Train Ticket Update: ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്‌താല്‍ കനത്ത പിഴ...!!

Train Ticket Update:  ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഏറ്റവും ആവശ്യമായ ഒന്നാണ് ടിക്കറ്റ്. നിങ്ങള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അല്ലെങ്കില്‍ മുന്‍കൂറായി ഓണ്‍ ലൈനായും ടിക്കറ്റ് എടുക്കാന്‍ സാധിക്കും. എന്നാല്‍,  ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്‌താല്‍ എന്ത് സംഭവിക്കും എന്നറിയാമോ? 

Written by - Zee Malayalam News Desk | Last Updated : May 22, 2023, 04:27 PM IST
  • ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഏറ്റവും ആവശ്യമായ ഒന്നാണ് ടിക്കറ്റ്. സ്റ്റേഷനില്‍ നിന്നും അല്ലെങ്കില്‍ ഓണ്‍ ലൈനായും ടിക്കറ്റ് എടുക്കാന്‍ സാധിക്കും. എന്നാല്‍, ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്‌താല്‍ എന്ത് സംഭവിക്കും എന്നറിയാമോ?
Train Ticket Update: ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്‌താല്‍ കനത്ത പിഴ...!!

Train Ticket Update: ലോകത്തെ തന്നെ ഏറ്റവും വലിയ റെയിൽവേകളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്ത് ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിന്‍ യാത്ര ചെയ്യുന്നത്. ഏറ്റവും സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ ഒരു യാത്രാ മാർഗമായി റെയില്‍വേ അന്നും ഇന്നും കണക്കാക്കപ്പെടുന്നു.

Also Read:  Horoscope Today, May 22, 2023: ഇടവം രാശിക്കാര്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക, മീനം ശ്രദ്ധയോടെ വാഹനമോടിക്കണം, ഇന്നത്തെ രാശിഫലം  
 
ഇന്ന് നമുക്കറിയാം ആധുനിക വത്ക്കരണത്തിന്‍റെ പാതയിലാണ് ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാര്‍ക്ക് ഉതകുന്ന നിരവധി സൗകര്യങ്ങള്‍ മുന്‍കൂട്ടി റെയില്‍വേ നടപ്പാക്കുന്നുണ്ട്. ഇന്ന് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രെയിനുകളും ഇന്ത്യയിലെ റെയില്‍ പാളങ്ങളില്‍ കാണാം. ഇത് ട്രെയിനില്‍ യാത്ര ചെയ്യാന്‍ ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നു, എന്ന് മാത്രമല്ല, ഇതുവഴി റെയില്‍വേയുടെ പ്രചാരം വര്‍ദ്ധിക്കുകയും ഒപ്പം വരുമാനവും വര്‍ദ്ധിക്കുന്നു. 

Also Read:   Weekly Horoscope 22-28 May 2023: ഇടവം, മിഥുനം രാശിക്കാര്‍ക്ക് കരിയറിൽ പുരോഗതി, സാമ്പത്തിക നേട്ടം, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ?  
 
റെയില്‍വേ സമയാസമയങ്ങളില്‍ നിയമങ്ങളില്‍ മാറ്റം വരുത്താറുണ്ട്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് ഇത്. അതിനാല്‍,. ട്രെയിന്‍ യാത്രയില്‍ ഈ നിയമങ്ങള്‍ സംബന്ധിച്ച ശരിയായ ധാരണ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.  

നമുക്കറിയാം, ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഏറ്റവും ആവശ്യമായ ഒന്നാണ് ടിക്കറ്റ്. നിങ്ങള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അല്ലെങ്കില്‍ മുന്‍കൂറായി ഓണ്‍ ലൈനായും ടിക്കറ്റ് എടുക്കാന്‍ സാധിക്കും. എന്നാല്‍, 
ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്‌താല്‍ എന്ത് സംഭവിക്കും എന്നറിയാമോ? 

റെയില്‍വേ നല്‍കുന്ന അറിയിപ്പ് അനുസരിച്ച് ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത് പിടിക്കപ്പെട്ടാല്‍ യാത്രക്കാരന് വന്‍ തുക പിഴ ലഭിക്കും. ഇതിന് പുറമെ ശിക്ഷാ വ്യവസ്ഥയും ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ ടിക്കറ്റില്ലാതെ തീവണ്ടിയിൽ യാത്ര ചെയ്യാൻ പാടില്ല. റെയിൽവേ ആക്ട് പ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ എത്ര തുക പിഴ ഈടാക്കുമെന്ന വിവരം റെയില്‍വേ നൽകിയിട്ടുണ്ട്. ട്രെയിനില്‍ 
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്. 

ഒരു വ്യക്തി ട്രെയിൻ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായി കണ്ടെത്തിയാൽ, റെയിൽവേ നിയമത്തിലെ സെക്ഷൻ 138 പ്രകാരം യാത്രക്കാരന് പിഴ ചുമത്തും. ട്രെയിൻ ആരംഭിച്ച സ്‌റ്റേഷന്‍ മുതല്‍ ആ വ്യക്തി പിന്നിട്ട ദൂരം വരെ ഉള്ള കൂലി ഈടാക്കും. ഇതുടാതെ, യാത്രക്കാരനെ ജയിലിൽ അടയ്ക്കാനും വ്യവസ്ഥയുണ്ട്.

ഇത്തരം സാഹചര്യത്തിൽ, എപ്പോഴും ടിക്കറ്റ് എടുത്ത് മാത്രം ട്രെയിനില്‍ യാത്ര ചെയ്യാന്‍ ശ്രദ്ധിക്കുക. റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ നിന്ന് ട്രെയിൻ ടിക്കറ്റുകൾ എടുക്കാം അല്ലെങ്കിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. ഐആർസിടിസി വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും റെയിൽവേ ടിക്കറ്റ് ബുക്കിംഗ് എളുപ്പത്തിൽ ചെയ്യാം. അത്തരമൊരു സാഹചര്യത്തിൽ, യാത്ര എപ്പോഴും സാധുവായ റെയിൽവേ ടിക്കറ്റിലൂടെ മാത്രമേ നടത്താവൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News