India Vs Bharat: ഇന്ത്യയുടെ പുനർനാമകരണം, എൻസിഇആർടി പാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

India Vs Bharat: G20 അംഗ നേതാക്കളെയും പ്രതിനിധികളെയും ആചാരപരമായ അത്താഴവിരുന്നിന്  ക്ഷണിച്ചുകൊണ്ടുള്ള രാഷ്ട്രപതി ഭവനിൽ നിന്നുള്ള ഔദ്യോഗിക ക്ഷണത്തില്‍ ഉണ്ടായിരുന്ന 'ഭാരതത്തിന്‍റെ പ്രസിഡന്‍റ് ' എന്ന വാക്കുകൾ കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് കാരണമായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 26, 2023, 11:35 AM IST
  • സ്കൂൾ പാഠപുസ്തകങ്ങളിൽ രാജ്യത്തിന്‍റെ പേര് ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നാക്കി മാറ്റണം എന്ന എൻസിഇആർടി സമിതിയുടെ നിർദേശത്തെ ശിവസേന നേതാവും എംപിയുമായ പ്രിയങ്ക ചതുർവേദി “രാഷ്ട്രീയ തീരുമാനം” എന്നാണ് അഭിപ്രായപ്പെട്ടത്.
India Vs Bharat: ഇന്ത്യയുടെ പുനർനാമകരണം, എൻസിഇആർടി പാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

New Delhi: സ്കൂൾ പാഠപുസ്തകങ്ങളിൽ രാജ്യത്തിന്‍റെ പേര് ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നാക്കി മാറ്റണം എന്ന എൻസിഇആർടി സമിതിയുടെ നിർദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നിരവധി നേതാക്കൾ ഈ ആശയത്തോട് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. 

Also Read: India Vs Bharat: ഇന്ത്യ ‘ഔട്ട്’, 'ഭാരത്' ഇന്‍...!! പാഠപുസ്തകങ്ങളിൽ രാജ്യത്തിന്‍റെ പേര് മാറും ചരിത്രവും, ശുപാർശ നല്‍കി NCERT 

ശിവസേന (യുബിടി) നേതാവും എംപിയുമായ പ്രിയങ്ക ചതുർവേദി ഈ ആശയത്തെ “രാഷ്ട്രീയ തീരുമാനം” എന്നാണ് അഭിപ്രായപ്പെട്ടത്. "ഇന്ത്യ Vs ഭാരത് വിഭജനം സൃഷ്ടിക്കുന്നത് സങ്കടകരമാണ്. 'ഇന്ത്യ അതാണ് ഭാരതം' എന്ന വാക്കുകൾ നമ്മുടെ ഭരണഘടനയിൽ എഴുതിയത് ഡോ. ബി.ആർ.അംബേദ്കർ തന്നെയാണ്. ഈ വിവേചനത്തിന് വരും തലമുറ അവരോട് (കേന്ദ്രം) ക്ഷമിക്കില്ല. നമുക്ക് ഇന്ത്യ ഭാരതവും ഹിന്ദുസ്ഥാനും കൂടിയാണ്. ബിജെപിക്ക് ദേശീയ അഭിമാനബോധമുണ്ടെങ്കിൽ അവർ 'ഇന്ത്യ' എന്ന പേര് 'ഭാരത്' എന്നാക്കി മാറ്റില്ല', പ്രിയങ്ക ചതുർവേദി പറഞ്ഞു. 

Also Read:  Sun Transit 2023: നവംബർ 17 വരെ ഈ രാശിക്കാര്‍ക്ക് മോശം സമയം, ആരോഗ്യം ശ്രദ്ധിക്കുക 
 
ബിജെപി ഇന്ത്യ (മഹാ പ്രതിപക്ഷ) സഖ്യത്തെ ആക്രമിക്കുന്നത് തുടരുകയാണെന്നും അവർ പറഞ്ഞു. ഞങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങളിലും ഞങ്ങൾ നടത്തുന്ന പ്രസ്താവനകളിലും അവർക്ക് ഞങ്ങളെ വിമർശിക്കാം, പക്ഷേ രാജ്യത്തിന്‍റെ പേരിൽ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുത്, അവര്‍ പറഞ്ഞു.  

Also Read:  Gajkesri Rajyog 2023: ഒക്ടോബർ 28 മുതൽ അപൂർവ ഗജകേസരി രാജയോഗം, ഈ രാശിക്കാര്‍ക്ക് സുർണ്ണകാലം!! 
 
പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ബ്രത്യ ബസുവും എൻ‌സി‌ഇ‌ആർ‌ടി പാനലിന്‍റെ നിർദ്ദേശത്തിനെതിരെ കേന്ദ്രത്തെ വിമർശിച്ചു, “ഇത് പരിഹാസ്യമായ നിർദ്ദേശമാണ്. ഇന്ത്യ എന്ന വാക്കിനെ ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന് ഭയമാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. വിചിത്രമായ തീരുമാനമാണ് ഇത്.. ഈ നിർദ്ദേശം ഒരു മോശം ഉദാഹരണം നൽകുന്നു, അവർക്ക് ഇന്ത്യയെയും TMC അദ്ധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയേയും ഭയമാണെന്ന് തോന്നുന്നു, അദ്ദേഹം പറഞ്ഞു. 

കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും എൻസിഇആർടി പാനലിന്‍റെ നിർദ്ദേശത്തെയും കേന്ദ്ര സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചു.  "എന്തുകൊണ്ടാണ് ഞങ്ങൾ ഇപ്പോഴും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ് എന്ന് പറയുന്നത്? പാസ്‌പോർട്ടുകളിൽ ഇപ്പോഴും 'റിപ്പബ്ലിക് ഓഫ് ഇന്ത്യ' എന്ന് എഴുതിയിട്ടുണ്ട്. ഈ സർക്കാരിന് അടിസ്ഥാനപരമായി എന്തോ കുഴപ്പമുണ്ടെന്ന് ഞാൻ കരുതുന്നു. എന്തിനാണ് അവർ പൗരന്മാരെ അനാവശ്യമായി ആശയക്കുഴപ്പത്തിലാക്കുന്നത്? ഈ വിഷയത്തിൽ അവരുടെ നിലപാട് ജനവിരുദ്ധവും ഇന്ത്യ വിരുദ്ധവും ഭാരത് വിരുദ്ധവുമാണ്. എൻസിഇആർടി പാനലിനെ ഇത് ചെയ്യാൻ നിർബന്ധിച്ചത് എൻഡിഎ സർക്കാരാണെന്ന് വ്യക്തമാണ്. ഇത് തീർത്തും തെറ്റാണ്... നിങ്ങൾക്ക് രാജ്യത്തിന്‍റെ ചരിത്രം മാറ്റാൻ കഴിയില്ല. കർണാടക സർക്കാർ പാഠപുസ്തകങ്ങളിൽ അത്തരം മാറ്റങ്ങളൊന്നും വരുത്തില്ല', അദ്ദേഹം പറഞ്ഞു. 

മുന്‍പ് ജി20 അംഗ നേതാക്കളെയും പ്രതിനിധികളെയും ആചാരപരമായ അത്താഴവിരുന്നിന്  ക്ഷണിച്ചുകൊണ്ടുള്ള രാഷ്ട്രപതി ഭവനിൽ നിന്നുള്ള ഔദ്യോഗിക ക്ഷണത്തില്‍ ഉണ്ടായിരുന്ന 'ഭാരതത്തിന്‍റെ പ്രസിഡന്‍റ് ' എന്ന വാക്കുകൾ കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് കാരണമാവുകയും 'പാർലമെന്‍റില്‍ രാജ്യത്തിന്‍റെ പേരുമാറ്റാനുള്ള പ്രമേയം അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായി സംശയം ഉയർത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് സ്കൂളുകളിലെ പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’യ്ക്കു പകരം ‘ഭാരത്’എന്ന് ഉപയോഗിക്കാൻ ശുപാർശ നല്‍കി നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) സമിതി രംഗത്തെത്തിയത്. 

പ്രൈമറി മുതൽ ഹൈസ്‌കൂൾ തലം വരെയുള്ള സ്‌കൂൾ പാഠപുസ്തകങ്ങളിൽ രാജ്യത്തിന്‍റെ പേര് ഇന്ത്യ എന്നല്ല മറിച്ച്  ഭാരത് (ഭാരതം) എന്നായിരിക്കണമെന്ന് സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനായി രൂപീകരിച്ച ഉന്നതതല സമിതി ശുപാർശ ചെയ്തിരിയ്ക്കുകയാണ്. കൂടാതെ, പാഠപുസ്തകങ്ങളിൽ 'ഹിന്ദു വിജയങ്ങൾ' ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും ഇതേ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ചരിത്രകാരൻ സി.ഐ. ഐസക് അദ്ധ്യക്ഷനായ ഏഴംഗ സമിതിയാണ് ശുപാർശ മുന്നോട്ടു വച്ചത്.  

സിബിഎസ‌്ഇ പാഠപുസ്തകങ്ങളിൽ അടുത്ത വർഷം മുതൽ ഈ മാറ്റം ഉൾപ്പെടുത്തണമെന്നാണ് കമ്മിറ്റി ശുപാർശ നല്‍കിയിരിയ്ക്കുന്നത്. പ്ലസ് ടു വരെയുള്ള സാമൂഹികപാഠ പുസ്തകങ്ങളിലാണ് മാറ്റത്തിനു നിർദ്ദേശം നല്‍കിയിരിയ്ക്കുന്നത്. 

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News