Gold Rate on September 09 in Kerala: സ്വര്‍ണവില കുറയുന്നു, ഇന്ന് കുറഞ്ഞത്‌ പവന് 80 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു.  ഇന്ന് പവന് (8 ഗ്രാം)  80 രൂപയാണ് കുറഞ്ഞത്‌.

Written by - Zee Malayalam News Desk | Last Updated : Sep 9, 2021, 04:55 PM IST
  • സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു. ഇന്ന് പവന് (8 ഗ്രാം) 80 രൂപയാണ് കുറഞ്ഞത്‌.
  • ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 4,400 രൂപയും (Gold Price) പവന് 35,2800 രൂപയുമായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണം.
Gold Rate on September 09 in Kerala: സ്വര്‍ണവില കുറയുന്നു,  ഇന്ന് കുറഞ്ഞത്‌ പവന് 80 രൂപ

Kochi: സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു.  ഇന്ന് പവന് (8 ഗ്രാം)  80 രൂപയാണ് കുറഞ്ഞത്‌.

ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ  സംസ്ഥാനത്ത്  ഒരു ഗ്രാം സ്വർണത്തിന് 4,400 രൂപയും  (Gold Price) പവന് 35,2800 രൂപയുമായി. ഈ  മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണം. 

ഓണക്കാലത്ത് ഉയര്‍ന്നുനിന്ന സ്വര്‍ണവില  (Gold Rate) ഉത്സവകാലം കഴിഞ്ഞതോടെ താഴുകയായിരുന്നു.  

രാജ്യാന്തര വിപണിയിലെ വിലയിടിവും ഡോളറിനുള്ള ഡിമാന്‍ഡ്  വര്‍ദ്ധിച്ചതും  സ്വര്‍ണവിലയില്‍  വലിയ  ഇടിവിന് കാരണമായതായാണ് വിലയിരുത്തല്‍.

അതേസമയം, നിക്ഷേപത്തിനായി  ഈ അവസരത്തില്‍  സ്വര്‍ണത്തെ ആശ്രയിക്കുന്നത്   ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ഉണ്ടാവുന്ന അവസരത്തില്‍  ഹ്രസ്വ കാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. 

Also Read: Sovereign Gold Bond Scheme 2021-22: സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ വീണ്ടും സുവർണ്ണാവസരം

പ്രധാന നഗരങ്ങളിലെ സ്വര്‍ണവില  (22Ct / 10Gm) ഇപ്രകാരമാണ്: -

ന്യൂഡൽഹി    -     ₹46,100

ചെന്നൈ       -    ₹44,340

മുംബൈ      -   ₹46,000

കൊൽക്കത്ത - ₹46,540
 
ബാംഗ്ലൂർ      -   ₹44,000 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News