഭിക്കുന്നു.
ബാങ്കിംഗും അക്കൗണ്ടുകളും
ബിസിനസ് ചെയ്യുന്ന ആളുകൾ കറന്‍റ് അക്കൗണ്ട് തുറക്കുന്നു. ഇത്തരത്തിലുള്ള അക്കൗണ്ടിൽ ധാരാളം സാമ്പത്തിക ഇടപാടുകൾ നടക്കുന്നുണ്ട്. അതേസമയം, എല്ലാ മാസവും ശമ്പളം വാങ്ങുന്നവര്‍ സാലറി അക്കൗണ്ട് ആരംഭിക്കുന്നു. നിങ്ങളുടെ മാസ ശമ്പളമായി ഒരു നിശ്ചിത തുക എല്ലാ മാസവും അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടുന്നു എങ്കില്‍ ഈ അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടതില്ല. എന്നാല്‍, മൂന്ന് മാസം തുടർച്ചയായി ശമ്പളം ലഭിച്ചില്ലെങ്കിൽ, ഈ അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ടാക്കി മാറ്റും എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, ജോലി മാറുമ്പോൾ ആവശ്യാനുസരണം നിങ്ങൾക്ക് ഈ അക്കൗണ്ട് ക്ലോസ് ചെയ്യാനും കഴിയും.
എന്താണ് ജോയിന്‍റ് അക്കൗണ്ട്?
ജോയിന്‍റ് അക്കൗണ്ടുകൾ രണ്ടോ അതിലധികമോ ബിസിനസ് പങ്കാളികൾക്കോ ഭാര്യാഭർത്താക്കന്മാർക്കോ തുറക്കാം. ഈ അക്കൗണ്ട് പല തരത്തിൽ പ്രയോജനകരമാണ്. ഒരു ജോയിന്‍റ് അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുഗമമായി നടത്താന്‍ സാധിക്കും. ഒരു സേവിംഗ്സ് അക്കൗണ്ടിൽ ഉള്ളതിനേക്കാൾ എളുപ്പമാണ് ഇത്തരത്തിലുള്ള അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നത്. ജോയിന്‍റ് അക്കൗണ്ട് തുറക്കുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ എളുപ്പത്തില്‍ നിറവേറ്റാന്‍ സാധിക്കും.
ചിലർക്ക് ഒന്നല്ല പല ബാങ്കുകളിൽ അക്കൗണ്ടുണ്ട്. എന്നാൽ ഏതൊരു സാധാരണക്കാരനും എത്ര ബാങ്ക് അക്കൗണ്ടുകൾവരെയാകാം എന്നറിയാമോ? ഒരു വ്യക്തിക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ വരെയാകാം എന്ന വിഷയത്തില്‍ RBI എന്താണ് പറയുന്നത്?
ആർബിഐ പ്രകാരം ഒരാൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച് നിയമവും നിശ്ചിത പരിധിയും ഇല്ല. ആളുകൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത ബാങ്കുകളില്‍ വ്യത്യസ്ത അക്കൗണ്ടുകൾ തുറക്കാൻ സാധിക്കും.
ഒരു അക്കൗണ്ടാണോ ഒന്നിലധികമാണോ നല്ലത്?
മുകളിൽ പറഞ്ഞത് അനുസരിച്ച് ഓരോരുത്തരുടെയും ആവശ്യങ്ങൾ അനുസരിച്ചാണ് അക്കൗണ്ടുകളുടെ എണ്ണം തീരുമാനിക്കേണ്ടത്. ഒരു വ്യക്തിയ്ക്ക് പരമാവധി മൂന്ന് അക്കൗണ്ടുകളാണ് അഭികാമ്യമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഒരു വ്യക്തിഗത അക്കൗണ്ട്, ശമ്പള അക്കൗണ്ട്, പങ്കാളിക്കൊപ്പമോ മാതാപിതാക്കൾക്കൊപ്പമോ ഉള്ള ജോയിന്‍റ് അക്കൗണ്ട് എന്നിവയാണ് അവ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...