Aadhaar Update : സൗജന്യമയി ആധാർ കാർഡ് പുതുക്കൽ; സമയപരിധി വീണ്ടും നീട്ടി

Aadhaar Card Free Update : ഡിസംബർ 14 വരെയായിരുന്നു യുഐഡിഎഐ മുമ്പ് അനുവദിച്ചിരുന്ന സമയം  

Written by - Zee Malayalam News Desk | Last Updated : Dec 13, 2023, 10:05 AM IST
  • 10 വർഷം പഴക്കമുള്ള ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാനാണ് യുഐഡിഎഐ നിർദ്ദേശം നൽകിയത്.
  • മാർച്ച് 14ന് ശേഷമുള്ള ആധാർ പുതുക്കലിന് പണം ഈടാക്കുന്നതാണ്
Aadhaar Update : സൗജന്യമയി ആധാർ കാർഡ് പുതുക്കൽ; സമയപരിധി വീണ്ടും നീട്ടി

Free Aadhaar Card Update Deadline : ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി പുതുക്കുന്നതിന് വേണ്ടിയുള്ള തീയതി വീണ്ടും നീട്ടി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). സൗജന്യമായി ആധാർ പുതുക്കാനുള്ള സമയപരിധി നാളെ ഡിസംബർ 14ന് അവസാനിക്കാനിരിക്കെയാണ് തീയതി നീട്ടിയതായിട്ടുള്ള അറിയിപ്പുണ്ടാകുന്നത്. 2024 മാർച്ച് 14 വരെ ജനങ്ങൾക്ക് ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാൻ സാധിക്കുന്നതാണ്. നേരത്തെ ഈ വർഷം ജൂൺ 14ന് സമയപരിധി വെച്ചുകൊണ്ടായിരുന്നു യുഐഡിഎഐ ആധാർ പുതുക്കുന്നതിനായി അറിയിപ്പ് ഇറക്കിയത് തുടർന്നാണ് ഡിസംബറിലേക്ക് സമയപരിധി നീട്ടിയത്.

ഡിസംബറിൽ നിശ്ചയിച്ച സമയപരിധി അവസാനിക്കാറായിട്ടും ആധാർ പുതുക്കൽ പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെയാണ് തീയതി നീട്ടിയത്. കഴിഞ്ഞ അക്ഷയ കേന്ദ്രങ്ങളിൽ വലിയതോതിലാണ് തിരക്ക് അനുഭവപ്പെട്ടിരുന്നത്. യുഐഡിഎഐ വെബ്സൈറ്റിലൂടെയോ ആപ്ലിക്കേഷനിലൂടെയോ ആധാർ പുതുക്കുന്നത് സൗജന്യമായി തുടരും. അതേസമയം അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള ഈ സേവനങ്ങൾക്ക് 50 രൂപ ഫീസായി നൽകണം.

ALSO READ : Bank Of India: ബാങ്ക് ഓഫ് ഇന്ത്യ നാരി ശക്തി സേവിംഗ്സ് അക്കൗണ്ട്, സവിശേഷതകളും ആനുകൂല്യങ്ങളും അറിയാം

10 വർഷം പഴക്കമുള്ള ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാനാണ് യുഐഡിഎഐ നിർദ്ദേശം നൽകിയത്. മാർച്ച് 14ന് ശേഷമുള്ള ആധാർ പുതുക്കലിന് പണം ഈടാക്കുന്നതാണ്. ആധാറിന്റെ myAadhaar പോർട്ടലിൽ നിന്ന് ഓൺലൈൻ സൗജന്യ സേവനം ലഭ്യമാണ്.

സൗജന്യമായി ഓൺലൈനിലൂടെ ആധാർ എങ്ങനെ പുതുക്കാം?

1. ആദ്യം https://uidai.gov.in/ സന്ദർശിക്കുക

2. ഇതിന് ശേഷം myAadhaar ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

3. തുടർന്ന് "ആധാർ അപ്ഡേറ്റിൽ ടാപ്പ് ചെയ്യുക
4. ഇതിന് ശേഷം ആധാർ നമ്പറും സുരക്ഷാ കോഡും നൽകേണ്ടിവരും

5. തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് വെരിഫൈ ചെയ്യണം

6. ഇതിനുശേഷം നിങ്ങൾക്ക് വിലാസം, ഫോൺ നമ്പർ, പേര് അല്ലെങ്കിൽ ജനനത്തീയതി എന്നിവ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും

7. ഇതിനായി, നിങ്ങൾ രേഖകളുടെ  പകർപ്പ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്

8. അതിനു ശേഷം Confirm and submit ബട്ടണിൽ ക്ലിക്ക് ചെയ്യുക

9. കിട്ടുന്ന unique Update Request Number വഴി അപ്ഡേറ്റ് ഘട്ടങ്ങൾ മനസ്സിലാക്കുക

ആധാർ പുതുക്കിയില്ലെങ്കിൽ?

രാജ്യത്തെ ഏറ്റവും പ്രധാനമായതും അടിസ്ഥാനപരമായിട്ടും ഉള്ള തിരിച്ചറിയൽ രേഖയാണ് ആധാർ. സാമ്പത്തികം മുതൽ പല  മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ആധാർ കാർഡുകൾ നിർബന്ധമാണ്. കൃത്യമായി ആധാർ വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ ബാങ്കിങ് മേഖല, സർക്കാർ സേവനങ്ങൾ തുടങ്ങിയയിൽ പ്രതിസന്ധികൾ നേരിടേണ്ടി വരും. പത്ത് വർഷം കൂടുമ്പോൾ ആധാർ രേഖകൾ പുതുക്കണമെന്നാണ് സർക്കാരിന്റെ നിർദേശം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News