Kochi: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്.
ഇതോടെ ഒരു പവന് (8 ഗ്രാം) 36,600 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,575 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. 36,880 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍റെ വില.
ജൂണ്‍ മൂന്നിന് ഈ മാസത്തെ ഉയര്‍ന്ന വിലയായ 36,960 രൂപയിലെത്തിയെങ്കിലും അടുത്തദിവസംതന്നെ 36,400 നിലവാരത്തിലേയ്ക്ക് വില താഴ്ന്നിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ (Gold rate) നേരിയ ഏറ്റക്കുറിച്ചിലുകള്‍ ഉണ്ടായിരുന്നു.
Also Read: Sovereign Gold Bond: മാർക്കറ്റിനേക്കാൾ കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാനുള്ള സുവർണ്ണാവസരം!
Metro Cityകളില്‍ ഇന്നത്തെ സ്വര്‍ണ വില (22 carat) ഇപ്രകാരമാണ്:-
ഡല്‍ഹി (Delhi) - Rs. 48,250 (10gms)
ചെന്നൈ (Chennai) - Rs. 46,350 (10gms)
കൊല്‍ക്കത്ത (Kolkata) - Rs. 48,560 (10gms)
മുംബൈ (Mumbai) - Rs. 47,760 (10gms)
അതേസമയം, ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില 1,900 ഡോളര്‍ നിലവാരത്തില്‍ തുടരുകയാണ്.
സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം. അമേരിക്കയിലെ വിലക്കയറ്റ ഭീഷണിയാണ് സ്വര്‍ണവിലയിലെ ഇപ്പോഴത്തെ ചാഞ്ചാട്ടത്തിനുപിന്നില്‍. കൂടാതെ, ഡോളര്‍ ദുര്‍ബലമായതും ബോണ്ട് ആദായം കുറഞ്ഞതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.