Zodiac Sign Characteristics: ഈ രാശിക്കാര്‍ പ്രതിസന്ധികളില്‍ നിന്ന് വേഗം ഒളിച്ചോടുന്നവര്‍

Zodiac Sign Characteristics:  ചിലര്‍ക്കാകട്ടെ മനോധൈര്യം വളരെ കുറവായിരിയ്ക്കും. അതായത്, ഒരു വളരെ ചെറിയ വിഷമകരമായ സാഹചര്യത്തില്‍ പോലും ഇക്കൂട്ടര്‍ പെട്ടെന്ന് അസ്വസ്ഥരാകാറുണ്ട്. അത്തരക്കാർ യാഥാർത്ഥ്യത്തിൽ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 3, 2023, 06:44 PM IST
  • ചിലര്‍ക്കാകട്ടെ മനോധൈര്യം വളരെ കുറവായിരിയ്ക്കും. അതായത്, ഒരു വളരെ ചെറിയ വിഷമകരമായ സാഹചര്യത്തില്‍ പോലും ഇക്കൂട്ടര്‍ പെട്ടെന്ന് അസ്വസ്ഥരാകാറുണ്ട്. അത്തരക്കാർ യാഥാർത്ഥ്യത്തിൽ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നു.
Zodiac Sign Characteristics: ഈ രാശിക്കാര്‍ പ്രതിസന്ധികളില്‍ നിന്ന് വേഗം ഒളിച്ചോടുന്നവര്‍

Zodiac Sign Characteristics: ജ്യോതിഷം പറയുന്നതനുസരിച്ച് എല്ലാ രാശിക്കാര്‍ക്കും ചില പ്രത്യേകതകള്‍  ഉണ്ട്. അതായത്, ചില ആളുകള്‍ ഏറെ  ലക്ഷ്യബോധമുള്ളവരും ധൈര്യശാലികളും ആയിരിയ്ക്കും. അവര്‍ നിശ്ചയദാർഢ്യത്തോടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കുന്നു.  

എന്നാല്‍, ചിലര്‍ക്കാകട്ടെ മനോധൈര്യം വളരെ കുറവായിരിയ്ക്കും. അതായത്, ഒരു വളരെ ചെറിയ വിഷമകരമായ സാഹചര്യത്തില്‍ പോലും ഇക്കൂട്ടര്‍ പെട്ടെന്ന് അസ്വസ്ഥരാകാറുണ്ട്. അത്തരക്കാർ യാഥാർത്ഥ്യത്തിൽ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നു. ഇത്തരത്തില്‍ പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ട്. അതായത് ഇത്തരക്കാരെ അവരുടെ രാശിയിലൂടെ തിരിച്ചറിയാന്‍ സാധിക്കും. വിഷമസന്ധിയില്‍ തകര്‍ന്നു പോകുന്ന അല്ലെങ്കില്‍ പ്രശ്നങ്ങളെ നേരിടാന്‍ ശേഷിയില്ലാത്ത രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നോക്കാം... 

Also Read:  Growth in Career: നിങ്ങളുടെ ഓഫീസില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കൂ, ഉന്നതവിജയം വിരല്‍ തുമ്പില്‍  

മീനം രാശിക്കാര്‍ (Pisces Zodiac Sign): ഈ രാശിയിലുള്ള ആളുകൾ യാഥാർത്ഥ്യത്തേക്കാൾ കൂടുതൽ അവരുടെ ഭാവനയുടെ അല്ലെങ്കില്‍ സ്വപ്നങ്ങളുടെ ലോകത്ത് ജീവിക്കാൻ കൂടുതല്‍ ഇഷ്ടപ്പെടുന്നു. ചുറ്റുമുള്ള യാഥാർത്ഥ്യം അംഗീകരിക്കാൻ അവർക്ക് മടിയാണ്. അവരുടെ ഭാവനയുടെ ലോകം വളരെ ചെറുതാണ്. ഒരു ചെറിയ പ്രശ്നം ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അവസരത്തില്‍ പോലും അതിനെ നേരിടാനുള്ള ധൈര്യം ഇവര്‍ക്ക് ഉണ്ടാകാറില്ല. 

Also Read:  Delhi Girl Dragging Case: ലൈംഗികാതിക്രമം നടന്നിട്ടില്ല, പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു, സംസ്കാരം ഇന്ന് 
 
കുംഭം രാശിക്കാര്‍ (Aquarius Zodiac Sign): ഈ രാശിക്കാര്‍ പുതിയ ബന്ധങ്ങള്‍ ഭയപ്പെടുന്നവരാണ്. അതായത്, ചതിക്കപ്പെടുമോ എന്ന ഭയമാണ് ഈ രാശിക്കാരെ നയിക്കുന്നത്. പുതിയ ബന്ധങ്ങള്‍ സ്വീകരിക്കാന്‍ ഇവര്‍ക്ക് ഭയമാണ്. ഈ രാശിക്കാര്‍ കൂടുതലും ഏകാന്തതയെ ഭയപ്പെടുന്നു. ഒപ്പം ഈ ഭയം അവരെ യാഥാർത്ഥ്യത്തെ അംഗീകരിക്കുന്നതിൽ നിന്ന്  തടയുകയും ചെയ്യുന്നു. 
 
തുലാം രാശിക്കാര്‍ (Libra Zodiac Sign): സ്വന്തം തെറ്റുകൾ അല്ലെങ്കില്‍ പിഴവുകള്‍ അംഗീകരിക്കേണ്ടി വന്നാലും എല്ലാ സാഹചര്യങ്ങളിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് ഈ രാശിക്കാർക്ക് അറിയാം. ഈ രാശിചക്രത്തിലെ ആളുകൾക്ക് അവരുടെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് ഒഴിവാക്കാൻ സാധ്യമായ എല്ലാ വഴികളും ശ്രമിക്കുന്നവര്‍ ആണ്. അതായത് പ്രതിസന്ധിയെ നേരിടാന്‍  ഈ രാശിക്കാര്‍ക്ക് സാധ്യമല്ല.  

മകരം രാശിക്കാര്‍ (Capricorn Zodiac Sign): ഈ രാശിക്കാർ യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടാന്‍ മിടുക്കരാണ്. എന്നാല്‍, അവരുടെ ഈ ഒളിച്ചോടലിന്‍റെ കാരണം മറ്റുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. മകരം രാശിക്കാർ സ്വതന്ത്രരായിരിക്കാന്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് അവർ എപ്പോഴും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുന്നത്. എന്നാല്‍, ഈ രാശിക്കാര്‍ ഉത്തരവാദിത്തങ്ങൾ നന്നായി നിർവഹിക്കാൻ കഴിയുന്നവര്‍ ആണ്. എന്നാല്‍, അവരുടെ അഭിപ്രായത്തിൽ, ഇത്തരം ഉത്തരവാദിത്തങ്ങള്‍ അവരുടെ സ്വാതന്ത്ര്യത്തിന് തടസ്സമാകാം. അത് കാരണം അനാവശ്യ പിരിമുറുക്കം ഉണ്ടാകാം. അതിനാല്‍ ഈ രാശിക്കാര്‍ എങ്ങിനെയും ഇത്തരം സന്ദര്‍ഭങ്ങളെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു. 

മേടം, ഇടവം, മിഥുനം, കന്നി, ചിങ്ങം, വൃശ്ചികം, ധനു എന്നീ രാശികളിലെ ആളുകൾ നിലവിലെ സാഹചര്യങ്ങള്‍  ഇഷ്ടപ്പെടുന്നില്ല, എന്നാൽ യാഥാർത്ഥ്യത്തിൽ നിന്ന് ഓടിപ്പോകാനും താത്പര്യമില്ലാത്തവര്‍ ആണ് ഈ രാശിക്കാര്‍. അതായത്, സാഹചര്യങ്ങളെ സധൈര്യം നേരിടാന്‍ മടി കാട്ടാത്തവര്‍  ആണ് ഈ രാശിക്കാര്‍...  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News