Shukra Gochar 2022: ശുക്രൻ തുലാം രാശിയിൽ: നാലു ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ

Shukra Gochar 2022: സന്തോഷവും സമ്പത്തും തേജസ്സും നൽകുന്ന ശുക്രൻ ഒക്‌ടോബർ 18 ന് തന്റെ രാശിവിട്ട് തുലാം രാശിയിലേക്ക് പ്രവേശിക്കും. ദീപാവലിക്ക് മുമ്പുള്ള ശുക്രന്റെ ഈ രാശി പരിവർത്തനം ചില രാശിക്കാർക്ക് സമ്പത്തും സന്തോഷവും നൽകും.  

Written by - Ajitha Kumari | Last Updated : Oct 14, 2022, 11:10 AM IST
  • ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിചക്രത്തിന്റെ പരിവർത്തനത്തിന്റെ സമയം പറഞ്ഞിട്ടുണ്ട്
  • ശുക്രൻ ഒക്‌ടോബർ 18 ന് തുലാം രാശിയിലേക്ക് പ്രവേശിക്കും
  • ദീപാവലിക്ക് മുമ്പുള്ള ശുക്രന്റെ ഈ രാശിമാറ്റം ചില രാശിക്കാർക്ക് വൻ നേട്ടം നൽകും
Shukra Gochar 2022: ശുക്രൻ തുലാം രാശിയിൽ: നാലു ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ

Shukra Gochar 2022: വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിചക്രത്തിന്റെ പരിവർത്തനത്തിന്റെ സമയം പറഞ്ഞിട്ടുണ്ട്. ഗ്രഹങ്ങളുടെ ചലന മാറ്റവും രാശി പരിവർത്തനവുമെല്ലാം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്താറുണ്ട്. 2022 ഒക്‌ടോബർ 18 ന് സന്തോഷവും സമ്പത്തും തേജസ്സും നൽകുന്ന ശുക്രൻ തന്റെ രാശിയിൽ നിന്നും തുലാം രാശിയിലേക്ക് മറും. ദീപാവലിക്ക് മുമ്പുള്ള ശുക്രന്റെ ഈ രാശിമാറ്റം ചില രാശിക്കാർക്ക് വൻ സമ്പത്തും സന്തോഷവും നൽകും.  ഏത് രാശിക്കാർക്കാണ് ലക്ഷ്മീദേവിയുടെ കൃപ ചൊരിയുന്നതെന്ന് നമുക്ക് നോക്കാം.

Also Read: ശനി മകരം രാശിയിൽ: വെറും 10 ദിവസം മാത്രം.. ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം!

ശുക്ര സംക്രമണം ഈ രാശിക്കാർക്ക് നാലും വൻ ഗുണങ്ങൾ

മിഥുനം (Gemini):  ശുക്രന്റെ ഈ രാശിമാറ്റം മിഥുന രാശിക്കാർക്ക് തൊഴിലിലും ബിസിനസ്സിലും വൻ നേട്ടങ്ങൾ നൽകും. വരുമാനം വർദ്ധിക്കും. ധനലാഭമുണ്ടാകും. മാർക്കറ്റിംഗ്, അദ്ധ്യാപനം, ആങ്കറിംഗ്, രാഷ്ട്രീയം തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലിയുള്ള രാശിക്കാർക്ക് വലിയ പ്രയോജനം ലഭിക്കും. ഇവർക്ക് ഈ സമയം പ്രത്യേക ഗുണം ലഭിക്കും.

ചിങ്ങം (Leo):  ശുക്രന്റെ രാശിമാറ്റം ചിങ്ങം രാശിക്കാർക്കും ശുഭകരമാണ്. ഈ സമയം ഇവരുടെ വരുമാനം വർധിച്ചേക്കാം. സാമ്പത്തിക നേട്ടങ്ങൾ മൂലം സ്ഥിതി ശക്തമാകും. മീഡിയ, ഫാഷൻ ഡിസൈനിംഗ് എന്നിവയുമായി ബന്ധപ്പെട്ടവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ഈ സമയം ഇവർ നടത്തുന്ന നിക്ഷേപം ലാഭകരമാകും. ഭാഗ്യത്തിന് പൂർണ്ണ പിന്തുണ നിയങ്ങളോടൊപ്പം ഉണ്ടാകും.

Also Read: വെള്ളത്തിൽ നിന്നും കരയിലേക്കിറങ്ങിയ മുതലയെ വളഞ്ഞ് സിംഹക്കൂട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

മകരം (Capricorn):  തുലാം രാശിയിലേക്കുള്ള ശുക്രന്റെ രാശിമാറ്റം മകരം രാശിക്കാർക്ക് വലിയ ഗുണം നൽകും.  ഈ സമയത്ത് ഭാഗ്യത്തിന് പൂർണ്ണ പിന്തുണ ലഭിക്കും. പുതിയ ജോലി ലഭിക്കും. പ്രമോഷൻ ലഭിക്കാനുള്ള ശക്തമായ സാധ്യത.  ഈ സമയം നിങ്ങൾ ഒരു വീടോ വാഹനമോ വാങ്ങിയേക്കാം. നിക്ഷേപിക്കാനും പറ്റിയ  സമയമാണ്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News