ഇന്ത്യയിലെ ഒട്ടുമിക്ക ഔദ്യോഗിക ജോലികളും പൂർത്തിയാക്കാൻ, ആളുകൾക്ക് എല്ലായ്‌പ്പോഴും കൈവശം വയ്ക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. എന്നിരുന്നാലും, നേരത്തെ ആധാർ കാർഡിന്റെ വലിപ്പം കാരണം അത് കൊണ്ടുനടക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നാൽ ഇതിന് പരിഹാരമായി യുഐഡിഎഐ കഴിഞ്ഞ വർഷം അവതരിപ്പിച്ച പുതിയ സംവിധാനമായിരുന്നു പിവിസി കാർഡുകൾ.
ഇത് വളരെ ചെറുതും പോർട്ടബിൾ ആയതും കൂടുതൽ മോടിയുള്ളതുമാണ്. എല്ലാ പുതിയ ആധാർ കാർഡുകളും ഇപ്പോൾ പോളി വിനൈൽ ക്ലോറൈഡ് (PVC) കാർഡുകളുടെ ഈ കോംപാക്റ്റ് പതിപ്പിൽ വീണ്ടും അച്ചടിച്ചിരിക്കുന്നു.
Also Read: എസ്ബിഐ സ്പെഷ്യൽ കേഡർ ഓഫീസർ തസ്തികയിൽ ഒഴിവ്, അവസാന തിയതി ഫെബ്രുവരി 25
ഇപ്പോൾ ഇതിന് മറ്റൊരു പ്രത്യേകത കൂടി വരുത്തിയിട്ടുണ്ട്. ആധാർ പിവിസി കാർഡിനായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിന്റെ ആവശ്യമില്ല ഇനി. പകരം ഏത് മൊബൈൽ നമ്പർ ഉപയോഗിച്ചും കുടുംബത്തിലെല്ലാവർക്കും പിവിസി ആധാർ കാർഡ് ഓൺലൈനായി എടുക്കുവാൻ സാധിക്കും.
"നിങ്ങളുടെ #ആധാറിനൊപ്പം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ അല്ലാതെ #OTP ലഭിക്കുന്നതിന് നിങ്ങൾക്ക് ഏത് മൊബൈൽ നമ്പറും ഉപയോഗിക്കാം. അതിനാൽ, ഒരാൾക്ക് മുഴുവൻ കുടുംബത്തിനും ഓൺലൈനായി ആധാർ PVC കാർഡുകൾ ഓർഡർ ചെയ്യാവുന്നതാണ്," UIDAI ട്വീറ്റ് ചെയ്തു.
Also Read: Lic Plan Updates| വെറും 44 രൂപ ഒരു ദിവസം മാറ്റിവെക്കാമോ? 27.60 ലക്ഷം രൂപയുടെ പോളിസി നേടാം
രജിസ്റ്റർ ചെയ്യാത്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ആധാർ പിവിസി കാർഡ് ഓർഡർ ചെയ്യുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ
www.uidai.gov.in അല്ലെങ്കിൽ www.resident.uidai.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റുകളിലൊന്നിലേക്ക് പോകുക.
'ഓർഡർ ആധാർ കാർഡ്' എന്ന സേവനം തിരഞ്ഞെടുക്കുക.
നിങ്ങളുടെ 12 അക്ക ആധാർ കാർഡ് (UID) നമ്പർ / 16 അക്ക വെർച്വൽ ഐഡന്റിഫിക്കേഷൻ (VID) നമ്പർ/ 28 അക്ക ആധാർ എൻറോൾമെന്റ് നമ്പർ ചേർക്കുക.
'TOTP' ഓപ്‌ഷനോടുകൂടിയ സമയാധിഷ്‌ഠിത ഒറ്റത്തവണ പാസ്‌വേഡ് അല്ലെങ്കിൽ 'OTP' ഓപ്‌ഷനുള്ള ഒറ്റത്തവണ പാസ്‌വേഡ് സ്വീകരിച്ച് സുരക്ഷാ പരിശോധനാ പ്രക്രിയ പൂർത്തിയാക്കുക.
'നിബന്ധനകളും വ്യവസ്ഥകളും' അംഗീകരിക്കുക.
TOTP അല്ലെങ്കിൽ OTP സമർപ്പിക്കുക.
നിങ്ങളുടെ ആധാർ വിശദാംശങ്ങൾ അവലോകനം ചെയ്‌ത് പ്രിന്റ് ചെയ്യുന്നതിനുള്ള ഓർഡർ സ്ഥിരീകരിക്കുക.
ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, UPI അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി 50 രൂപ (ജിഎസ്ടിയും തപാൽ ചാർജുകളും ഉൾപ്പെടെ) അടയ്ക്കുക.
സ്ക്രീനിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉള്ള രസീതും SMS-ൽ സർവീസ് റിക്വസ്റ്റ് നമ്പറും സ്വീകരിക്കുക.
ആധാർ പിവിസി ഓർഡർ രസീത് ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...