LPG booking Paytm offer: എൽപിജി ഗ്യാസ് സിലിണ്ടർ (LPG gas cylinder) വാങ്ങുന്നവർക്ക് സന്തോഷ വാർത്ത. Paytm തങ്ങളുടെ ഉപയോക്താക്കൾക്ക് അവരുടെ പ്ലാറ്റ്‌ഫോമിൽ നിന്നും സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിന് വീണ്ടും അടിപൊളി ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
പേടിഎമ്മിൽ (Paytm) നിന്ന് ആദ്യമായി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ. ഇവർക്ക് 800 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. ഈ ഓഫർ 2021 ജൂൺ 30 വരെ തുടരും. കഴിഞ്ഞ മാസവും പേടിഎം ഈ ആനുകൂല്യം ഉപയോക്താക്കൾക്ക് നൽകിയിരുന്നു.
Also Read: LPG Booking: മറ്റ് ഏജൻസികളിൽ നിന്നും സിലിണ്ടർ നിറയ്ക്കാം! പുതിയ നിയമം വരുന്നു
പേടിഎമ്മിൽ ഗ്യാസ് ബുക്കിംഗ് എങ്ങനെ ചെയ്യാം
ഗ്യാസിന്റെ (LPG) വില ഇപ്പോൾ 808 മുതൽ 850 ന് ഇടയ്ക്കാണ്. വിലകൾ ഓരോ സംസ്ഥാനത്തിലും വ്യത്യാസമാണ്. ഈ ഓഫർ പ്രയോജനപ്പെടുത്തുന്നതിന് ഉപയോക്താക്കൾക്ക് പേടിഎം ആപ്പ് download ചെയ്യേണ്ടതുണ്ട്.
Paytm- ന്റെ ഈ ഓഫർ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങൾക്ക് ചില സ്റ്റെപ്പുകൾ അറിയണം
> ഓഫർ പ്രയോജനപ്പെടുത്തുന്നതിന് ആദ്യം നിങ്ങളുടെ ഫോണിൽ ഒരു Paytm അപ്ലിക്കേഷൻ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.
> ഫോണിൽ Paytm അപ്ലിക്കേഷൻ തുറക്കുക.
>ഇതിനുശേഷം show more എന്നതിൽ ക്ലിക്കുചെയ്യുക.
> തുടർന്ന് Recharge and Pay Bills വിഭാഗത്തിലേക്ക് പോകുക.
> ശേഷം Book A cylinder എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
> ഇതിൽ നിങ്ങൾ നിങ്ങളുടെ ഗ്യാസ് ഏജൻസി അതായത് ഭാരത് ഗ്യാസ് (Bharat Gas), എച്ച്പി ഗ്യാസ് ( HP Gas), ഇൻഡെയ്ൻ (Indane) ഇവയിൽ ഏതെന്ന് തിരഞ്ഞെടുക്കുക.
> ഇനി നിങ്ങൾക്ക് നിങ്ങള്ടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ അല്ലെങ്കിൽ LPG Id നൽകണം
> ഇതിന് ശേഷം പേയ്‌മെന്റ് നടത്താനുള്ള ഒരു ഓപ്ഷൻ നിങ്ങൾക്ക് കാണാൻ കഴിയും
> ഇനി നിങ്ങൾക്ക് payment ചെയ്യുന്നതിന് മുൻപ് Offer ൽ പോകണം. അവിടെ നിന്ന് 'FIRSTLPG' പ്രൊമോ കോഡ് enter ചെയ്യണം.
Also Read: SBI Alert: ജൂൺ 30 നകം ഇത് പൂർത്തിയാക്കുക, ഇല്ലെങ്കിൽ പണികിട്ടും!
ബുക്കിംഗ് കഴിഞ്ഞ് ഏകദേശം 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ക്യാഷ്ബാക്ക് (Paytm Cashback) സ്ക്രാച്ച് കാർഡ് ലഭിക്കും. വെറും ഏഴു ദിവസം മാത്രമാണ് നിങ്ങൾക്ക് ഈ സ്ക്രാച്ച് കാർഡ് ഉപയോഗിക്കാൻ കഴിയുന്നത്. ഇനി നിങ്ങൾക്ക് സ്ക്രാച്ച് കാർഡ് തുറക്കാൻ കഴിയുന്നില്ലെങ്കിൽ Cashback and Offers Section ൽ പോയി ഇത് തുറക്കാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...