മുംബൈ: നിർമാണത്തിലെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ മാരുതി സുസൂക്കി തങ്ങൾ വിൽപന നടത്തിയ 10,000ത്തോളം വാഹനങ്ങൾ തിരികെ വിളിച്ചു, വാഗൺ ആർ, സെലേറിയോ, ഇഗ്നിസ് എന്നീ മോഡലുകളുടെ കാറുകളിലാണ് കമ്പനി സാങ്കേതിക തകരാർ കണ്ടെത്തിയത്. ഓഗസ്റ്റ് മൂന്ന് മുതൽ സെപ്റ്റംബർ ഒന്നിനിടയിൽ നിർമിച്ച കാറുകൾക്കാണ് പ്രശ്നം നേരിട്ടിരിക്കുന്നതെന്ന് മാരുതി സുസൂക്കി ഒക്ടോബർ 29 ഇന്നലെ ശനിയാഴ്ച അറിയിച്ചു.
ബ്രേക്കിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഉപയോക്താക്കളുടെ സുരക്ഷയെ മാനിച്ചാണ് കാറുകൾ തിരികെ വിളിക്കാൻ തീരുമാനിച്ചത്. വാഹനം മുഴുവനായി പരിശോധിച്ച് പ്രശ്നം നേരിടുന്ന ഭാഗം സൗജന്യമായി റിപെയ്ർ ചെയ്ത് നൽകുമെന്ന് മാരുതി സുസൂക്കി അറിയിച്ചു.
ALSO READ : Skoda Enyaq RS iV: സ്‌കോഡയുടെ പുതിയ എന്യാക് iV vRS
ഈ പ്രശ്നത്തെ തുടർന്ന് ബ്രേക്ക് നൽകുമ്പോൾ ഒരു പ്രത്യേക തരം ശബ്ദം പുറത്ത് വരും. ഇത് നീണ്ട നാളത്തേക്കുള്ള ബ്രേക്കിന്റെ പ്രവർത്തനത്തെ ബാധിക്കും. ഈ സുരക്ഷ വീഴ്ച മുൻനിർത്തിയാണ് കാർ കമ്പനി തങ്ങൾ വിൽപന നടത്തിയ 10,000ത്തോളം യൂണിറ്റിനെ തിരികെ വിളിക്കുന്നത്.
വാഹനം റിപെയ്ർ ചെയ്ത നൽകേണ്ട ഭാഗങ്ങൾ ഡീലർമാർക്കും ഔദ്യോഗിക വർക്ക് ഷോപ്പുകൾക്കും മാരുതി എത്തിച്ച് നൽകുമെന്ന് കാർ നിർമാണ കമ്പനി അറിയിച്ചു. പ്രശ്നം കണ്ടെത്തി പരിഹരിക്കുന്നതിന് വാഹനങ്ങൾ എത്തിച്ച് നൽകാൻ ഡീലർമാർ മുഖേന ഉപയോക്താക്കളെ അറിയിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...