Income Tax Return Latest Update : അടുത്ത വർഷം മുതൽ ക്രിപ്റ്റോകറൻസി വരുമാനം ഇൻകം ടാക്സ് റിട്ടേൺ ഫോമിൽ രേഖപ്പെടുത്തണമെന്ന് കേന്ദ്ര റെവന്യു സെക്രട്ടറി തരുൺ ബജാജ്. ഇതിനായി ഐടിആർ ഫോമിൽ പ്രത്യേകം കോളം ഉൾപ്പെടുത്തുമെന്ന് റെവന്യു സെക്രട്ടറി അറിയിച്ചു.
ക്രിപ്റ്റോകറൻസിയിലൂടെ നേടുന്ന വരുമാന നികുതി ഈടാക്കാവുന്നതാണ്. ഇതൊരു പുതിയ നികുതി അല്ല ഈ മേഖലയിലേക്കും കൂടി ഏർപ്പെടുത്തന്നതാണെന്ന് തരുൺ ബജാജ് വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ALSO READ : Budget 2022 | ബജറ്റ് കഴിഞ്ഞു, ഡിജിറ്റൽ റുപ്പീ വരുന്നു; ഇനി ക്രിപ്റ്റോകറൻസിക്ക് എന്ത് സംഭവിക്കും?
സാമ്പത്തിക ബില്ലിൽ വൃഛ്വൽ വരുമാനങ്ങൾക്ക് നികുതി ഏർപ്പെടുത്താമെന്ന് പറയുന്നുണ്ട്. അതിലേക്ക് ക്രിപ്റ്റോകറൻസിയെ കൂടി ഉൾപ്പെടുത്തി എന്നേ ഉള്ളു. എന്ന് കരുതി ക്രിപ്റ്റോകറൻസി രാജ്യത്ത് നിയമാനുസൃതമാണ് എന്നല്ല അർഥം. അതിന് പാർലമെന്റ് പ്രത്യേക ബിൽ വന്നാൽ മാത്രമെ നിയമം ആകു എന്ന് റെവന്യു സെക്രട്ടറി വ്യക്തിമാക്കി.
എന്നിരുന്നാലും അടുത്ത സാമ്പത്തിക വർഷം മുതൽ കേന്ദ്രം ക്രിപ്റ്റോകറൻസിക്ക് മേൽ 30 ശതമാനം നികുതി ഈടാക്കും. മറ്റ് റിപ്പോർട്ടുകൾ പ്രകാരം കേന്ദ്രം ക്രിപ്റ്റോകറൻസിയെ നിയമാനുസൃതമാക്കാൻ ഒരുങ്ങുകയാണെന്നാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.