LPG Cylinder Booking: നിങ്ങൾക്ക് PhonePe വഴിയും ഇനി LPG സിലിണ്ടർ ബുക്ക് ചെയ്യാം

LPG Cylinder Booking: കൊറോണ പകർച്ചവ്യാധിയുടെ ഈ കാലഘട്ടത്തിൽ നിങ്ങളുടെ ഗ്യാസ് ഏജൻസിയുടെ ഡെലിവറി വെഹിക്കിൾ ഡ്രൈവർ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? അല്ലെങ്കിൽ എൽ‌പി‌ജി ബുക്ക് ചെയ്യുന്നതിലെ പേയ്‌മെന്റ് സംവിധാനത്തെക്കുറിച്ച് എന്തെങ്കിലും പ്രശ്‌നം നേരിടുന്നുണ്ടോ?  

Written by - Ajitha Kumari | Last Updated : Jun 17, 2021, 03:00 PM IST
  • LPG സിലിണ്ടർ ഫോൺപെയിലൂടെയും ബുക്ക് ചെയ്യാം
  • ഗൂഗിളിന്റെ മൊബൈൽ പേയ്‌മെന്റ് ആപ്ലിക്കേഷനായ 'PhonePe' വഴി ഇനി നിങ്ങൾക്ക് എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാം
  • Phone Pe App ഡിജിറ്റൽ പേയ്‌മെന്റിനായുള്ള വളരെ ജനപ്രിയ ആപ്ലിക്കേഷനാണ്
LPG Cylinder Booking: നിങ്ങൾക്ക് PhonePe വഴിയും ഇനി LPG സിലിണ്ടർ ബുക്ക് ചെയ്യാം

LPG Cylinder Booking: കൊറോണ പകർച്ചവ്യാധിയുടെ ഈ കാലഘട്ടത്തിൽ നിങ്ങളുടെ ഗ്യാസ് ഏജൻസിയുടെ ഡെലിവറി വെഹിക്കിൾ ഡ്രൈവർ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? അല്ലെങ്കിൽ എൽ‌പി‌ജി ബുക്ക് ചെയ്യുന്നതിലെ പേയ്‌മെന്റ് സംവിധാനത്തെക്കുറിച്ച് എന്തെങ്കിലും പ്രശ്‌നം നേരിടുന്നുണ്ടോ? ഒരുപക്ഷേ നിങ്ങൾ പേയ്‌മെന്റ് സംവിധാനത്തിൽ കൂടുതൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഇനി അതിനെക്കുറിച്ച് ചിന്തിക്കണ്ട... 

അതായത് ഗൂഗിളിന്റെ മൊബൈൽ പേയ്‌മെന്റ് ആപ്ലിക്കേഷനായ 'PhonePe' വഴി ഇനി നിങ്ങൾക്ക് എൽപിജി സിലിണ്ടർ ബുക്ക് ചെയ്ത് എളുപ്പത്തിൽ പണമടയ്ക്കാം. എന്താണ് അതിന്റെ രീതിയെന്ന് നമുക്ക് ഘട്ടം ഘട്ടമായി അറിയാം. 

Also Read: Paytm offer on Gas Booking: Paytm ൽ നിന്നും LPG Cylinder ബുക്ക് ചെയ്യൂ 800 രൂപ ക്യാഷ്ബാക്ക് നേടൂ

എന്താണീ ഫോൺ‌പേ പേയ്‌മെന്റ് സിസ്റ്റം?

Phone Pe App ഡിജിറ്റൽ പേയ്‌മെന്റിനായുള്ള വളരെ ജനപ്രിയ ആപ്ലിക്കേഷനാണ്.  ഇത് യെസ് ബാങ്ക് (Yes Bank) ആണ്  പ്രവർത്തിപ്പിക്കുന്നത്.  ഇത് ഡിജിറ്റൽ പേയ്‌മെന്റിന് പൂർണ്ണമായും സുരക്ഷിതമാണ്. പലതരം ഡിജിറ്റൽ പേയ്‌മെന്റ് ഫോണുകളിൽ നിന്ന് മാത്രമേ നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയൂ. 

ഓൺലൈൻ ഇടപാടുകൾക്കുള്ള മികച്ച സുരക്ഷിത പ്ലാറ്റ്ഫോമാണ് ഫോൺ‌പെ മൊത്തത്തിൽ ഒരു യൂണിഫൈഡ് പേയ്‌മെന്റ് സിസ്റ്റം (UPI) ആണ്. ഇതിൽ ഓൺലൈൻ ഇടപാടുകൾക്കായി  ബാങ്ക് അക്കൗണ്ടോ ഐ‌എഫ്‌എസ്‌സി കോഡോ ആവശ്യമില്ല, അതുപോലെ പാസ്‌വേഡും വേണ്ട. നിങ്ങൾ പണം നൽകാൻ പോകുന്ന വ്യക്തിയുടെ മൊബൈൽ നമ്പർ അല്ലെങ്കിൽ വിപിഎം നൽകുക ശേഷം നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്ക് പണം കൈമാറാൻ കഴിയും.

അതുപോലെ എൽപിജി ഗ്യാസ് ബുക്ക് (LPG Boking) ചെയ്യുന്നതിനും നിങ്ങൾക്ക് ഫോൺപേ വഴി ഗ്യാസ് ഏജൻസികൾക്ക് പണം നൽകാം. ഇതിൽ നിങ്ങൾക്ക് ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിക്കാതെ പണമടയ്ക്കാം.

Also Read: Gold Hallmarking ന് ശേഷം വീട്ടിൽ വച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ കാര്യം എന്താകും? അറിയേണ്ടതെല്ലാം 

PhonePe വഴി LPG സിലിണ്ടർ എങ്ങനെ ബുക്ക് ചെയ്യാം

>> ആദ്യം നിങ്ങൾ നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ PhonePe അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക.

>> അതിനുശേഷം റീചാർജ്, പേ ബില്ലുകൾ വിഭാഗത്തിലൂടെ സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള ഓപ്ഷൻ വിഭാഗത്തിൽ ക്ലിക്കുചെയ്യുക.

>> ശേഷം നിങ്ങൾ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിന് നിങ്ങളുടെ ഗ്യാസ് ഏജൻസി തിരഞ്ഞെടുക്കുക.

>> ഇതിൽ നിങ്ങൾക്ക് ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ്, ഇൻഡെയ്ൻ എന്നിവയിൽ ഏതാണോ അത് തിരഞ്ഞെടുക്കാം.  

>> അതിനുശേഷം പൂർണ്ണ വിശദാംശങ്ങൾ നൽകുക.

>> ഇനി നിങ്ങൾക്ക് എച്ച്പി ഗ്യാസ് വഴിയാണ് സിലിണ്ടർ ബുക്ക് ചെയ്യേണ്ടതെങ്കിൽ നിങ്ങൾ ആദ്യം സംസ്ഥാനം തിരഞ്ഞെടുക്കുക, പിന്നെ ജില്ല.

>> ഇതിനുശേഷം നിങ്ങളുടെ ഏജൻസി തിരഞ്ഞെടുക്കുക.

Also Read: LPG Subsidy Updates: നിങ്ങൾക്ക് LPG Subsidy ലഭിക്കുന്നില്ലേ? വീട്ടിൽ ഇരുന്ന് പരാതിപ്പെടൂ, അറിയാം എളുപ്പവഴി

>> തുടർന്ന് നിങ്ങളുടെ 6 അക്ക ഉപഭോക്തൃ നമ്പർ നൽകുക.

>> നിങ്ങൾക്ക് ഭാരത് ഗ്യാസ് അല്ലെങ്കിൽ ഇൻഡെയ്ൻ ഗ്യാസ് വഴിയാണ് സിലിണ്ടർ ബുക്ക് ചെയ്യേണ്ടതെങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പർ അല്ലെങ്കിൽ 17 അക്ക എൽപിജി ഐഡി നമ്പർ നൽകണം.

>> ഇതിനുശേഷം സിലിണ്ടറിന്റെ തുക അടയ്ക്കുന്നതിന് നിങ്ങൾ പേയ്മെന്റ് മോഡ് തിരഞ്ഞെടുത്ത് പേയിൽ ക്ലിക്കുചെയ്യുക.

>> ഇതെല്ലാം ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് വിജയകരമായി പണം അടയ്ക്കാൻ കഴിയുകയും ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിങ്ങളുടെ വീടിന്റെ വാതിൽക്കൽ സിലിണ്ടർ എത്തുകയും ചെയ്യും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News