Rs 2,000 Exchange: നാളെ മുതൽ 2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കാം; നടപടിക്രമങ്ങള്‍, പരിധി എന്നിവ അറിയാം

Rs 2,000 Exchange:  പൊതുജനങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാം. അല്ലെങ്കിൽ ഏതെങ്കിലും ബാങ്ക് ശാഖയിൽ മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളായി മാറ്റാനും സാധിക്കും.   

Written by - Zee Malayalam News Desk | Last Updated : May 22, 2023, 03:35 PM IST
  • 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ തിരക്ക് കൂട്ടണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല എന്നും ശാഖകളിൽ തിരക്ക് പ്രതീക്ഷിക്കുന്നില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്
Rs 2,000 Exchange: നാളെ മുതൽ 2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കാം; നടപടിക്രമങ്ങള്‍, പരിധി എന്നിവ അറിയാം

Rs 2,000 Exchange:  2000 രൂപയുടെ  നോട്ടുകള്‍ മാറ്റിയെടുക്കാനായി തിരക്ക് കൂട്ടണ്ട എന്ന്  ആർബിഐ ഗവർണർ. 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഈ  നോട്ടുകൾ നിയമപരമായി വിനിമയത്തില്‍ തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് തിങ്കളാഴ്ച ആവർത്തിച്ചു.

Also Read:  Horoscope Today, May 22, 2023: ഇടവം രാശിക്കാര്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക, മീനം ശ്രദ്ധയോടെ വാഹനമോടിക്കണം, ഇന്നത്തെ രാശിഫലം   
 

2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ തിരക്ക് കൂട്ടണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല എന്നും ശാഖകളിൽ തിരക്ക് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 500 രൂപ നോട്ടുകളുടെയും 1000 രൂപ നോട്ടുകളുടെയും അസാധുവാക്കൽ സമയത്ത് സിസ്റ്റത്തിൽ നിന്ന് എടുത്ത പണം നിറയ്ക്കാനാണ് 2000 രൂപ നോട്ട് പ്രാഥമികമായി പുറത്തിറക്കിയതെന്നും ഗവർണർ ആവര്‍ത്തിച്ചു. അതിനുശേഷം 2000 രൂപ നോട്ടുകളുടെ വിനിമയം 50 ശതമാനത്തിൽ താഴെയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Also Read:  Weekly Horoscope 22-28 May 2023: ഇടവം, മിഥുനം രാശിക്കാര്‍ക്ക് കരിയറിൽ പുരോഗതി, സാമ്പത്തിക നേട്ടം, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ?  

 RBI കഴിഞ്ഞ ദിവസം 2,000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഏതെല്ലാം രീതിയില്‍ ഈ നോട്ടുകള്‍ മാറ്റിയെടുക്കാം എന്ന കാര്യവും വിശദമാക്കിയിരുന്നു.  

അതനുസരിച്ച്, പൊതുജനങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാം. അല്ലെങ്കിൽ ഏതെങ്കിലും ബാങ്ക് ശാഖയിൽ മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളായി മാറ്റാനും സാധിക്കും. 

2,000 രൂപ ബാങ്ക് നോട്ടുകളുടെ മാറ്റിയെടുക്കാനുള്ള പരിധിയും തീയതിയും അറിയാം (Rs 2,000 Banknotes Exchange Limit And Date)

RBI അറിയിപ്പ് അനുസരിച്ച് 2023 മെയ് 23 മുതൽ ഏത് ബാങ്കിലും 2000 രൂപയുടെ  നോട്ടുകൾ മറ്റ് മൂല്യങ്ങളുടെ നോട്ടുകളാക്കി മാറ്റാവുന്നതാണ്. ബാങ്ക് ശാഖകളുടെ പതിവ് പ്രവർത്തനങ്ങളുടെ തടസ്സം ഒഴിവാക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കണം എന്ന് RBI നിര്‍ദ്ദേശിക്കുന്നു.  

2023 മെയ് 23 മുതൽ  ആർ‌ബി‌ഐയുടെ 19 റീജിയണൽ ഓഫീസുകളിലും (RBI Regional Offices -ROs) 20,000 രൂപ നോട്ടുകൾ ഒരു സമയം 20,000 രൂപ വരെ മാറ്റുന്നതിനുള്ള സൗകര്യം നൽകുമെന്ന് ആർ‌ബി‌ഐ കൂട്ടിച്ചേർത്തു. 

2,000 രൂപ നോട്ടുകൾ മാറാനുള്ള അവസാന തീയതി (Rs 2,000 Banknotes Exchange Deadline) 

2023 സെപ്റ്റംബർ 30 വരെ ആളുകൾക്ക് 2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കാന്‍ സാധിക്കും എന്ന് റിസർവ് ബാങ്ക് അറിയിച്ചു.

"സമയബന്ധിതമായ രീതിയിൽ ഈ പ്രക്രിയ പൂർത്തിയാക്കുന്നതിനും പൊതുജനങ്ങൾക്ക് മതിയായ സമയം നൽകുന്നതിനും, എല്ലാ ബാങ്കുകളും 2023 സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും അല്ലെങ്കില്‍ മറ്റ് മൂല്യങ്ങളുടെ നോട്ടുകളായി മാറ്റാനും സൗകര്യമൊരുക്കും," RBI അതിന്‍റെ സർക്കുലറിൽ പറയുന്നു. 

അതേസമയം, നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സെപ്റ്റംബര്‍  30 വരെയുള്ള സമയപരിധി അന്തിമമാണ്‌ എന്നും  അത് എല്ലാവരും ഗൗരവമായി കാണണം എന്നും അദ്ദേഹം  ആവര്‍ത്തിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News