Pausha Putrada Ekadashi: സത്സന്താനത്തിന് ഈ ഏകാദശി ഉത്തമം

സന്താന  ഭാഗ്യം ആഗ്രഹിക്കുന്ന ദമ്പതികൾ ഈ ദിവസം  ഉപവസിച്ച് വിഷ്ണു മന്ത്ര സ്തോത്രം ജപിച്ച് പുത്രദ ഏകാദശി അനുഷ്ഠിച്ചാൽ സത്സന്താനം ലഭിക്കും എന്നാണ് വിശ്വാസം.     

Written by - Ajitha Kumari | Last Updated : Jan 24, 2021, 08:27 AM IST
  • ഇന്നത്തെ ഏകാദശി വ്രതത്തിന്റെഹരിവാസരം ആരംഭിക്കുന്നത് വൈകുന്നേരം 4 മണി 28 മിനിറ്റിനാണ് അവസാനിക്കുന്നത് പിറ്റേന്ന് 5.20 നാണ്.
  • രാവിലെ 7.13 മുതൽ 9.23 നകം പാരണ വിടാം. ഏകാദശിവ്രതത്തിന്റെ പ്രത്യേകത എന്നു പറയുന്നത് ഇഹലോകത്ത് സുഖവും പരലോകത്ത് വിഷ്ണുസായൂജ്യമായ മോക്ഷവുമാണ്.
Pausha Putrada Ekadashi: സത്സന്താനത്തിന് ഈ ഏകാദശി ഉത്തമം

മകരമാസത്തിലെ വെളുത്തപ്പക്ഷ ഏകാദശിയാണ് ഇന്ന്.  ഇതിനെ പൗഷപുത്രദ ഏകാദശി എന്നാണ് അറിയപ്പെടുന്നത്.  സന്താന  ഭാഗ്യം ആഗ്രഹിക്കുന്ന ദമ്പതികൾ ഈ ദിവസം  ഉപവസിച്ച് വിഷ്ണു മന്ത്ര സ്തോത്രം ജപിച്ച് പുത്രദ ഏകാദശി അനുഷ്ഠിച്ചാൽ സത്സന്താനം ലഭിക്കും എന്നാണ് വിശ്വാസം.    

ഇന്നത്തെ ഏകാദശി വ്രതത്തിന്റെ (Ekadashi Fast) ഹരിവാസരം ആരംഭിക്കുന്നത് വൈകുന്നേരം 4 മണി 28 മിനിറ്റിനാണ് അവസാനിക്കുന്നത് പിറ്റേന്ന് 5.20 നാണ്.  രാവിലെ 7.13 മുതൽ 9.23 നകം പാരണ വിടാം.  ഏകാദശിവ്രതത്തിന്റെ പ്രത്യേകത എന്നു പറയുന്നത് ഇഹലോകത്ത് സുഖവും പരലോകത്ത് വിഷ്ണുസായൂജ്യമായ മോക്ഷവുമാണ്.   

Also Read: Budget 2021 എങ്ങനെയായിരിക്കും? ജ്യോതിഷം എന്താണ് പറയുന്നതെന്ന് നോക്കാം.. 

ഹരിവാസന സമയത്ത് അഖണ്ഡനാമജപം നടത്തുന്നത് ഉത്തമമാണ്.  വ്രതം ആരംഭിക്കേണ്ടത് ദശമി മുതലാണെന്ന് നിങ്ങൾക്ക് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  അന്നേദിവസം ഒരിക്കൽ മാത്രമേ അരിയാഹാരം കഴിക്കാവൂ.  ശേഷം ഏകാദശി നാളിൽ പൂർണ്ണ ഉപവാസം ഉത്തമം.  അതും അവനവന്റെ ആരോഗ്യസ്ഥിതി നോക്കിവേണം എടുക്കാൻ. 

ഏകാദശി ദിവസം വെളുത്ത വസ്ത്രം ധരിച്ച് വിഷ്ണു ക്ഷേത്രദർശനം (Vishnu) നടത്തി തുളസീ തീർത്ഥം സേവിക്കുന്നത് ഉത്തമമാണ്.  കൂടാതെ വിഷ്ണുസൂക്തം, ഭാഗ്യ സൂക്തം, പുരുഷസൂക്തം എന്നിവ കൊണ്ടുള്ള അർച്ചനയും നല്ലതാണ്.  കൂടാതെ വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും വളരെ ഉത്തമമാണ്. 

ഏകാദശി ദിനത്തിൽ ഈ വഴിപാടുകൾ നടത്തുന്നത് ഉത്തമമാണ്. അതുകൊണ്ടുതന്നെ അത്തരം ചില വഴിപാടുകളും അവയുടെ ഫലങ്ങളും ചുവടെച്ചേർക്കാം.  

പുരുഷ സൂക്താര്‍ച്ചന - ഇഷ്ട സന്താനലബ്ധി

ഭാഗ്യ സൂക്താര്‍ച്ചന - ഭാഗ്യസിദ്ധി, സാമ്ബത്തിക അഭിവൃദ്ധി

Also Read: വിഷ്ണു പ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശി വ്രതം

ആയുര്‍ സൂക്താര്‍ച്ചന - ആയുര്‍വര്‍ദ്ധന, രോഗമുക്തി

വെണ്ണനിവേദ്യം - ബുദ്ധിവികാസത്തിന്

പാല്‍പായസ നിവേദ്യം - ധനധാന്യ വര്‍ധന

പാലഭിഷേകം - ക്രോധം നിമിത്തമുള്ള കുടുംബസമാധാനമില്ലായ്മക്കു അറുതി

സന്താനഗോപാല മന്ത്രാര്‍ച്ചന - സത്സന്താന ലാഭം

സഹസ്രനാമ അര്‍ച്ചന - ഐശ്വര്യം, മംഗളസിദ്ധി

നെയ് വിളക്ക് - നേത്രരോഗശമനം, അഭിഷ്ടസിദ്ധി

സുദര്‍ശനഹോമം - രോഗശാന്തി 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News