ഒരു വർഷത്തിലെ ആകെ 24 ഏകാദശികളിൽ പരമ ഏകാദശിയുടെ തീയതി മൂന്ന് വർഷത്തിലൊരിക്കലാണ് വരുന്നത്. മഹാവിഷ്ണുവിന്റെ അനുഗ്രഹത്തിനായി ഭക്തർ ഈ ദിവസം ഉപവാസം അനുഷ്ഠിക്കുന്നു. പരമ ഏകാദശിയിൽ വ്രതം അനുഷ്ഠിക്കുന്നത് മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുകയും അദ്ദേഹം തന്റെ ഭക്തരെ അനുഗ്രഹിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഈ വർഷം, 2023 ഓഗസ്റ്റ് 12ന് ആണ് പരമ ഏകാദശി. ആധികമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയിലാണ് പരമ ഏകാദശി വ്രതം ആചരിക്കുന്നത്.
പരമ ഏകാദശി 2023: പൂജ മുഹൂർത്തം
പരമ ഏകാദശിയുടെ മുഹൂർത്തം ഓഗസ്റ്റ് 11ന് വൈകുന്നേരം 5:06 ന് ആരംഭിച്ച് പഞ്ചാംഗ പ്രകാരം ഓഗസ്റ്റ് 12ന് രാവിലെ 6:31 ന് അവസാനിക്കും. പരമ ഏകാദശി വ്രതം ആഗസ്റ്റ് 12ന് ആചരിക്കും. ആഗസ്റ്റ് 12ന് രാവിലെ 7:28 നും 9:07 നും ഇടയിലാണ് പൂജാ മുഹൂർത്തം. ഓഗസ്റ്റ് 12ന് വ്രതാനുഷ്ഠാനത്തിനുശേഷം, ഓഗസ്റ്റ് 13ന് ഞായറാഴ്ച പരമ ഏകാദശി വ്രതം ആഘോഷിക്കുന്നു. ഈ ദിവസം രാവിലെ 05.49 മുതൽ 08.19 വരെയാണ് ശുഭമുഹൂർത്തം.
പരമ ഏകാദശി: പൂജ വിധി
അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധി വരുത്തുക.
വിഷ്ണുഭഗവാനെ ചിട്ടയോടെ പൂജിക്കുക.
നമസ്കാരം കഴിഞ്ഞാൽ ബ്രാഹ്മണന് ഭക്ഷണവും ദക്ഷിണയും നൽകുക.
ഏകാദശി വ്രതം ദ്വാദശി ദിനത്തിൽ ശുഭമുഹൂർത്തത്തിലാണ് ആരംഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...