Sabarimala: കർക്കിടക മാസ തീർത്ഥാടനത്തിനായി ഭക്തർ എത്തിത്തുടങ്ങി

നിരവധി ഭക്തരാണ് ദർശനപുണ്യത്തിനായി ശബരിമലയിലേക്ക് എത്തിച്ചേരുന്നത്.    

Written by - Zee Malayalam News Desk | Last Updated : Jul 17, 2021, 07:43 AM IST
  • ശബരിമല നട രാവിലെ തുറന്നു
  • നിരവധി ഭക്തരാണ് ദർശനപുണ്യത്തിനായി ശബരിമലയിലേക്ക് എത്തിച്ചേരുന്നത്
  • കൊവിഡ് മഹാമാരിയുടെ അടിസ്ഥാനത്തിൽ ദിനവും 5000 പേര്‍ക്കാണ് ദര്‍ശനാനുമതി
Sabarimala: കർക്കിടക മാസ തീർത്ഥാടനത്തിനായി ഭക്തർ എത്തിത്തുടങ്ങി

ശബരിമല: കർക്കിടക മാസ പൂജകൾക്കായി ശബരിമല നട രാവിലെ തുറന്നു. നിരവധി ഭക്തരാണ് ദർശനപുണ്യത്തിനായി ശബരിമലയിലേക്ക് എത്തിച്ചേരുന്നത്.  

പുലര്‍ച്ചെ 5 മണിക്ക് തന്നെ ശ്രീകോവില്‍ (Sabarimala) നട തുറന്ന് അഭിഷേകം നടത്തിയ ശേഷമാണ് കര്‍ക്കടക മാസ തീര്‍ത്ഥാടനത്തിനായി മല ചവിട്ടാന്‍ ഭക്തരെ അനുവദിച്ചത്.  കൊവിഡ് മഹാമാരിയുടെ അടിസ്ഥാനത്തിൽ ദിനവും 5000 പേര്‍ക്കാണ് ദര്‍ശനാനുമതി നൽകിയിരിക്കുന്നത്.

Also Read: sabarimala chief priest:ശബരിമല മേൽശാന്തിയുടെ നിയമന നടപടികൾ സ്റ്റേ ചെയ്യണം,ഹൈക്കോടതിയിൽ ഹർജി

നെയ്യഭിഷേകം, കളഭാഭിഷേകം, ഉദയാസ്തമന പൂജ, 25 കലശാഭിഷേകം, പടിപൂജ എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടാകും.  കർക്കിടക മാസ പൂജകള്‍ (Karkkidaka Masa Pooja) പൂര്‍ത്തിയാക്കിയശേഷം ഈ മാസം 21 ന് രാത്രി ക്ഷേത്രനട അടയ്ക്കും.

മാസ പൂജകള്‍ക്കായി ശബരിമല നട ഇന്നലെ വൈകിട്ടോടെയാണ് തുറന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. ഇന്നലെ ഭക്തർക്ക് പ്രവേശനമില്ലായിരുന്നു. 

Also Read: കർക്കിടകമാസ പൂജക്ക് 5000 പേർക്ക് പ്രവേശനം, വെർച്യൽ ക്യൂവിന് ശബരിമലയിൽ മാറ്റമില്ല

ശബരിമലയിൽ (Sabarimala) ദർശനത്തിന് എത്തുന്ന ഭക്തർ വിർച്വൽ ക്യു ബുക്കിങ് നടത്തിയ ശേഷമാണു വരൻ അല്ലാത്ത പക്ഷം ആരെയും മല കയറാൻ അനുവദിക്കില്ല. മാത്രമല്ല തീർത്ഥാടകർ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 2 ഡോസ് വാക്‌സിൻ എടുത്തതിന്റെ രേഖ എന്നിവ കയ്യിൽ കരുതണം. 

ഇതിനിടയിൽ തീർത്ഥാടകർക്കായി കെഎസ്ആർടിസി പ്രത്യേക സർവിസ് ആരംഭിച്ചിട്ടുണ്ട്. ഭക്തർക്ക് പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News