Managl-Shani Yuti: ചൊവ്വ-ശനി കൂടിച്ചേരൽ: ഉത്സവങ്ങൾക്ക് മുമ്പ് തന്നെ ഈ രാശിക്കാർക്ക് ലഭിക്കും കുബേര അനുഗ്രഹം!

Mangal Gochar 2022: ജ്യോതിഷ പ്രകാരം ചൊവ്വ ഗ്രഹത്തിന് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറ്റം നടത്താൻ 45 ദിവസമെടുക്കും. ഒക്ടോബർ 16 ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിക്കും.

Written by - Ajitha Kumari | Last Updated : Oct 13, 2022, 08:03 AM IST
  • ചൊവ്വ ഗ്രഹത്തിന് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറ്റം നടത്താൻ 45 ദിവസമെടുക്കും
  • എല്ലാ ഗ്രഹങ്ങളുടെയും സേനാധിപതിയായിട്ടാണ് ചൊവ്വ ഗ്രഹത്തെ കണക്കാക്കുന്നത്
Managl-Shani Yuti: ചൊവ്വ-ശനി കൂടിച്ചേരൽ: ഉത്സവങ്ങൾക്ക് മുമ്പ് തന്നെ ഈ രാശിക്കാർക്ക് ലഭിക്കും കുബേര അനുഗ്രഹം!

Mars Transit 2022: എല്ലാ ഗ്രഹങ്ങളുടെയും സേനാധിപതിയായിട്ടാണ് ചൊവ്വ ഗ്രഹത്തെ കണക്കാക്കുന്നത്. ജ്യോതിഷ പ്രകാര, ഓരോ ഗ്രഹവും നിശ്ചിത ഇടവേളകളിൽ രാശി മാറും.  ഇപ്പോഴിതാ ചൊവ്വ 45 ദിവസത്തിന് ശേഷം രാശി മാറുന്നു. ഈ സമയത്ത് ചൊവ്വ ഇടവ രാശിയിൽ ഇരിക്കുകയും ഒക്ടോബർ 16 ന് ഇടവ രാശിയിൽ നിന്നും മിഥുന രാശിയിൽ പ്രവേശിക്കുകയും ചെയ്യും. ശനി ദേവൻ  നേരത്തെ തന്നെ മിഥുന രാശിയിൽ പ്രവേശിച്ചിരുന്നു. അവിടെ ഒക്ടോബര് 16 ന് ചൊവ്വ കൂടി പ്രവേശിക്കുന്നത് മൂലം ഷഡാഷ്ടകയോഗം രൂപപ്പെടും. ചൊവ്വയുടെ ഈ രാശി സംക്രമണം ഏത് രാശിയിലുള്ള ആളുകൾക്ക് ഫലപ്രദമാകുമെന്ന് നമുക്ക് നോക്കാം.

Also Read: മാധ്യമം, ഫാഷൻ, സിനിമ എന്നീ മേഖലകളിൽ ആധിപത്യം പുലർത്തുന്നവരാണ് ഈ 2 രാശിക്കാർ! നിങ്ങളും ഉണ്ടോ? 

മേടം (Aries): ജ്യോതിഷ പ്രകാരം ചൊവ്വ തന്റെ ശത്രു ഗ്രഹമായ ബുധന്റെ രാശിയിൽ അതായത് മിഥുന രാശിയിൽ പ്രവേശിക്കാൻ പോകുന്നു. അത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് പ്രത്യേകിച്ച് ഗുണമുണ്ടാകും.  ഇതിൽ മേട രാശിക്കാരും  ഉൾപ്പെടുന്നു. ഇത് മൂന്നാം ഭാവത്തിലാണ് സഞ്ചരിക്കാൻ പോകുന്നു എന്ന് നമുക്ക് പറയാം. ഈ സമയത്ത് നിങ്ങൾ വളരെ ക്ഷമയും ധൈര്യവും ഉള്ളവരായിരിക്കും. പല ജോലികളിലും വിജയം കൈവരിക്കും. മാത്രമല്ല മുതിർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും. ഒപ്പം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.

ചിങ്ങം (Leo): ചൊവ്വ ഈ രാശിയിലെ ഏകാദശി ഗൃഹത്തിലാണ് സംക്രമിക്കാൻ പോകുന്നത്. ഈ സാഹചര്യത്തിൽ നിങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും. സാമ്പത്തിക രംഗത്ത് പുരോഗതിയുണ്ടാകും. മാത്രമല്ല ഈ കാലയളവിൽ സുഖ സൗകര്യങ്ങളിലും വർദ്ധനവുണ്ടാകും. ഈ സമയത്ത് നിങ്ങൾക്ക് ഏറ്റവും ഊർജ്ജസ്വലത അനുഭവപ്പെടും.

മകരം (Capricorn):  മകരം രാശിയുടെ ആറാം ഭാവത്തിലാണ് ചൊവ്വയുടെ ഈ സംക്രമണം നടക്കാൻ പോകുന്നത്.  ഈ സമയത്ത് ശത്രുക്കളെ കീഴടക്കുന്നതിൽ വിജയിക്കും. വരുമാനം വർധിക്കുന്നതിന്റെ സൂചനകളുണ്ട്. വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും.

മീനം (Pisces): ചൊവ്വ മീനം രാശിയുടെ നാലാം ഭാവത്തിലാണ് സംക്രമിക്കാൻ പോകുന്നത്. ഈ സമയത്ത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ധനസമ്പാദനത്തിൽ നിങ്ങൾ വിജയിക്കും. കുടുംബാന്തരീക്ഷം മെച്ചപ്പെടും ഒപ്പം കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News