Shukra Gochar 2022: ശുക്രൻ-സൂര്യ സംയോഗം: ആഗസ്റ്റ് 31 മുതൽ 15 ദിവസം ഈ രാശിക്കാർ സൂക്ഷിക്കുക, വൻ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം!

Sun-Venus conjunction: ആഗസ്റ്റ് 31 ന് ശുക്രൻ ചിങ്ങം രാശിയിൽ പ്രവേശിക്കും. സൂര്യൻ ചിങ്ങം രാശിയിൽ നേരത്തെ തന്നെയുണ്ട്. സൂര്യൻ ശുക്ര സംക്രമം ഈ 5 രാശിക്കാർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.  

Written by - Ajitha Kumari | Last Updated : Aug 29, 2022, 01:31 PM IST
  • ശുക്രൻ-സൂര്യ സംയോഗം
  • ആഗസ്റ്റ് 31 മുതൽ 15 ദിവസം ഈ രാശിക്കാർ സൂക്ഷിക്കുക
  • ആഗസ്റ്റ് 31 ന് ശുക്രൻ ചിങ്ങം രാശിയിൽ പ്രവേശിക്കും
Shukra Gochar 2022: ശുക്രൻ-സൂര്യ സംയോഗം: ആഗസ്റ്റ് 31 മുതൽ 15 ദിവസം ഈ രാശിക്കാർ സൂക്ഷിക്കുക, വൻ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം!

Venus Transit in Leo 2022: ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. സൂര്യൻ ഇപ്പോൾ സ്വന്തം രാശിയായ ചിങ്ങത്തിലാണ്. ഇതിനിടയിൽ 2022 ആഗസ്റ്റ് 31 ന് ശുക്രനും ചിങ്ങം രാശിയിൽ പ്രവേശിക്കും.  ഇതിലൂടെ ചിങ്ങത്തിൽ സൂര്യന്റെയും ശുക്രന്റെയും കൂടിച്ചേരലിന് കാരണമാകും. ശുക്രൻ 23 ദിവസം ചിങ്ങത്തിൽ നിൽക്കുകയും സൂര്യൻ സെപ്റ്റംബർ 15 വരെ ചിങ്ങത്തിൽ തുടരുകയും ചെയ്യും. ഇത്തരത്തിൽ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 15 വരെ സൂര്യന്റെയും ശുക്രന്റെയും കൂടിച്ചേരൽ 12 രാശികളേയും ബാധിക്കും. അതിൽ ഈ 5 രാശികൾക്ക് ഇതിന്റെ ഫലം പ്രതികൂലമായിരിക്കും. ഏതൊക്കെ രാശിക്കാർക്കാണ് സൂര്യൻ-ശുക്രൻ കൂട്ടുകെട്ട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതെന്ന് നമുക്ക് നോക്കാം.

Also Read: വരുന്ന 2 വർഷത്തേക്ക് ഈ 3 രാശികൾക്ക് ലഭിക്കും ശനി കൃപ, ഒപ്പം വൻ ധനലാഭം!

സൂര്യ-ശുക്ര സംയോഗം അസ്വസ്ഥമാക്കും (Sun-Venus conjunction will disturb)

മിഥുനം (Gemini): സൂര്യ-ശുക്ര സംഗമം മിഥുനം രാശിക്കാർക്ക്  തൊഴിൽ, സാമ്പത്തിക സ്ഥിതിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ചെലവുകൾ വർദ്ധിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ ജോലിയിൽ അഭിനന്ദനം ലഭിക്കും.  എങ്കിലും ആഗ്രഹിച്ച പുരോഗതിയുടെ അഭാവം മൂലം അസ്വസ്ഥരായിരിക്കും. ഇളയ സഹോദരന്മാരും സഹോദരിമാരും സാമ്പത്തിക സഹായം ആവശ്യപ്പെടാം. അവരെ സഹായിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ കുടുംബക്കാർ ദേഷ്യം വന്നേക്കാം.

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് സൂര്യൻ-ശുക്രൻ കൂടിച്ചേരൽ ചെലവുകൾ വർദ്ധിപ്പിക്കും. ഒരു ബജറ്റ് ഉണ്ടാക്കിയ ശേഷം അതനുസരിച്ചു നീങ്ങുക അല്ലെങ്കിൽ ബുദ്ധിമുട്ട് ഉണ്ടായേക്കും. വറുത്തത് കഴിക്കരുത്. എന്തോ നാശനഷ്ടങ്ങലുണ്ടാകാൻ സാധ്യത.  ആരോഗ്യം ശ്രദ്ധിക്കുക.

Also Read:  Viral Video: സ്നേഹത്തോടെ പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റി കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

 

കന്നി (Virgo): ഈ 15 ദിവസങ്ങൾ കന്നിരാശിക്കാർ വളരെ ശ്രദ്ധിക്കണം. പ്രത്യേകിച്ച് നിക്ഷേപം നടത്തരുത്. ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. അനാവശ്യ ചെലവുകൾ നിങ്ങളെ അലട്ടും. ബന്ധങ്ങൾ വഷളായേക്കാം. കാര്യങ്ങൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. പ്രണയ ജീവിതത്തിലും അസ്വസ്ഥതകൾ ഉണ്ടാകാം.

മകരം (Capricorn): മകരം രാശിക്കാർക്ക് ജീവിതത്തിന്റെ പല മേഖലകളിലും വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കഠിനാധ്വാനം ചെയ്യുമെങ്കിലും ഫലം ലഭിക്കില്ല. എങ്കിലും ധൈര്യം ഉപേക്ഷിക്കരുത് ക്ഷമയോടെയിരിക്കുക. ചില മോശം വാർത്തകൾ അസ്വസ്ഥതയുണ്ടാക്കാം. എതിരാളികൾ സജീവമായി തുടരും.

Also Read: രാവിലെ എഴുന്നേറ്റ ഉടൻ ഈ 2 കാര്യങ്ങൾ ചെയ്താൽ വയറിലെ കൊഴുപ്പ് എളുപ്പത്തിൽ ഉരുക്കാം!

മീനം (Pisces:): സൂര്യൻ-ശുക്രൻ ചേരുന്നത് മീനരാശിക്കാർക്ക് തൊഴിൽരംഗത്ത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഈ സമയത്ത് കരിയറുമായി ബന്ധപ്പെട്ട ഒരു തീരുമാനവും എടുക്കരുത് നഷ്ടമുണ്ടായേക്കാം.  ജോലിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം വഷളായേക്കാം. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News