EPF Balance: UAN നമ്പര്‍ ഇല്ലാതെയും PF ബാലൻസ് പരിശോധിക്കാം, അറിയാം

ഇന്ത്യയിലെ മിക്കവാറും എല്ലാ  ശമ്പളമുള്ള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ  ഒരു PF അക്കൗണ്ട് ഉണ്ടാവും. എല്ലാ ജീവനക്കാരുടെയും ശമ്പളത്തിന്‍റെ ചെറിയ ഒരു ഭാഗമാണ് എല്ലാ മാസവും ഈ അക്കൗണ്ടില്‍   നിക്ഷേപിക്കപ്പെടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 7, 2022, 04:25 PM IST
  • UAN നമ്പർ ഇല്ലാതെയും നിങ്ങൾക്ക് പിഎഫ് ബാലൻസ് പരിശോധിക്കാം.
  • നിങ്ങളുടെ ഇപിഎഫ്ഒ അക്കൗണ്ടിൽ പണം നിക്ഷേപിക്കാനോ പിൻവലിക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ അതും UAN നമ്പര്‍ ഇല്ലാതെ സാധിക്കും.
EPF Balance: UAN നമ്പര്‍ ഇല്ലാതെയും PF ബാലൻസ് പരിശോധിക്കാം, അറിയാം

EPF Balance: ഇന്ത്യയിലെ മിക്കവാറും എല്ലാ  ശമ്പളമുള്ള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ  ഒരു PF അക്കൗണ്ട് ഉണ്ടാവും. എല്ലാ ജീവനക്കാരുടെയും ശമ്പളത്തിന്‍റെ ചെറിയ ഒരു ഭാഗമാണ് എല്ലാ മാസവും ഈ അക്കൗണ്ടില്‍   നിക്ഷേപിക്കപ്പെടുന്നത്. 

പ്രൊവിഡന്‍റ് ഫണ്ട് (Employees Provident Fund)എന്നത് ജീവനക്കാരെ സംബന്ധിച്ചിടത്തോളം  ഭാവിയിലേയ്ക്കുള്ള ഒരു സമ്പാദ്യമാണ്. ജോലിയില്‍  നിന്നും വിരമിക്കുന്ന സമയത്ത് ഒരു നല്ല തുക ജീവനക്കാര്‍ക്ക് മാസം  തോറുമുള്ള ഈ ചെറിയ സമ്പാദ്യത്തിലൂടെ ലഭിക്കുന്നു.  

Also Read:  EPF Alert..!! PF അക്കൗണ്ട് പാസ്ബുക്ക് പരിശോധിക്കാൻ സാധിക്കുന്നില്ലേ? കാരണമിതാണ് 

നമ്മുടെ PF അക്കൗണ്ടില്‍ എത്ര തുക നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്  എന്നറിയാനുള്ള താത്പര്യം എല്ലാവര്‍ക്കുമുണ്ട്.  PF ബാലൻസ് പരിശോധിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്.  എല്ലാ PF അക്കൗണ്ട് ഉടമകൾക്കും ഒരു  പ്രത്യേക നമ്പർ നൽകിയിട്ടുണ്ട്. UAN എന്ന  പേരിൽ അറിയപ്പെടുന്ന ഈ നമ്പർ ഉപയോഗിച്ച് PF അക്കൗണ്ടിൽ ഉള്ള തുക എത്രയാണ് എന്ന് നമുക്ക് അറിയാൻ സാധിക്കും. 

Also Read:  EPFO E-Nomination: EPF അക്കൗണ്ടില്‍ നോമിനിയുടെ പേര് ചേര്‍ക്കാന്‍ വൈകിക്കണ്ട,  നോമിനിയെ എങ്ങിനെ ചേര്‍ക്കാം?  പ്രയോജനങ്ങള്‍ എന്തെല്ലാം? 

എന്താണ് യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ അല്ലെങ്കിൽ UAN?
യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ അതായത് UAN നമ്പർ PF തങ്ങളുടെ അക്കൗണ്ട് ഉടമകൾക്ക് നൽകുന്നു. ഇത്  12 അക്കങ്ങളുള്ള ഒരു സംഖ്യയാണ്.  എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആണ് ഈ നമ്പർ നൽകിയിരിക്കുന്നത്. നിങ്ങൾ കൂടെക്കൂടെ ജോലി ചെയ്യുന്ന സ്ഥാപനം മാറിയാലും യുഎഎൻ നമ്പറിന് ഒരിയ്ക്കലും മാറ്റമുണ്ടാകില്ല. അതായത് നിങ്ങൾ ജോലി ചെയ്യുന്ന കാലമത്രയും ഒരു UAN നമ്പർ ആയിരിയ്ക്കും ഉണ്ടാവുക. 

എന്നാൽ, ചിലപ്പോൾ ചില ആളുകൾ തങ്ങളുടെ യുഎഎൻ നമ്പർ മറക്കുന്നത് പലപ്പോഴും കാണാറുണ്ട്. നിങ്ങളുടെ ഇപിഎഫ്ഒ അക്കൗണ്ടിൽ പണം നിക്ഷേപിക്കാനോ പിൻവലിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ യുഎഎൻ നമ്പർ മറന്നുപോയെങ്കിൽ വിഷമിക്കേണ്ട കാര്യമില്ല. കാരണം, UAN ഇല്ലാതെ പോലും നിങ്ങൾക്ക് ഈ രണ്ട് കാര്യങ്ങളും ചെയ്യാൻ കഴിയും.

അതായത്, UAN നമ്പർ ഇല്ലാതെയും  നിങ്ങൾക്ക് പിഎഫ് ബാലൻസ് പരിശോധിക്കാം. നിങ്ങളുടെ ഇപിഎഫ്ഒ അക്കൗണ്ടിൽ പണം നിക്ഷേപിക്കാനോ പിൻവലിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതും UAN നമ്പര്‍ ഇല്ലാതെ സാധിക്കും.

UAN ഇല്ലാതെ എങ്ങിനെയാണ് PF ബാലൻസ് പരിശോധിക്കാന്‍ സാധിക്കുക? അറിയാം  

1. ആദ്യം epfindia.gov.in വെബ്സൈറ്റ് സന്ദർശിച്ച് ലോഗിൻ ചെയ്യുക.

2. ഇനി നിങ്ങളുടെ " ഇപിഎഫ് ബാലൻസ് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

3. ഇവിടെ ഒരു പുതിയ പേജ് epfoservices.in/epfo/ നിങ്ങളുടെ മുന്നിൽ തുറക്കും.

4. ഇപ്പോൾ ഇവിടെ 'Member Balance information' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

5.  അതിനുശേഷം നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുത്ത് നിങ്ങളുടെ ഇപിഎഫ്ഒ ഓഫീസ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

6. ഇവിടെ നിങ്ങൾ പിഎഫ് അക്കൗണ്ട് നമ്പർ, പേര്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകണം.

7. Submit എന്നതില്‍  ക്ലിക്ക് ചെയ്യുക, നിങ്ങൾക്ക് നിങ്ങളുടെ  PF ബാലൻസ് കാണുവാന്‍ സാധിക്കും.  

ഇതോടെ നിങ്ങളുടെ UAN ആക്ടിവേറ്റ് ആകും. ശേഷം നിങ്ങളുടെ മൊബൈലിൽ UAN നമ്പറും പാസ്‌വേഡും ലഭിക്കും.

UAN ആക്ടിവേറ്റ് ചെയ്ത് 6 മണിക്കൂർ കഴിഞ്ഞാൽ മാത്രമേ നിങ്ങൾക്ക് PF ബാലൻസ്  വീണ്ടും പരിശോധിക്കാൻ കഴിയൂ.

മൊബൈലിലൂടെയും PF ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കും.  എങ്ങിനെയെന്നു നോക്കാം 

അതായത് SMS അയച്ചോ മിസ്ഡ് കോൾ നൽകിയോ നിങ്ങൾക്ക് നിങ്ങളുടെ പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം.

നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 77382-99899 എന്ന നമ്പറിലേക്ക് EPFOHO UAN (...) എന്ന് SMS ചെയ്യണം.

സന്ദേശം അയച്ചതിന് ശേഷം, EPFO ​​നിങ്ങൾക്ക് മറുപടി നൽകുകയും നിങ്ങളുടെ ബാലൻസ് അറിയിക്കുകയും ചെയ്യും.

മിസ്ഡ് കോളിലൂടെ നിങ്ങൾക്ക് ഇപിഎഫ്ഒ ബാലൻസ് പരിശോധിക്കാം.

ഇതിനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈലിൽ നിന്ന് 011-229014016 എന്ന നമ്പറിൽ മിസ്ഡ് കോൾ ചെയ്യണം.

അടുത്തിടെ എംപ്ലോയീസ് പ്രൊവിഡന്‍റ്  ഫണ്ട് ഓർഗനൈസേഷൻ (EPFO) പിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയുടെ പലിശ നിരക്ക് കുറച്ചതായി പ്രഖ്യാപിച്ചിരുന്നു.  ഈ ഉത്തരവിന് ശേഷം, പിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയ്ക്ക് 8.5 ശതമാനത്തിന് പകരം 8.1 ശതമാനം പലിശ മാത്രമേ ലഭ്യമാകൂ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

Trending News