മുംബൈ: ഇന്ത്യയിൽ ആദ്യമായി വിപണി മൂലധനം (എം-ക്യാപ്) 19 ട്രില്യൺ രൂപയിലേക്കെത്തുന്ന കമ്പനിയായി മുകേഷ് അമ്പാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ). കഴിഞ്ഞ മൂന്ന് ദിവസത്തെ വിപണിയിലെ വളർച്ചയാണ് ചരിത്ര നേട്ടത്തിലേക്ക് റിലയൻസിനെ നയിക്കുന്നത്. ഇന്ന് ഏപ്രിൽ 21ന് കമ്പനിയുടെ വിപണി മൂല്യം 2,787.10 രൂപയിലെത്തിയോടെ എം-ക്യാപ് 18.85 ലക്ഷം കോടിയിലെത്തുകയായിരുന്നു. നേരത്തെ 2021 ഒക്ടോബർ 19ന് റിലയൻസിന്റെ സ്റ്റോക്ക് 2,750 രൂപയിലെത്തിയതാണ് ഇതിന് മുമ്പുള്ള ഇന്ത്യൻ കമ്പനിയുടെ ഏറ്റവും ഉയർന്ന ഓഹരിയിലെ നേട്ടം.
ബിഎസ്ഇ പുറത്ത് വിട്ട വിവരങ്ങൾ പ്രകാരം ഇന്ന് ഏപ്രിൽ 21ന് ഉച്ചയ്ക്ക് 1.16 ഓടെ മുകേഷ് അമ്പാനിയുടെ കമ്പനി എം-ക്യാപ് 18.84 ട്രില്യണിലെത്തി. ഏപ്രിൽ 18 മുതലുള്ള കഴിഞ്ഞ മൂന്ന് ദിവസങ്ങൾ കൊണ്ട് റിലയൻസ് ഇൻഡസ്ട്രീസുടെ പത്ത് ശതമാനം സ്റ്റോക്ക് ഉയർന്ന് എം-ക്യാപിൽ 1.64 ട്രില്യൺ വർധനവാണ് ഉണ്ടായത്. ഓഹരിയിലെ റിലയൻസിന്റെ വളർച്ചയുടെ അടിസ്ഥാനത്തിൽ മോർഗൻ സ്റ്റാലിയിലെ മാർക്കറ്റ് നിരീക്ഷകർ തങ്ങളുടെ ടാർഗറ്റ് 3,253ലെത്തിച്ചു.
ALSO READ: ബാൽ ആധാറിനായി ചെലവഴിച്ചത് 210 കോടി; എന്തിനെന്ന് സിഎജി? അപാകതകൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട്
എണ്ണ കമ്പനി, ഡിജിറ്റൽ, മാധ്യമം തുടങ്ങിയ വിവിധ മേഖലകളിൽ ആധികാരികമായി മാർക്കറ്റ് പിടിച്ചടക്കിയിരിക്കുന്ന ഇന്ത്യയിലെ ഏറ്റവു വലിയ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്. ഇതിൽ 50 ശതമാനവും റിലയൻസ് വരുമാനം നൽകുന്നത് എണ്ണ കമ്പനികളിൽ നിന്നാണ്. റീട്ടേൽ, ഡിജിറ്റൽ മേഖലയിൽ നിന്ന് പത്ത് ശതമാനവും ബാക്കിയുള്ള മേഖലകളിൽ നിന്നാണ് മറ്റ് 40 ശതമാനം വരുമാനം റിലയൻസ് നേടിയെടുക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.