Credit Card Closure Process: ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം

ഡെബിറ്റ് / ക്രെഡിറ്റ്  കാർഡുകളെ സംബന്ധിക്കുന്ന  പുതിയ നിര്‍ദ്ദേശങ്ങള്‍  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കി. 

Written by - Zee Malayalam News Desk | Last Updated : Apr 23, 2022, 11:10 AM IST
  • RBI പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്നതിലെ കാലതാമസം വന്നാല്‍, ബാങ്ക് പിഴ നല്‍കേണ്ടി വരും
Credit Card Closure Process: ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം

Credit Card Closure Process: ഡെബിറ്റ് / ക്രെഡിറ്റ്  കാർഡുകളെ സംബന്ധിക്കുന്ന  പുതിയ നിര്‍ദ്ദേശങ്ങള്‍  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കി. 

പുതിയ ഡെബിറ്റ് / ക്രെഡിറ്റ്  കാർഡുകള്‍ നല്‍കുന്നതും അത് വിനിയോഗിക്കുന്നതും സംബന്ധിച്ച ഈ നിയമങ്ങള്‍ കഴിഞ്ഞ ദിവസമാണ് RBI പുറത്തിറക്കിയത്.  Credit Card and Debit Card – Issuance and Conduct Directions, 2022 എന്നാ പേരിലുള്ള ഈ നിര്‍ദ്ദേശങ്ങള്‍ 2022 ജൂലൈ 01 മുതൽ പ്രാബല്യത്തിൽ വരും.  കൂടാതെ ഇതിലെ നിര്‍ദ്ദേശങ്ങളും  വ്യവസ്ഥകളും സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്കുകള്‍, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍ ഒഴികെ എല്ലാ ബാങ്കുകള്‍ക്കും ബാധകമാണ്.

RBI പുറത്തിറക്കിയ  നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്  ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്നതിലെ കാലതാമസം വന്നാല്‍,  ബാങ്ക്  പിഴ നല്‍കേണ്ടി വരും.  അതായത്,  ഒരു ക്രെഡിറ്റ് കാർഡ് ഉടമ തന്‍റെ കാർഡ് ക്ലോസ്  ചെയ്യാന്‍  ആഗ്രഹിക്കുന്നുവെങ്കിൽ, ഏഴ് ദിവസത്തിനുള്ളിൽ ബാങ്ക് അതിൽ നടപടിയെടുക്കുന്നില്ലെങ്കിൽ, ബാങ്ക്  ക്രെഡിറ്റ് കാർഡ് ഉടമയ്ക്ക്  പ്രതിദിനം 500 രൂപ എന്ന കണക്കില്‍  പിഴ നൽകേണ്ടിവരും.

Also Read: Reliance Industries : ചരിത്രത്തിലാദ്യമായി റിലയൻസിന്റെ വിപണി മൂലധനം 19 ലക്ഷം കോടിയിലേക്ക്; മൂന്ന് ദിവസം കൊണ്ട് ഓഹരി ഉയർന്നത് 10%

ക്രെഡിറ്റ് കാർഡ് സംബന്ധിക്കുന്ന  പുതിയ നിയമങ്ങൾ  ചുവടെ.

1.  ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്നതിനുള്ള ഏതൊരു അഭ്യർത്ഥനയും ബാങ്ക്  ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ആർബിഐ നല്‍കിയിരിയ്ക്കുന്ന നിര്‍ദ്ദേശത്തില്‍ പറയുന്നു. അതിനു മുന്‍പായി കാര്‍ഡ് ഉടമ  എല്ലാ കുടിശികകളും  പൂര്‍ത്തിയാക്കിയിരിയ്ക്കണം. 

2. ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്ത വിവരം ബാങ്ക്   ഇമെയിൽ, എസ്എംഎസ്  മുഖേന കാർഡ് ഉടമയെ ഉടൻതന്നെ അറിയിക്കണം.

3. ക്രെഡിറ്റ് കാർഡ്  അക്കൗണ്ട് അവസാനിപ്പിക്കുന്നതിനുള്ള അഭ്യർത്ഥന നിരവധി  മാര്‍ഗ്ഗങ്ങളിലൂടെ  സമര്‍പ്പിക്കാം.  

4.   ക്രെഡിറ്റ് കാർഡ്  ക്ലോസ് ചെയ്ട വിവരം തപാല്‍ വഴി നല്‍കാന്‍ RBI ശുപാര്‍ശ ചെയ്യുന്നില്ല.   കാലതാമസമുണ്ടാകുന്നതാണ് ഇതിനു കാരണമായി RBI ചൂണ്ടിക്കാട്ടുന്നത്.

5. ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ക്രെഡിറ്റ് കാർഡ് ക്ലോഷർ പ്രോസസ്സ് ചെയ്യുന്നതിൽ ബാങ്ക്   പരാജയപ്പെട്ടാൽ, അക്കൗണ്ട് ക്ലോസ് ചെയ്യുന്നതുവരെ ഉപഭോക്താവിന് പ്രതിദിനം 500 രൂപ പിഴയായി നൽകണം.

6. ഒരു വർഷത്തിൽ കൂടുതൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിട്ടില്ലെങ്കിൽ, കാർഡ് ഉടമയെ അറിയിച്ചതിന് ശേഷം ബാങ്കിന്  ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കാം. 30 ദിവസത്തിനുള്ളിൽ കാർഡ് ഉടമയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിൽ, കാർഡ് ഉടമയുടെ എല്ലാ കുടിശികകളും അടച്ച സാഹചര്യത്തില്‍  കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യാം.

7.  ബാങ്ക്  30 ദിവസത്തിനുള്ളിൽ കാർഡ് ക്ലോഷറിനെ കുറിച്ച് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയെ (Credit Information Company) അറിയിക്കണം.

8. ക്രെഡിറ്റ് കാർഡ് അക്കൗണ്ട് അവസാനിപ്പിച്ചതിന് ശേഷം, ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ ഏതെങ്കിലും ബാലൻസ് ലഭ്യമെങ്കില്‍  അത്  കാർഡ് ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News