മഹാദേവന് സിന്ദൂരം ഉൾപ്പെടെയുള്ള ഈ സാധനങ്ങൾ ഒരിക്കലും സമർപ്പിക്കരുത്, വലിയ സങ്കടങ്ങൾ ഉണ്ടായേക്കാം

മഹാദേവനെ പൂജിക്കുമ്പോൾ ചില സാധനങ്ങൾ നിഷിദ്ധമാണ്.  അതായത് മഞ്ഞൾ, സിന്ദൂരം, ശംഖ് തുടങ്ങിയവ.  ഇവ ശിവലിംഗത്തിൽ അർപ്പിക്കുന്നത് ആരാധനയുടെ ഫലം നൽകില്ലഎന്നാണ് വിശ്വാസം.  

Written by - Ajitha Kumari | Last Updated : Jul 29, 2021, 06:51 AM IST
  • ഇവ ശിവലിംഗത്തിൽ അർപ്പിക്കരുത്
  • പുരാണങ്ങളിൽ ഇവ നിരോധിച്ചിരിക്കുന്നു
  • ചുവന്ന പൂക്കൾ ശിവന് ഇഷ്ടമല്ല
മഹാദേവന് സിന്ദൂരം ഉൾപ്പെടെയുള്ള ഈ സാധനങ്ങൾ ഒരിക്കലും സമർപ്പിക്കരുത്, വലിയ സങ്കടങ്ങൾ ഉണ്ടായേക്കാം

സാവൻ മാസത്തിൽ (Sawan Month) ഉത്തരേന്ത്യയിൽ ശിവാരാധന കൂടുതലായും നടത്തുന്നു. ശിവലിംഗിൽ (Shivling) പഞ്ചാമൃതം, കൂവളത്തില, ചുവന്ന പൂക്കൾ തുടങ്ങിയവ അർപ്പിക്കുന്നു.  മഹാദേവിന് ഇവ വളരെ പ്രിയമാണെന്നാണ് വിശ്വാസം. 

ഇവ ഭഗവാന് അർപ്പിക്കുന്നതിലൂടെ മഹാദേവൻ പ്രസാദിക്കുകയും ഭക്തന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം.  എന്നാൽ ചില സാധനങ്ങൾ ഉണ്ട് അവ അർപ്പിക്കുന്നതിലൂടെ മഹാദേവന് കോപമുണ്ടാകും എന്നാണ് പറയപ്പെടുന്നത്.

Also Read: Horoscope 29 July 2021: ഈ രാശിക്കാർ ഇന്ന് പഴയ ചങ്ങാതിമാരെ കണ്ടുമുട്ടാൻ സാധ്യത, ബിസിനസിൽ ലാഭമുണ്ടാകും

അതുകൊണ്ടുതന്നെ ഈ സാധനങ്ങൾ മഹാദേവന് അർപ്പിക്കുന്നത് നിഷിദ്ധമാണ്.  അത്തരം എന്തൊക്കെ സാധനങ്ങളാണ് ശിവലിംഗത്തിൽ  അർപ്പിക്കേണ്ടാത്തതെന്നും അത് എന്തുകൊണ്ടെന്നും നമുക്ക് നോക്കാം..

എന്തുകൊണ്ടാണ് മഹാദേവന് ഇവ സമർപ്പിക്കാൻ പാടില്ലാത്തത്?

മഞ്ഞൾ: മഞ്ഞൾ ഒരിക്കലും ശിവന് സമർപ്പിക്കരുത്. കാരണം മഞ്ഞൾ സ്ത്രീയുമായി ബന്ധപ്പെട്ടതാണ് ശിവലിംഗം പുരുഷത്വത്തിന്റെ പ്രതീകമാണെന്നും വിശ്വസിക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ ശിവാരാധനയിൽ മഞ്ഞൾ ഉപയോഗിക്കുന്നത് ആരാധനയുടെ ഫലം നൽകില്ല.

ശംഖ് ഉപയോഗിക്കരുത്: ശിവൻ പുരാണത്തിൽ ശംഖ്ചൂഡ്  എന്ന രാക്ഷസനെ കൊന്നതായി പരാമർശിക്കുന്നു അതിനാൽ ശിവന് ശംഖുപയോഗിച്ച് വെള്ളം അർപ്പിക്കുകയോ ആരാധനയിൽ ശംഖ്  ഉപയോഗിക്കുകയോ ചെയ്യുന്നത് അദ്ദേഹത്തെ ദേഷ്യം പിടിപ്പിച്ചേക്കാം.

Also Read: Sawan Month ൽ വ്രതം എടുക്കുകയോ എടുക്കാതിരിക്കുകയോ, പക്ഷെ ഇവ കഴിക്കരുത്, ആരോഗ്യത്തിന് ഹാനികരം

തേങ്ങാവെള്ളം:  മഹാദേവന് തേങ്ങ സമർപ്പിക്കാം എന്നാൽ ശിവലിംഗത്തിൽ തേങ്ങാവെള്ളം നൽകുന്നത് നിഷിദ്ധമാണ്. ഇതുകൂടാതെ ശിവന് സമർപ്പിക്കുന്ന തേങ്ങ പ്രസാദമായി കഴിക്കാൻ പാടില്ല.

തുളസിയില: തുളസിയില വിഷ്ണു ഭഗവാനാണ് അർപ്പിക്കുന്നത്.  അബദ്ധത്തിൽ പോലും തുളസിയില ശിവന് സമർപ്പിക്കരുത്. ഐതിഹ്യമനുസരിച്ച് ഭാര്യ വൃന്ദയുടെ വിശുദ്ധിയും വിഷ്ണു നൽകിയ കവചവും കാരണം ജലന്ധർ എന്ന അസുരന് അമരത്വം ലഭിച്ചിരുന്നു. ഈ വരം ലഭിച്ചതിനെ തുടർന്ന് ഇയാൾ ആളുകളെ പീഡിപ്പിക്കാൻ തുടങ്ങി.  അതിനെ തുടർന്ന് ശിവൻ ജലന്ധറെ കൊന്നു. ഇതിൽ കോപിതനായ വൃന്ദ ശിവാരാധനയിൽ തുളസി ഇനി ഉപയോഗിക്കാൻ കഴിയില്ലെന്ന് ശപിച്ചിരുന്നു.  

Also Read: നിങ്ങളും ഈ തെറ്റ് ചെയ്യാറുണ്ടോ? Shani-Rahu ന്റെ കോപം നേരിടേണ്ടിവരാം

സിന്ദൂരം: ആരാധന ചെയ്യുന്ന സമയത്ത് നിരവധി ദേവി-ദേവതകൾക്കും സാധാരണയായി സിന്ദൂരം അർപ്പിക്കാറുണ്ടെങ്കിലും ശങ്കർ ജിക്ക് ഒരിക്കലും സിന്ദൂരം അർപ്പിക്കരുത്. യഥാർത്ഥത്തിൽ സിന്ദൂരത്തെ മംഗല്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു എന്നാൽ ശിവൻ സംഹാരകനും.  അത്തരമൊരു സാഹചര്യത്തിൽ മഹാദേവന് സിന്ദൂരം നൽകുന്നത് അശുഭമായിരിക്കും.

ചുവന്ന പുഷ്പങ്ങൾ: ചുവന്ന പൂക്കൾ ഒരിക്കലും ശിവന് സമർപ്പിക്കരുത്. മഹാദേവന് ശംഖു പുഷ്പമോ kaner പൂക്കളോ അർപ്പിക്കണം. ഈ പൂക്കൾ മഹാദേവന് പ്രിയപ്പെട്ടതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News