Mark Zuckerberg : മാർക്ക് സക്കർബർഗിന് ഒരു ദിവസം കൊണ്ട് മാത്രം നഷ്ടമായത് 29 ബില്യൺ ഡോളർ; 20 ബില്യൺ ഡോളർ നേടി ജെഫ് ബെസോസ്

മെറ്റാ പ്ലാറ്റ്‌ഫോമ്സ് ഇങ്കിന്റെ സ്റ്റോക്ക് വൻ തോതിൽ ഇടിഞ്ഞതിനെ തുടർന്നാണ് മാർക്ക് സക്കർബർഗിന് വൻ തുക നഷ്ടമായത്.   

Written by - Zee Malayalam News Desk | Last Updated : Feb 4, 2022, 06:01 PM IST
  • മെറ്റാ പ്ലാറ്റ്‌ഫോമ്സ് ഇങ്കിന്റെ സ്റ്റോക്ക് വൻ തോതിൽ ഇടിഞ്ഞതിനെ തുടർന്നാണ് മാർക്ക് സക്കർബർഗിന് വൻ തുക നഷ്ടമായത്.
  • അതേസമയം സഹ ശതകോടീശ്വരൻ ജെഫ് ബെസോസിന് വ്യക്തിഗത ആസ്തി 20 ബില്യൺ ഡോളറുകൾ കൂടി വർധിച്ചു.
  • ഫോർബ്സിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് മെറ്റയുടെ സ്റ്റോക്ക് 26% ഇടിഞ്ഞു.
  • ഒറ്റ ദിവസം കൊണ്ട് ഒരു യുഎസ് കമ്പനിക്ക് ഉണ്ടായ എക്കാലത്തെയും വലിയ ഇടിവായിരുന്നു ഇത്.
Mark Zuckerberg : മാർക്ക് സക്കർബർഗിന് ഒരു ദിവസം കൊണ്ട് മാത്രം നഷ്ടമായത് 29 ബില്യൺ ഡോളർ; 20 ബില്യൺ ഡോളർ നേടി ജെഫ് ബെസോസ്

മാർക്ക് സക്കർബർഗിന് വ്യാഴാഴ്ച മാത്രം 29 ബില്യൺ ഡോളറുകളുടെ ആസ്തി നഷ്ടപ്പെട്ടു. മെറ്റാ പ്ലാറ്റ്‌ഫോമ്സ് ഇങ്കിന്റെ സ്റ്റോക്ക് വൻ തോതിൽ ഇടിഞ്ഞതിനെ തുടർന്നാണ് മാർക്ക് സക്കർബർഗിന് വൻ തുക നഷ്ടമായത്. അതേസമയം സഹ ശതകോടീശ്വരൻ ജെഫ് ബെസോസിന് വ്യക്തിഗത ആസ്തി  20 ബില്യൺ ഡോളറുകൾ കൂടി വർധിച്ചു.

ഫോർബ്സിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് മെറ്റയുടെ സ്റ്റോക്ക് 26% ഇടിഞ്ഞു.  ഒറ്റ ദിവസം കൊണ്ട് ഒരു യുഎസ് കമ്പനിക്ക് ഉണ്ടായ എക്കാലത്തെയും വലിയ ഇടിവായിരുന്നു ഇത്. കമ്പനിക്ക് ആകെ 200 ബില്യൺ ഡോളറിലധികം നഷ്ടമായി. ഇതിനെ തുടർന്ന് കമ്പനിയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സക്കർബർഗിന്റെ ആസ്തി 85 ബില്യൺ ഡോളറായി കുറഞ്ഞു.

ALSO READ: Security Breach in Pentagon | US സേനയുടെ സുരക്ഷ മേഖലയിൽ പ്രവേശിച്ച കോഴിയെ കസ്റ്റഡിയിൽ എടുത്തു

മുമ്പ് ഫേസ്ബുക്ക് എന്നറിയപ്പെട്ടിരുന്ന ടെക് ഭീമന്റെ 12.8% സ്റ്റോക്കുകളാണ് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ളത്. റിഫിനിറ്റീവ് ഡാറ്റ പ്രകാരം, ഇ-കൊമേഴ്‌സ് റീട്ടെയിലർ ആമസോണിന്റെ സ്ഥാപകനും ചെയർമാനുമായ ബെസോസിന് കമ്പനിയുടെ ഏകദേശം 9.9% ഓഹരിയാനുള്ളത്. ഫോർബ്സ് മാസികയുടെ കണക്കനുസരിച്ച് ലോകത്തിലെ മൂന്നാമത്തെ വലിയ ധനികൻ കൂടിയാണ് അദ്ദേഹം.

ALSO READ: ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനെ വധിച്ചു; യുഎസ് സൈന്യം വളഞ്ഞപ്പോൾ സ്വയം പൊട്ടിത്തെറിച്ച് ഖുറേഷി

ഇലക്‌ട്രിക് വാഹന കമ്പനിയായ റിവിയാനിലെ നിക്ഷേപത്തിനെ തുടർന്നാണ് ആമസോൺ ഓഹരി വിപണിയിൽ വൻ മുന്നേറ്റം നേടിയത്. ആമസോണിന്റെ അവധിക്കാല-ത്രൈമാസ ലാഭം വൻ തോതിൽ ഉയർന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രൈം സബ്സ്ക്രിപ്ഷനുകളുടെ വാർഷിക വിലകൾ വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. വിപുലീകൃത ട്രേഡിംഗിൽ അതിന്റെ ഓഹരികൾ 15% വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News