September 2022 Horoscope: 3 ഗ്രഹങ്ങളുടെ രാശിമാറ്റം: 5 രാശിക്കാർ സൂക്ഷിക്കുക!

Planet Transits in September 2022: സെപ്തംബർ മാസത്തിൽ പ്രധാനപ്പെട്ട പല ഗ്രഹങ്ങളും രാശി മാറും.  മാസം ആരംഭിക്കുന്നത് തന്നെ ശുക്രന്റെ സംക്രമണത്തോടെയാണ്. ഇത് എല്ലാ രാശിക്കാരെയും ബാധിക്കും.

Written by - Ajitha Kumari | Last Updated : Sep 1, 2022, 12:46 PM IST
  • ഗ്രഹങ്ങളുടെ രാശിമാറ്റത്തിന്റെ കാര്യത്തിൽ സെപ്തംബർ മാസം വളരെ സവിശേഷമാണ്
  • ഈ മാസം ബുധൻ, ശുക്രൻ, സൂര്യൻ എന്നീ ഗ്രഹങ്ങൾ രാശി മാറും
  • ബുധൻ വക്രഗതിയിൽ സഞ്ചരിക്കുകയും ശുക്രൻ അസ്തമിക്കുകയും ചെയ്യും
September 2022 Horoscope: 3 ഗ്രഹങ്ങളുടെ രാശിമാറ്റം: 5 രാശിക്കാർ സൂക്ഷിക്കുക!

Planet Transits in September 2022: ഗ്രഹങ്ങളുടെ രാശിമാറ്റത്തിന്റെ കാര്യത്തിൽ 2022 സെപ്തംബർ മാസം വളരെ സവിശേഷമാണ്. ഈ മാസം ബുധൻ, ശുക്രൻ, സൂര്യൻ എന്നീ ഗ്രഹങ്ങൾ രാശി മാറും. കൂടാതെ ബുധൻ വക്രഗതിയിൽ സഞ്ചരിക്കുകയും ശുക്രൻ അസ്തമിക്കുകയും ചെയ്യും. ഗ്രഹങ്ങളുടെ ചലനത്തിലും സ്ഥാനത്തിലുമുള്ള ഈ മാറ്റങ്ങൾ 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഈ ഗ്രഹമാറ്റങ്ങളാൽ പ്രതികൂലമായി ബാധിക്കാവുന്ന ചില രാശികളുമുണ്ട്. ഇത് ഇവരുടെ സാമ്പത്തിക സ്ഥിതിയിലും ആരോഗ്യത്തിലും മോശം സ്വാധീനം ചെലുത്തും.

Also Read: ശുക്രൻ ചിങ്ങം രാശിയിൽ: ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, വരുന്ന 23 ദിവസം ലഭിക്കും വൻ ധനലാഭം!

ചിങ്ങം (Leo): ചിങ്ങം രാശിയിലെ വ്യവസായികൾ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനുമുൻപ് ആരെങ്കിലുമായി ആലോചിച്ച ശേഷം മാത്രം എടുക്കണം.  അല്ലാത്തപക്ഷം കുഴപ്പങ്ങൾ ഉണ്ടാകാം. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. ഈ സമയം നിക്ഷേപാം നടത്തരുത് നഷ്ടം സംഭവിക്കാം. ഇനി നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ അത് വളരെ ശ്രദ്ധയോടെ വേണം ചെയ്യാൻ.  ആരോഗ്യം ശ്രദ്ധിക്കുക.

തുലാം (Libra): തുലാം രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാകാം. വ്യാപാരികൾ തൃപ്തരാകില്ല. ഇവർ പ്രതീക്ഷിക്കുന്ന അനുസരിച്ചുള്ള വിജയം ലഭിക്കില്ല. ദാമ്പത്യ ജീവിതത്തിൽ കുഴപ്പങ്ങൾ ഉണ്ടാകാം. എന്തെങ്കിലും കാര്യങ്ങളിൽ വിവാദങ്ങൾ ഉണ്ടായേക്കാം.  ബജറ്റ് നോക്കി മാത്രം ചെലവഴിക്കുക. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ നിലനിൽക്കും.

Also Read:  കാമുകിയെ പാർക്കിലേക്ക് വിളിച്ചു വരുത്തി കാമുകൻ ചെയ്തത്..! വീഡിയോ വൈറൽ 

 

വൃശ്ചികം (Scorpio): വൃശ്ചികം രാശിക്കാർക്ക് സെപ്റ്റംബർ മാസത്തിൽ സാമ്പത്തികമായും ആരോഗ്യപരമായും പ്രശ്നങ്ങൾ ഉണ്ടാകാം. സാമ്പത്തിക പരിമിതികൾ നേരിടേണ്ടി വന്നേക്കാം  അതിനാൽ വിവേകത്തോടെ ചെലവഴിക്കുക. ഏത് വലിയ തീരുമാനവും എടുക്കുന്നതിന് മുൻപ് വിദഗ്ധരുടെയോ മുതിർന്നവരുടെയോ ഉപദേശംസ്വീകരിക്കുക. അനാവശ്യ ചിലവുകൾ വന്നേക്കാം. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.

മകരം (Capricorn): ഈ മാസത്തിൽ മകരം രാശിക്കാർക്ക് അവരുടെ കരിയറിൽ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ഈ സമയം ക്ഷമയോടെ ഇരിക്കുന്നതാണ് നല്ലത്. ബിസിനസുകാരും  ശ്രദ്ധിച്ചതിന് ശേഷം മാത്രം നിക്ഷേപിക്കണം. യോഗ-ധ്യാനം എന്നിവ ശീലിക്കുക.  പോസിറ്റീവ് ആയി ചിന്തിക്കുക. ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയേക്കാം.

Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത; പാചക വാതക വിലയിൽ വൻ ഇടിവ് 

ധനു (Sagittarius) : ധനു രാശിക്കാർക്ക് സെപ്റ്റംബർ മാസം ഉയർച്ച താഴ്ചകൾ ഉണ്ടാക്കുന്ന മാസമാണ്. എങ്കിലും പരിശ്രമിച്ചുകൊണ്ടേയിരിക്കുക എന്നാൽ മാത്രമേ വിജയം ലഭിക്കൂ. ജോലിയിൽ കഠിനാധ്വാനം ചെയ്യുക. വിദ്യാർത്ഥികളും കഠിനാധ്വാനം ചെയ്യണം. വ്യക്തിജീവിതത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ചില വിഷയങ്ങളിൽ പങ്കാളിയുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ക്ഷമയോടെ സംസാരിക്കുന്നതാണ് നല്ലത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News