സമ്പന്നനാകാൻ വാസ്തുപ്രകാരം മാറ്റങ്ങൾ വരുത്തിയാൽ സാധിക്കുമെന്നാണ് വിശ്വാസം. ഇതിനുള്ള എളുപ്പ മാർഗം എന്നുപറയുന്നത് ചിലവ് നിയന്ത്രിക്കുക എന്നത് തന്നെയാണ് അതുകൊണ്ടുതന്നെ സാമ്പത്തിക സ്ഥിതിയിൽ പേഴ്സിന് വളരെ പ്രാധാന്യമുണ്ട്.
ധനാകർഷണത്തിന് ചില നിറങ്ങളിലുള്ള പേഴ്സ് നല്ലതാണെന്നാണ് പറയപ്പെടുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, ഗോൾഡൻ, കറുപ്പ്, പിങ്ക് എന്നീ നിറങ്ങൾ ധനാകർഷണത്തിന് വളരെ നല്ലതാണ് എന്നാണ് വിശ്വാസം.
Also read: നരസിംഹമൂർത്തി മന്ത്രം ത്രിസന്ധ്യാ നേരത്ത് ചൊല്ലുന്നത് നന്ന്
മഞ്ഞ നിറവും, ഗോൾഡൻ നിറവും ഭാഗ്യം അഭിവൃദ്ധി എന്നിവയെ സൂചിപ്പിക്കുന്നുവെന്നും കൂടാതെ പോസിറ്റീവ് എനർജി നൽകുമെന്നും ഫങ്ഷ്യൂയി പറയുന്നുണ്ട്. അതുപോലെതന്നെ ചുവന്ന നിറത്തിനെ വിജയത്തിന്റെയും പ്രശസ്തിയുടേയും നിറമായിട്ടാണ് കാണുന്നത്. മാത്രമല്ല ഈ നിറം സ്ത്രീകൾക്ക് ചേരുന്നതും പണം വന്നു ചേരുവാനും അത് ചെലവായി തീരാതെ സൂക്ഷിച്ച് വയ്ക്കുകയും ചെയ്യും എന്നാണ് വിശ്വാസം.
അതുപോലെ പണത്തിന്റെ കൂടുതൽ വരവ് ഉണ്ടാകാനും അതുപോലെ ജീവിതത്തിൽ വിജയം ഉണ്ടാക്കുവാനും പിങ്ക് നിറം വളരെ നല്ലതാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ ഭാഗ്യ നിറമാണ് പിങ്ക്. അതുപോലെതന്നെ മിക്ക ആണുങ്ങളുടേയും പേഴ്സിന്റെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? മിക്കവറും അത് കറുപ്പ് തന്നെയായിരിക്കും. കറുപ്പിന്റെ മഹത്വം അറിഞ്ഞിട്ടൊന്നുമല്ലായിരിക്കും ഇവർ ഈ നിറം തിരഞ്ഞെടുക്കുന്നത്. എന്തായാലും സാമ്പത്തികമായി മുന്നേറുന്നതിനും ജീവിതത്തിൽ നല്ല പുരോഗതിയ്ക്കും ഈ നിറം സഹായിക്കും.
Also read: ഈ മന്ത്രങ്ങൾ ജപിച്ച് ഹനുമാനെ പ്രാർത്ഥിക്കൂ.. ഫലം നിശ്ചയം
അതുപോലെ തന്നെയാണ് ഈ പച്ച നിറവും. ജീവനേയും വളർച്ചയേയും സൂചിപ്പിക്കുന്ന നിറമാണ് പച്ച. അതുകൊണ്ടുതന്നെ കച്ചവടക്കാർക്ക് ഈ നിറം വളരെ ഉത്തമമാണ്. അതിലുപരി പേഴ്സ് വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം. പേഴ്സിൽ നിന്നും മുഷിഞ്ഞ നോട്ട്, പഴയ ബില്ലുകൾ എന്നിവ എടുത്തുമാറ്റേണ്ടതാണ്. പേഴ്സ് സൂക്ഷിക്കുന്നത് വടക്ക് ദിശയിലാണെങ്കിൽ നല്ലതാണെന്നാണ് വിശ്വാസം. കൂടാതെ പഴകിയതും കീറിയതുമായ പേഴ്സുകൾ സൂക്ഷിക്കരുത്.