Shani Chandra Yuti 2023: ശനി-ചന്ദ്ര സംയോഗം സൃഷ്ടിക്കും വിഷയോഗം; ഈ 3 രാശിക്കാർ സൂക്ഷിക്കുക!

Vish Yoga: വേദ ജ്യോതിഷം അനുസരിച്ച് ജൂൺ 9 ന് അതായത് ഇന്ന് ശനി ചന്ദ്രനുമായി സംഗമിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഈ രണ്ട് ഗ്രഹങ്ങളും ചേർന്ന് വിഷയോഗം ഉണ്ടാക്കും. ഈ യോഗം ചിലർക്ക് അശുഭകരമായിരിക്കും.

Written by - Ajitha Kumari | Last Updated : Jun 9, 2023, 01:09 PM IST
  • ഇന്ന് ശനി ചന്ദ്രനുമായി സംഗമിക്കും
  • ഈ രണ്ട് ഗ്രഹങ്ങളും ചേർന്ന് വിഷയോഗം ഉണ്ടാക്കും
  • ഈ യോഗം ചിലർക്ക് അശുഭകരമായിരിക്കും.
Shani Chandra Yuti 2023: ശനി-ചന്ദ്ര സംയോഗം സൃഷ്ടിക്കും വിഷയോഗം; ഈ 3 രാശിക്കാർ സൂക്ഷിക്കുക!

Shani Chandra Yui: ജ്യോതിഷമനുസരിച്ച് രണ്ട് ഗ്രഹങ്ങളുടെ സംയോജനത്താൽ നിരവധി ശുഭ അശുഭകരമായ യോഗങ്ങൾ ഉണ്ടാകുന്നു. ഈ യോഗങ്ങൾ ചിലർക്ക് ഐശ്വര്യവും ഫലദായകവും ചിലർക്ക് അശുഭകരവുമായിരിക്കും. ജൂൺ 9 ആയ ഇന്ന് രാവിലെ 6:02 ന് ചന്ദ്രൻ മകരം രാശിയിൽ നിന്ന് നീങ്ങി കുംഭ രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ചന്ദ്രൻ ഒരു രാശിയിൽ രണ്ടര ദിവസം നിൽക്കും. ഇത്തരമൊരു സാഹചര്യത്തിൽ കുംഭം രാശിയിൽ പ്രവേശിക്കുന്നതിലൂടെ ചന്ദ്രൻ ശനിയോടൊപ്പം കൂടിച്ചേരും.  ഈ രണ്ട് ഗ്രഹങ്ങളും ഒരുമിക്കുന്നതിലൂടെ വിഷയോഗം ഉണ്ടാകും. ഇതുമൂലം പല രാശിക്കാർക്കും സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഏതൊക്കെ രാശിക്കാർക്ക് ഈ യോഗം ദോഷം ചെയ്യുമെന്ന് നോക്കാം...

Also Read: Mangal Gochar 2023: ഈ രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞു! ജൂലൈ 1 വരെ ചൊവ്വയുടെ കൃപയാൽ ലഭിക്കും കിടിലം നേട്ടങ്ങൾ!

കന്നി (Virgo):  ജ്യോതിഷ പ്രകാരം ശനി ദേവൻ ഈ രാശിയുടെ അഞ്ചാമത്തെയും ആറാമത്തെയും ഭാവത്തിന്റെ അധിപനാണ്. ഈ സമയത്ത് ശനി ഈ രാശിയുടെ ആറാം ഭാവത്തിൽ ആണ്. അത്തരമൊരു സാഹചര്യത്തിൽ ശനിയും ചന്ദ്രനും ചേർന്ന് വിഷയോഗം രൂപപ്പെടുന്നു. ഇത് ഈ രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ഈ സമയത്ത് ഈ രാശിക്കാരുടെ ജീവിതത്തിൽ മോശം സ്വാധീനം ഉണ്ടാക്കും. സന്താനങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ശത്രുക്കളുടെ ആക്രമണം ഉണ്ടാകാൻ സാധ്യത.  അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.

വൃശ്ചികം (Scorpio):  ചന്ദ്രനും ശനിയും ചേർന്ന് രൂപപ്പെടുന്ന വിഷ യോഗം വൃശ്ചിക രാശിക്കാരുടെ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് വ്യക്തിജീവിതത്തിലും തൊഴിൽപരമായും നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഏതെങ്കിലും വസ്തുവിന്റെ കാര്യത്തിലും മറ്റും കുടുംബാംഗങ്ങൾക്കിടയിൽ തർക്കമുണ്ടാകാം. അത്തരമൊരു സാഹചര്യത്തിൽ വീടിനുള്ളിൽ ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ നിങ്ങളുടെ പണവും മറ്റും നഷ്‌ടപ്പെടാം.

Also Read: കർക്കടകത്തിൽ ശുക്ര-ചൊവ്വ സംഗമം ഈ രാശിക്കാർക്ക് നൽകും വൻ ധനനേട്ടം!

കുംഭം (Aquarius):  ഈ രാശിയിൽ വിഷയോഗം സൃഷ്ടിക്കപ്പെടുന്നതിലൂടെ കുംഭം രാശിക്കാരുടെ ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകും. ഈ കാലയളവിൽ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയത്ത്, ജോലി ചെയ്യുന്നവർ അൽപ്പം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ഈഗോ നിയന്ത്രിക്കുക. അല്ലാത്തപക്ഷം അത് അപകടകരമായേക്കാം. ബിസിനസ്സ്, ജോലി എന്നിവയ്‌ക്കൊപ്പം അതിന്റെ ദോഷഫലങ്ങളും കുടുംബത്തിൽ കാണപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News