Numerology Radix 8: ഈ തീയതികളിൽ ജനിച്ചവര്‍ക്ക് ലഭിക്കും ശനി ദേവന്‍റെ പ്രത്യേക കൃപ, ഇവര്‍ രാജാവിനെപ്പോലെ ജീവിക്കും

Numerology Radix 8:  ശനിയുടെ സ്വാധീനം കാരണം, റാഡിക്സ് നമ്പർ 8 ഉള്ള ആളുകൾ വളരെ കഠിനാധ്വാനികളും നീതിമാന്മാരും മറ്റുള്ളവരെ സഹായിക്കാൻ തയ്യാറുള്ളവരുമാണ്. കഠിനാധ്വാനം കൊണ്ടും ബുദ്ധിശക്തി കൊണ്ടും ശനിദേവന്‍റെ കൃപ കൊണ്ടും ഇവര്‍ ഉന്നത സ്ഥാനങ്ങളിൽ എത്തുകയും ബഹുമതികൾ നേടുകയും ചെയ്യുന്നു.  

Written by - Zee Malayalam News Desk | Last Updated : Oct 26, 2023, 01:24 PM IST
  • ഏത് മാസത്തിലും 8, 17 അല്ലെങ്കിൽ 26 തീയതികളിൽ ജനിച്ചവരുടെ റാഡിക്സ് നമ്പർ 8 ആണ്. എട്ടാം സംഖ്യയുടെ അധിപൻ ശനി ദേവനാണ്.
Numerology Radix 8: ഈ തീയതികളിൽ ജനിച്ചവര്‍ക്ക് ലഭിക്കും ശനി ദേവന്‍റെ പ്രത്യേക കൃപ, ഇവര്‍ രാജാവിനെപ്പോലെ ജീവിക്കും

Numerology Radix 8: രാശിചിഹ്നങ്ങൾ പോലെ, സംഖ്യാശാസ്ത്രത്തിലും, ഓരോ സംഖ്യയുടെയും അധിപൻ ഗ്രഹങ്ങളാണ്. ഇതനുസരിച്ച്, റാഡിക്സ് 8 ന്‍റെ അധിപൻ ശനി ദേവനാണ്. ഈ സംഖ്യയിലുള്ളവരോട് ശനി ദേവന്‍ പ്രത്യേകം ദയ കാണിക്കുന്നു.

Also Read:  Sun Transit 2023: നവംബർ 17 വരെ ഈ രാശിക്കാര്‍ക്ക് മോശം സമയം, ആരോഗ്യം ശ്രദ്ധിക്കുക 
 
ഏത് മാസത്തിലും 8, 17 അല്ലെങ്കിൽ 26 തീയതികളിൽ ജനിച്ചവരുടെ റാഡിക്സ് നമ്പർ 8 ആണ്. എട്ടാം സംഖ്യയുടെ അധിപൻ ശനി ദേവനാണ്. ശനി നീതിയുടെ ദേവനാണ്, കർമ്മത്തിനനുസരിച്ച് ഫലം നൽകുന്നു. അതേ സമയം, ശനിയുടെ കൃപ ഒരു ദരിദ്രനെ രാജാവാക്കി മാറ്റുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാഡിക്സ് നമ്പറും 8 ആണ്. സെപ്റ്റംബർ 17 നാണ് അദ്ദേഹം ജനിച്ചത്.

Also Read:  Gajkesri Rajyog 2023: ഒക്ടോബർ 28 മുതൽ അപൂർവ ഗജകേസരി രാജയോഗം, ഈ രാശിക്കാര്‍ക്ക് സുർണ്ണകാലം!! 

 ഓരോ റാഡിക്‌സ് സംഖ്യയുടെയും അധിപൻ ആ റാഡിക്‌സ് സംഖ്യയില്‍പ്പെട്ട ആളുകളിൽ സ്വാധീനം ചെലുത്തുന്നു. ശനിയുടെ സ്വാധീനം കാരണം, റാഡിക്സ് നമ്പർ 8 ഉള്ള ആളുകൾ വളരെ കഠിനാധ്വാനികളും നീതിമാന്മാരും മറ്റുള്ളവരെ സഹായിക്കാൻ തയ്യാറുള്ളവരുമാണ്. കഠിനാധ്വാനം കൊണ്ടും ബുദ്ധിശക്തി കൊണ്ടും ശനിദേവന്‍റെ കൃപ കൊണ്ടും ഇവര്‍ ഉന്നത സ്ഥാനങ്ങളിൽ എത്തുകയും ബഹുമതികൾ നേടുകയും ചെയ്യുന്നു.  

ഉയർന്ന സ്ഥാനവും പ്രതാപവും നേടുന്നവര്‍ 

റാഡിക്‌സ് നമ്പർ 8 ഉള്ള ആളുകൾ, അവർ ഏത് കാര്യം ലക്ഷ്യം വെക്കുന്നുവോ, അത് നേടിയതിനുശേഷം മാത്രമേ അവർക്ക് വിശ്രമമുള്ളൂ. ഈ ആളുകൾ എത്ര ബുദ്ധിമുട്ടുകൾക്കിടയിലും ഒരിക്കലും തളരില്ല. ഇത്തരക്കാർ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചവരാണെങ്കിലും, അവരുടെ കഠിനാധ്വാനത്തിന്‍റെയും അർപ്പണബോധത്തിന്‍റെയും ബുദ്ധിശക്തിയുടെയും പിന്‍ബലത്തില്‍ അവർ ആഗ്രഹിച്ച സ്ഥാനം നേടുന്നു. 

ഇവര്‍ ധനികരായിരിയ്ക്കും 

റാഡിക്സ് നമ്പർ 8 ഉള്ള ആളുകൾ പണത്തിന്‍റെ കാര്യത്തിൽ വളരെ ഭാഗ്യവാന്മാരാണ്. ഇത്തരക്കാർ ധാരാളം പണം സമ്പാദിക്കുന്നു, പണം പാഴാക്കുക എന്ന ശീലം ഇവര്‍ക്ക് ഇല്ലാത്തതിനാല്‍ പണം ലഭിക്കാനും സമ്പാദിക്കാനും ഇവര്‍ വിജയിക്കുന്നു. ഇക്കാരണത്താൽ, ഈ ആളുകൾ വലിയ സമ്പത്തിന് ഉടമകളായി മാറുന്നു.  

നിഗൂഢ പ്രകൃതമുള്ളവര്‍ 

റാഡിക്സ് നമ്പർ 8 ഉള്ള ആളുകൾ വളരെ അന്തർമുഖരും നിഗൂഢ പ്രകൃതക്കാരുമാണ്. ഇക്കാരണത്താൽ, അവർക്ക് അവരുടെ ചിന്തകൾ മറ്റുള്ളവരുമായി പങ്കിടാൻ കഴിയില്ല. അവർക്ക് അധികം സുഹൃത്തുക്കളും ഉണ്ടാവില്ല. ഈ ആളുകള്‍ സമൂഹത്തില്‍നിന്ന് അകന്നു നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.  അവര്‍ അവരുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. ഇത്തരക്കാർ ജീവിതത്തിൽ വിജയത്തിന്‍റെ പടവുകൾ ഒന്നൊന്നായി കയറുന്നു, പക്ഷേ ഉയർന്ന സ്ഥാനവും അന്തസ്സും നേടിയതിനുശേഷം മാത്രമേ അവര്‍ക്ക് വിശ്രമമുള്ളൂ...  

നമ്പർ 8 ന്‍റെ  കരിയർ 

8-ാം നമ്പറുള്ള ആളുകൾ കഠിനാധ്വാനവും അർപ്പണബോധവും ഏറെ ആവശ്യമുള്ള ജോലികളിൽ കൂടുതൽ വിജയിക്കുന്നു. അതായത്  ഇവര്‍ കൂടുതലും ഡോക്ടർമാർ, രസതന്ത്രജ്ഞർ, മെഷിനറിയിൽ ജോലി ചെയ്യുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരിയ്ക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News