Kuber Yoga: ഇനി ഒരു ദിവസം മാത്രം... ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല!

Guru Gochar 2024: വ്യാഴം ഇടവ രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ഇതിലൂടെ കുബേരയോഗം സൃഷ്ടിക്കും.  ഇത് 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൽ നൽകും.

Written by - Ajitha Kumari | Last Updated : Apr 29, 2024, 02:59 PM IST
  • ദേവഗുരു വ്യാഴം ഒരു വർഷത്തിൽ ഒരിക്കലാണ് രാശി മാറുന്നത്
  • വ്യാഴം ഇടവ രാശിയിലേക്കാണ് മാറാൻ പോകുന്നത്
  • മെയ് ഒന്നിനാണ് വ്യാഴം ഇടവ രാശിയിലേക്ക് സംക്രമിക്കുന്നത്
Kuber Yoga: ഇനി ഒരു ദിവസം മാത്രം... ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല!

Kuber Yoga 2024: ദേവഗുരു വ്യാഴം ഒരു വർഷത്തിൽ ഒരിക്കലാണ് രാശി മാറുന്നത്. വ്യാഴം ഇടവ രാശിയിലേക്കാണ് മാറാൻ പോകുന്നത്.  ഇതിലൂടെ കുബേരയോഗം സൃഷ്ടിക്കും. വ്യാഴ സംക്രമം 12 രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. നിലവിൽ ദേവഗുരു മേട രാശിയിലാണ്. മെയ് ഒന്നിനാണ് വ്യാഴം ഇടവ രാശിയിലേക്ക് സംക്രമിക്കുന്നത്.

വ്യാഴത്തിൻ്റെ ഈ സംക്രമണം എല്ലാ രാശികളെയും ബാധിക്കുമെങ്കിലും 3 രാശിക്കാർക്ക് ഇത് വളരെ ശുഭകരമായിരിക്കും. ഇടവ രാശിയിൽ കുബേരയോഗം രൂപപ്പെടുന്നതിലൂടെ ചില രാശിക്കാർക്ക് അപാര സമ്പത്ത് ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് വ്യാഴ സംക്രമം വളരെ ശുഭകരമാകാൻ പോകുന്നതെന്ന് നോക്കാം...

Also Read: 139 ദിവസം ഈ രാശിക്കാർ സമ്പത്തിൽ ആറാടും, നിങ്ങളും ഉണ്ടോ?

 

ഇടവം (Taurus):  ഈ രാശിക്കാരുടെ ലഗ്നഭാവത്തിലാണ് കുബേരയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഇവർക്ക് ഭൗതിക സുഖം ലഭിക്കും, ആഗ്രഹങ്ങൾ പൂർത്തീകരിക്കും. അതുപോലെ പ്രൊഫഷണൽ ജീവിതത്തിലും വലിയ വിജയം നേടാനുള്ള അവസരമുണ്ടാകും. ഈ സമയം കരിയറിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും, ഇൻക്രിമെൻ്റും പ്രമോഷനും ലഭിച്ചേക്കാം, ആത്മവിശ്വാസം വർധിക്കും, അതുവഴി നിങ്ങൾക്ക് എല്ലാ മേഖലയിലും വിജയം നേടാൻ കഴിയും, സാമ്പത്തിക സ്ഥിതിയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ മാറും.

കർക്കടകം (Cancer): ദേവഗുരു വ്യാഴത്തിൻ്റെ കൃപ ഈ രാശിക്കാരുടെ ജീവിതത്തിൽ സുവർണ്ണ ദിനങ്ങൾ കൊണ്ടുവരും, നിങ്ങളുടെ ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും വർദ്ധിക്കും, പുതിയ സ്രോതസ്സുകളിൽ നിന്ന് ധനനേട്ടം ഉണ്ടാകും,  ബിസിനസുമായി ബന്ധപ്പെട്ട് യാത്രകൾ നടത്തിയേക്കും.  കുബേര യോഗം നിങ്ങളുടെ ഖജനാവ് നിറയ്ക്കും. കുട്ടികളുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിച്ചേക്കാം. ജോലി വിലമതിക്കപ്പെടും, പ്രണയ ജീവിതത്തിൽ പങ്കാളിയുമായി നല്ല സമയം ആസ്വദിക്കും.

Also Read: ഈ രാജയോഗത്തിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും ബിസിനസിൽ ലാഭം ജോലിയിൽ പുരോഗതി

കന്നി (Virgo): കുബേരയോഗം കന്നി രാശിക്കാർക്ക് സമ്പത്തും സന്തോഷവും നൽകും, നിങ്ങൾക്ക് വലിയ സമ്പത്ത് നേടാൻ കഴിയും, സങ്കൽപ്പിക്കാൻ പോലും കഴിയാത്ത രീതിയിൽ ഭൗതിക സുഖസൗകര്യങ്ങളിൽ വർദ്ധനവുണ്ടാകും. കരിയറിൽ പുരോഗതിയുണ്ടായേക്കാം. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്രകൾ നടത്താം. കഠിനാധ്വാനം ചെയ്യുക എങ്കിലും  കുടുംബത്തിനായും സമയം ചെലവഴിക്കുക. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. ആളുകൾ നിങ്ങളെ ശ്രദ്ധിക്കും, വ്യക്തിത്വം മെച്ചപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News