EPF vs PPF vs VPF: ഏത് റിട്ടയർമെന്റ് പ്ലാനാണ് നിങ്ങൾക്ക് നല്ലത്? ഇവിടെ അറിയാം

എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിർബന്ധിത റിട്ടയർമെന്റ് സേവിംഗ്സ് സ്കീമാണ്. ഇതിന് കീഴിൽ, ജീവനക്കാരനും തൊഴിലുടമയും ശമ്പള ഘടന അനുസരിച്ച് ഇപിഎഫിലേക്ക് ഒരു നിശ്ചിത തുക സംഭാവന ചെയ്യുന്നു

Written by - Zee Malayalam News Desk | Last Updated : May 25, 2023, 05:45 PM IST
  • ഒരു തരത്തിൽ പറഞ്ഞാൽ, വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് ഒഴികെയുള്ള ഇപിഎഫും വിപിഎഫും ഒരുപോലെയാണ്
  • വ്യക്തികൾക്ക് അധിക പണം നിക്ഷേപിക്കാൻ അനുവദിക്കുന്നു എന്നാണ് വിപിഎഫിൻറെ പ്രത്യേകത
  • പിപിഎഫിന് ഒരു കാലയളവ് ഉണ്ടെങ്കിലും ലളിതമായ പിൻവലിക്കൽ ക്രമങ്ങളാണ് ഇതിൽ
EPF vs PPF vs VPF: ഏത് റിട്ടയർമെന്റ് പ്ലാനാണ് നിങ്ങൾക്ക് നല്ലത്? ഇവിടെ അറിയാം

നിങ്ങളുടെ റിട്ടയർമെൻറ് ആയോ? ഇനിയെന്താണ് പ്ലാൻ? നിരവധി പേരെ ആശങ്കപ്പെടുത്തുന്ന ചോദ്യങ്ങളിൽ ഒന്നാണിത്. ഇതിനാണ് സർക്കാർ അംഗീകരിച്ചിട്ടുള്ള റിട്ടയർമെൻറ് പ്ലാനുകൾ. മൂന്ന് സുപ്രധാന പ്ലാനുകളാണ് ഇതിലുള്ളത്. വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് (വിപിഎഫ്), എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നിങ്ങനെയാണ് അവ.ഈ പ്ലാനുകളെക്കുറിച്ചും അവയിലെ തുക പിൻവലിക്കൽ നിയമങ്ങളെക്കുറിച്ചും യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചും അപകടസാധ്യത ഘടകങ്ങളെക്കുറിച്ചും നമ്മുക്ക് പരിശോധിക്കാം.

എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്)

എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിർബന്ധിത റിട്ടയർമെന്റ് സേവിംഗ്സ് സ്കീമാണ്. ഇതിന് കീഴിൽ, ജീവനക്കാരനും തൊഴിലുടമയും ശമ്പള ഘടന അനുസരിച്ച് ഇപിഎഫിലേക്ക് ഒരു നിശ്ചിത തുക സംഭാവന ചെയ്യുന്നു. ഇതിലെ തുകയിൽ നിന്നും ഭാഗിക പിൻവലിക്കലുകൾ അനുവദനീയമാണ്. ഒരു വ്യക്തി വിരമിക്കൽ പ്രായമാകുമ്പോൾ മുഴുവൻ തുകയും പിൻവലിക്കാം.EPF പ്ലാൻ നികുതി ആനുകൂല്യങ്ങളും നൽകുന്നു, ശമ്പളമുള്ള ജീവനക്കാർക്കും വിരമിക്കൽ കേന്ദ്രീകൃതമായ സേവിംഗ്സ് ഓപ്ഷനായും അനുയോജ്യമാണ്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

PPF ന് 15 വർഷത്തെ കാലാവധിയുണ്ട്, ഒരു നിശ്ചിത സമയത്തിന് ശേഷം ഭാഗിക പിൻവലിക്കലും അനുവദനീയമാണ്. ഈ നിക്ഷേപ ഓപ്ഷൻ ശമ്പളമുള്ളവർക്കും അല്ലാത്തവർക്കും ഉപയോഗിക്കാം. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്  (പിപിഎഫ്) വഴി നികുതി കുറയ്ക്കാൻ സാധിക്കും. ഒപ്പം വ്യക്തികൾക്ക് അവരുടെ റിട്ടയർമെന്റ് ഫണ്ടിലേക്ക് തുക നിക്ഷേപിക്കാനും സാധിക്കും.

വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് (VPF)

വോളണ്ടറി പ്രൊവിഡന്റ് ഫണ്ടിന് (വിപിഎഫ്) കീഴിൽ, പ്രതിമാസ സംഭാവന നിശ്ചയിച്ചിട്ടുണ്ട്, എന്നിരുന്നാലും, ജീവനക്കാരന് സ്വമേധയാ ഫണ്ടിലേക്ക് ഉയർന്ന തുക നൽകാൻ കഴിയും. ഒരാൾക്ക് ബോണസോ മറ്റ് വരുമാനമോ അധികമായി ലഭിക്കുകയാണെങ്കിൽ, ആ തുക അവരുടെ റിട്ടയർമെന്റ് പ്ലാനിൽ ചേർക്കാവുന്നതാണ്. അഞ്ച് വർഷത്തിന് ശേഷം നിങ്ങൾ പണം പിൻവലിച്ചാൽ ഒരു നികുതിയും കുറയ്ക്കില്ല.

ഗുണം ഏത്?

ഒരു തരത്തിൽ പറഞ്ഞാൽ, വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് ഒഴികെയുള്ള ഇപിഎഫും വിപിഎഫും ഒരുപോലെയാണ്.വ്യക്തികൾക്ക് അധിക പണം നിക്ഷേപിക്കാൻ അനുവദിക്കുന്നു എന്നാണ് വിപിഎഫിൻറെ പ്രത്യേകത.മറുവശത്ത്, പിപിഎഫിന് ഒരു കാലയളവ് ഉണ്ടെങ്കിലും ലളിതമായ പിൻവലിക്കൽ ക്രമങ്ങളാണ് ഇതിലുള്ളത്.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് (വിപിഎഫ്) എന്നിവയ്ക്ക് കീഴിൽ, ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ നിക്ഷേപം 2.5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ/ സർക്കാർ ജീവനക്കാർക്ക് ഉയർന്ന പരിധി 5 ലക്ഷം രൂപയാണെങ്കിൽ, ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമല്ല. എന്നാൽ, പലിശ ഈ പോയിന്റുകളെ മറികടക്കുകയാണെങ്കിൽ, നികുതി ചുമത്തപ്പെടും. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ (പിപിഎഫ്) ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമല്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News