Financial Changes from October 1: സെപ്റ്റംബര്‍ മാസം അവസാനിക്കുന്നു. ഒക്ടോബര്‍ മാസം ആരംഭിക്കുന്ന അവസരത്തില്‍ എല്ലാ മാസത്തേയും പോലെ നിങ്ങളെ കാത്തിരിയ്ക്കുന്നത് ചില പ്രധാന സാമ്പത്തിക മാറ്റങ്ങളാണ്.
Also Read: Shani Dev: ആഗ്രഹങ്ങള്‍ക്ക് തടസം, അഭീഷ്ടസിദ്ധിക്കായി ശനി ദേവനെ പ്രസാദിപ്പിക്കാം
ഈ മാറ്റങ്ങളില്‍ ചിലത് നിങ്ങളുടെ പോക്കറ്റിൽ നേരിട്ട് സ്വാധീനം ചെലുത്തും. ചില നിയമങ്ങളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് ഏറെ പ്രധാനമാണ്. ഒക്ടോബറിൽ സംഭവിക്കാൻ പോകുന്ന ഈ പുതിയ മാറ്റങ്ങളെക്കുറിച്ച് അറിയാം.
പാചക വാതക വിലയില്‍ മാറ്റം
LPG കൂടാതെ CNG - PNG വിലയും എണ്ണക്കമ്പനികൾ പുനര്‍നിര്‍ണ്ണയിക്കുന്നത് എല്ലാ മാസവും ഒന്നാം തിയതിയാണ്. സാധാരണക്കാര്‍ ആകാംഷയോടെ കാത്തിരിയ്ക്കുന്ന ഒന്നാണ് പാചക വാതക വിലയിലെ മാറ്റം. സാധാരണയില്‍നിന്നും ഉയര്‍ന്നു നില്‍ക്കുന്ന പാചക വാതക വില കുറയുമോ എന്നാണ് സാധാരണക്കാര്‍ ഉറ്റു നോക്കുന്നത്. സാധാരണയായി, എല്ലാ മാസവും ഒന്നാം തീയതി എയർ ഫ്യൂവൽ (ATF) നിരക്കുകളും മാറുന്നു. ഇത്തവണയും സിഎൻജി-പിഎൻജിക്കൊപ്പം എടിഎഫിന്‍റെ വിലയിലും മാറ്റം വരാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍.
ജനന സർട്ടിഫിക്കറ്റ്
ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) നിയമം 2023 കാര്യമായ മാറ്റം കൊണ്ടുവരും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഡ്രൈവിംഗ് ലൈസൻസ് അപേക്ഷ, വോട്ടർ രജിസ്ട്രേഷൻ, ആധാർ നമ്പർ, വിവാഹ രജിസ്ട്രേഷൻ, സർക്കാർ ജോലി നിയമനങ്ങൾ തുടങ്ങി വിവിധ അവശ്യ ആവശ്യങ്ങൾക്കുള്ള ഏകീകൃത രേഖയായി ജനന സർട്ടിഫിക്കറ്റ് പ്രവർത്തിക്കും.
വിദേശ യാത്രകൾ ചെലവേറിയതാകും
വിദേശ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു വലിയ വാർത്തയാണ്. ഒക്ടോബർ 1 മുതൽ വിദേശ യാത്രകൾ ചെലവേറിയതാകും. ഒക്ടോബർ 1 മുതൽ 7 ലക്ഷം രൂപ വരെയുള്ള ടൂർ പാക്കേജുകൾക്ക് 5% TCS (Tax collection at source) നൽകേണ്ടി വരും. കൂടാതെ, 7 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ടൂർ പാക്കേജുകൾക്ക് 20% ആയിരിയ്ക്കും ടിസിഎസ് നൽകേണ്ടിവരിക. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ വിദേശ യാത്രാ ബജറ്റ് ശരിയായി ആസൂത്രണം ചെയ്യേണ്ടത് പ്രധാനമാണ്.
ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധം
നിങ്ങളുടെ പിപിഎഫ്, പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീം, സുകന്യ സമൃദ്ധി യോജന എന്നിവ ആധാറുമായി ലിങ്ക് ചെയ്യണം. ഈ നടപടി പൂര്‍ത്തിയാക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30 ആണ്. ഈ നടപടി നിങ്ങള്‍ പൂര്‍ത്തിയാക്കിയില്ല എങ്കില്‍ ഒക്ടോബർ 1 മുതൽ നിങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചേക്കാം. അതായത്, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നിങ്ങൾക്ക് ഒരു തരത്തിലുള്ള ഇടപാടുകളും നിക്ഷേപങ്ങളും നടത്താൻ കഴിയില്ല. അതിനാൽ, നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ കൃത്യസമയത്ത് ആധാറുമായി ബന്ധിപ്പിക്കേണ്ടത് പ്രധാനമാണ്.
ബാങ്ക് അവധി
ഒക്ടോബർ മാസത്തിൽ ബാങ്കുകൾക്ക് 16 ദിവസത്തെ അവധിയായിരിക്കും. ഈ അവധികൾ നിങ്ങളുടെ ബാങ്കിംഗ് ജോലികളെ ബാധിക്കാം. RBI മാർഗനിർദേശങ്ങൾ അനുസരിച്ച് പൊതു അവധി ദിവസങ്ങളിൽ എല്ലാ നഗരങ്ങളിലും ബാങ്കുകൾ അടഞ്ഞുകിടക്കും. ഇത് കൂടാതെ, സംസ്ഥാനങ്ങളെ ആശ്രയിച്ച് ചില പ്രാദേശിക അവധികളും ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...