ജ്യോതിഷത്തിൽ ഓരോ ഗ്രഹങ്ങളുടെയും സംക്രമണത്തിനും രാശി മാറ്റത്തിനും ഏറെ പ്രാധാന്യമുണ്ട്. ഒരോ ഗ്രഹവും രാശി മാറുമ്പോൾ അത് 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. ചില രാശിക്കാർക്ക് അത് ഭാഗ്യകാലം കൊണ്ട് വരുമ്പോൾ ചില രാശിക്കാർക്ക് ദുരിതകാലവും ആരംഭിക്കും. ജ്യോതിഷത്തിൽ രാഹുവിനെ പാപഗ്രഹമായി ആണ് കണക്കാക്കുന്നത്. കൂടാതെ രാഹു - കേതു ഗ്രഹങ്ങളെ നിഴൽ ഗ്രഹങ്ങളായി ആണ് കണക്കാക്കുന്നത്.
നിഴൽ ഗ്രഹങ്ങളായ രാഹുവിലും കേതുവിലും അതൃപ്തി ഉണ്ടാക്കുന്ന ആളുകളുടെ ജീവിതത്തിൽ നിരവധി പ്രശ്‍നങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം. ഇപ്പോൾ രാഹു രാശി മാറ്റത്തിന് ഒരുങ്ങുകയാണ്. ജൂൺ 14 നാണ് രാഹു രാശിമാറുന്നത്. നിലവിൽ മേടം രാശിയിലെ കാർത്തിക നക്ഷത്രത്തിലാണ് രാഹു നിലകൊള്ളുന്നത്. എട്ട് ദിവസങ്ങൾക്ക് ശേഷം രാഹു ഭരണി നക്ഷത്രത്തിലേക്ക് മാറും.
ALSO READ: Shani Vakri 2022: ശനിയുടെ വക്രഗതി ഇന്ന് മുതൽ ആരംഭിക്കും; ഈ രാശിക്കാർക്ക് ഇനി ദോഷക്കാലം
ഈ രാശിയിൽ ജനിച്ച ഭരണി നക്ഷത്രക്കാർ ഭാഗ്യശാലികളാണ്
മേടം രാശിയിൽ ജനിച്ച ഭരണി നക്ഷത്രക്കാർ ഭാഗ്യശാലികൾ ആണെന്നാണ് ജ്യോതിഷിമാരുടെ അഭിപ്രായം. ചൊവ്വയാണ് മേടത്തിന്റെ ദേവൻ, അതേ സമയം ഭരണി നക്ഷത്രത്തിന്റെ ദേവൻ ശുക്രനാണ്. അതിനാൽ തന്നെ ശുക്രന്റെയും, ചൊവ്വയുടെയും പ്രഭാവം മേടം രാശിയിൽ ജനിച്ച ഭരണി നക്ഷത്രക്കാർക്ക് ഉണ്ടാകും. അതിനാൽ തന്നെ മേടം രാശിയിലെ ഭരണി നക്ഷത്രക്കാർ ധൈര്യശാലികളും, ആകർഷണീയരും, ഉറച്ച തീരുമാനങ്ങൾ ഉള്ളവരും ആയിരിക്കും.
ഈ മൂന്ന് രാശിക്കാർക്ക് ഇനി നല്ലകാലം
മേടം: രാഹു സ്ഥാനമാറ്റം നടത്തുന്നതോടെ മേടം രാശിയിൽ ജനിച്ചവർക്ക് നല്ലകാലം ആരംഭിക്കും. ഈ രാശിയിൽ ജനിച്ചവരുടെ സാമ്പത്തിക സ്ഥിതിയിലും തൊഴിൽ മേഖലയിലും ഉന്നമനം ഉണ്ടാകും. പൂർവികരിൽ നിന്ന് സ്വത്തുക്കൾ വന്ന് ചേരുകയും, തടഞ്ഞ് വെച്ചിരിക്കുന്ന പണം തിരികെ ലഭിക്കുകയും ചെയ്യും. കൂടാതെ വരുമാനവും വർധിക്കും.
ഇടവം : രാഹു ഭരണിയിൽ പ്രവേശിക്കുന്നതോടെ ഇടവം രാശിക്കാർക്ക് ഭാഗ്യവര്ഷം തന്നെ ആരംഭിക്കും. ജീവിതത്തിലും, തൊഴിൽ മേഖലയിലും ഉന്നമനം ഉണ്ടാകും. തമ്മിൽ മേഖലയിൽ സ്ഥാനക്കയറ്റവും, ശമ്പള വർധനയും ലഭിക്കും. കൂടാതെ യാത്രകളിലൂടെ പണം സമ്പാദിക്കാനും സാധിക്കും.
തുലാം : രാഹുവിന്റെ രാശി മാറ്റത്തിലൂടെ തുലാം രാശിയിൽ ജനിച്ചവർക്കും ഭാഗ്യകാലം ആരംഭിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി വർധിക്കും. വീടുകളിൽ കൂടുതൽ സൗകര്യങ്ങൾ വന്ന് ചേരും. കൂടാതെ ഒരു ദൂരയാത്ര പോകാനും സാധ്യതയുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...