Kerala Exhibition and Trading Center: അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു എക്സിബിഷൻ കം ട്രേഡ് സെൻറർ കേരളത്തിന്

വ്യവസായികൾക്കും മറ്റു മേഖലകളിലുള്ളവർക്കും പ്രയോജനകരമായ വിധത്തിൽ പ്രദർശനം സംഘടിപ്പിക്കാനും അന്താരാഷ്ട്ര വിപണി ഉൾപ്പെടെ നേടിയെടുക്കുന്നതിനും ഈ വേദി സഹായകരമാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് 

Written by - Zee Malayalam News Desk | Last Updated : Jun 18, 2021, 10:04 PM IST
  • കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ വ്യത്യസ്ത മേഖലകളെ ഉൾപ്പെടുത്തി പ്രദർശനവും വിപണന മേളയും
  • ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ ന്യൂഡൽഹിയിലെ പ്രദർശന വിപണന കേന്ദ്രത്തിന്റെ മാതൃകയിലാവും കൊച്ചിയിലും
  • 18-24 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Kerala Exhibition and Trading Center: അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു എക്സിബിഷൻ കം ട്രേഡ് സെൻറർ കേരളത്തിന്

Kochi: കേരളത്തിന് സ്വന്തമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു എക്സിബിഷൻ കം ട്രേഡ് സെന്ററും കൺവെൻഷൻ സെന്ററും കൊച്ചിയിൽ വരുന്നു. കേരളത്തിലെ വ്യവസായങ്ങൾക്കും പരമ്പരാഗത മേഖലയ്ക്കും കാർഷിക രംഗത്തിനും പുത്തൻ ഉണർവ് പകരാൻ പ്രദർശന വിപണന കേന്ദ്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. വ്യവസായ വകുപ്പിന്റെ അഭിമാന പദ്ധതികളിലൊന്നായാണ് ഇത് രൂപപ്പെടുത്തുന്നത്. 

വ്യവസായികൾക്കും മറ്റു മേഖലകളിലുള്ളവർക്കും പ്രയോജനകരമായ വിധത്തിൽ പ്രദർശനം സംഘടിപ്പിക്കാനും അന്താരാഷ്ട്ര വിപണി ഉൾപ്പെടെ നേടിയെടുക്കുന്നതിനും ഈ വേദി സഹായകരമാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

Also ReadKerala covid update: സംസ്ഥാനത്ത് ഇന്ന് 11,361 പേ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 90 പേർ

ഇതിനായി 15 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ വ്യത്യസ്ത മേഖലകളെ ഉൾപ്പെടുത്തി പ്രദർശനവും വിപണന മേളയും സംഘടിപ്പിക്കുന്നതിന് ഒരു വാർഷിക കലണ്ടർ തയ്യാറാക്കാനാവും. സ്ഥിരമായി പ്രദർശന വിപണന മേളകൾ സാധ്യമാകുന്നതോടെ ദേശീയ, അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധ നേടാനും ഉത്പന്നങ്ങൾക്ക് വിശാലമായ വിപണി കണ്ടെത്താനും സാധിക്കും.

Also Readആരാധനാലയങ്ങൾ തുറക്കണമെന്ന് K Sudhakaran; ആരാധനാലയങ്ങൾ തുറക്കാത്തതിനെതിരെ പ്രതിഷേധത്തിനൊരുങ്ങി മുസ്ലിംലീഗ്

 ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ ന്യൂഡൽഹിയിലെ പ്രദർശന വിപണന കേന്ദ്രത്തിന്റെ മാതൃകയിലാവും കൊച്ചിയിലും കേന്ദ്രം ഒരുക്കുക. 18-24 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.  സംസ്ഥാന വ്യാപാര മിഷന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിനായി മിഷൻ പ്രതിനിധികളുമായി മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
റീട്ടെയിൽ വ്യാപാരികളെക്കൂടി വാണിജ്യ മിഷന്റെ പരിധിയിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News