കൊച്ചി: ദയാബായി കോടതിയിലെത്തി തന്നോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടർക്ക് മാപ്പ് നൽകി. പത്ത് വർഷം മുമ്പ് ദയാബായിയെ ബസിൽ നിന്ന് അസഭ്യം പറഞ്ഞ് നിർബന്ധിച്ച് റോഡിലിറക്കി വിട്ട കേസിലാണ് ആലുവ കോടതിയിൽ നേരിട്ടെത്തി മാപ്പ് നൽകിയത്. മനുഷ്യനെ മനുഷ്യനായി കാണണമെന്നും വസ്ത്രത്തിൻ്റെയും നിറത്തിൻ്റെ പേരിൽ ആരെയും വിലയിരുത്തരുതെന്ന മുന്നറിയിപ്പാകട്ടെ ഈ സംഭവമെന്നും ദയാബായി പറഞ്ഞു.
തനിക്ക് ആരോടും പരാതിയില്ലെന്നും ആദ്യം തന്നെ ഇയാൾക്ക് മാപ്പ് നൽകിയതാണെന്നും അവർ പറഞ്ഞു. കേസ് അവസാനിപ്പിക്കേണ്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് നേരിട്ട് എത്തിയത്. മധ്യപ്രദേശിൽ നിന്നും ഇന്നലെയാണ് ആലുവയിൽ എത്തിയത്. കേസിലെ എതിർകക്ഷിയും അന്ന് വടക്കേഞ്ചേരി ഡിപ്പോയിലെ ബസിന്റെ കണ്ടക്ടറും ആയിരുന്ന ഷൈലൻ ഡ്രൈവർ യൂസഫ് എന്നിവരും കോടതിയിൽ എത്തിയിരുന്നു.
ഇവർക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനും ആയിരുന്നു കേസെടുത്തിരുന്നത്. 2015 ഡിസംബറിൽ തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ദയാഭായിയെ ആലുവ റെയിൽവേ സ്റ്റേഷൻ സമീപം നിർബന്ധിച്ച് ഇറക്കി വിടുകയായിരുന്നു എന്നാണ് പരാതി. അന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ട് കണ്ടക്ടർക്കെതിരെ നടപടി എടുത്തിരുന്നെങ്കിലും ദയവായി ഇടപെട്ട് നടപടി പിൻവലിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.