Dream Interpretation: ഉപബോധമനസ്സിൽ നടക്കുന്ന ചിന്തകൾ കൂടാതെ സ്വപ്നങ്ങൾ (Dreams) ഭാവി സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വപ്നത്തിൽ കാണുന്ന കാര്യങ്ങൾ വരാനിരിക്കുന്ന സംഭവങ്ങളെ സൂചിപ്പിക്കുന്നു. ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളുടെ അർത്ഥം മുഴുവനും സ്വപ്നഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുണ്ട്.
സ്വപ്ന ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ 3 മുതൽ പുലർച്ചെ 5 വരെ കാണുന്ന സ്വപ്നം പലപ്പോഴും സാക്ഷാത്കരിക്കപ്പെടുന്നു. കാരണം ഈ സമയത്ത് ദിവ്യശക്തികൾക്ക് വലിയ സ്വാധീനമുണ്ട്. ഒരു വ്യക്തിയെ അപാരമായ സമ്പത്തിന്റെ ഉടമയാക്കുന്ന ആ സ്വപ്നങ്ങൾ എന്താണെന്ന് ഇന്ന് നമുക്കറിയാം..
Also Read: Lord Vishnu Puja: വ്യാഴാഴ്ച അബദ്ധത്തിൽ പോലും ഈ സാധനങ്ങൾ ദാനം ചെയ്യരുത്!
ഇത്തരം സ്വപ്‌നങ്ങൾ കാണുന്നത് സമ്പത്ത് നേടുന്നതിന്റെ അടയാളമാണ്
>> ഒരു വ്യക്തി സ്വപ്‌നത്തിൽ ധാന്യങ്ങളുടെ കൂമ്പാരത്തിൽ കയറുന്നത് കാണുകയും പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഉണരുകയും ചെയ്താൽ നിശ്ചയമായും ധനാലാഭമുണ്ടാക്കും.
>> സ്വപ്നത്തിൽ ഒരു ചെറിയ കുട്ടി കളിച്ചു രസിച്ചിരിക്കുന്നത് കാണുന്നത് ധനപ്രാപ്തിയുടെ അടയാളമാണ്.
>> സ്വപ്നത്തിൽ വെള്ളം നിറഞ്ഞ കലം, കുടം എന്നിവ കാണുന്നത് തീർച്ചയായും ധനാലാഭമുണ്ടാക്കും. അതിൽ ഒരു മൺപാത്രമോ കലമോ കാണുന്നത് നല്ലതാണ്. അങ്ങനെ കണ്ടാൽ ആ വ്യക്തിക്ക് താമസിയാതെ ധാരാളം സ്വത്തും ഭൂമി ആനുകൂല്യങ്ങളും ലഭിക്കും.
>> സ്വപ്നത്തിൽ നിങ്ങളോ അല്ലെങ്കിൽ മറ്റുള്ളവരോ കുളിക്കുന്നത് കാണുന്നത് നല്ലതാണ്. അത്തരമൊരു സ്വപ്നം നിങ്ങളുടെ യാത്രാ സമയത്താണ് വരുന്നതെങ്കിൽ യാത്രയിൽ നിന്ന് പണം സമ്പാദിക്കാൻ കഴിയുമെന്നാണ് സൂചന.
>> ഗംഗാനദിയിൽ മുങ്ങിത്താഴുന്നത് കാണുന്നതും വളരെ നല്ല കാര്യമാണ്. ഇങ്ങനെ കണ്ടാൽ കിട്ടാനുള്ള പണം അല്ലെങ്കിൽ വായ്പ നൽകിയ പണം ഉടൻ തിരിച്ച് ലഭിക്കും.
>> സ്വപ്നത്തിൽ പല്ല് പൊട്ടുന്നത് കാണുന്നതും പെട്ടെന്ന് ധനലാഭം ഉണ്ടാക്കും. തൊഴിൽ-ബിസിനസിൽ ലാഭം നേടാനുള്ള ഒരു സ്വപ്നവും ഇത് നൽകുന്നു.
>> സ്വപ്നത്തിൽ രക്തച്ചൊരിച്ചിൽ കാണുന്നതും ധനലാഭം ഉണ്ടാക്കും. ഇതോടെ എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും.
>> സ്വപ്നത്തിൽ നിങ്ങൾ ഒരു തൊഴിൽ അഭിമുഖത്തിന് പോകുന്നത് കാണുന്നതും സാമ്പത്തിക നേട്ടത്തെ സൂചിപ്പിക്കുന്നു.
>> സ്വപ്നത്തിൽ പൂർവ്വികരുടെ വരവും ലാഭത്തിന്റെ അടയാളമാണ്.
>> സ്വപ്നത്തിൽ ക്ഷേത്രം, ശംഖു, ഗുരു, ശിവലിംഗം, വിളക്ക്, ഘടികാരം, വാതിൽ, രാജാവ്, രഥം, പല്ലക്, ശോഭയുള്ള ആകാശം, പൂർണ്ണചന്ദ്രൻ എന്നിവ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്നതും പുരാണങ്ങളിൽ ശുഭസൂചകമാണെന്ന് പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി കഥകളും ജനപ്രിയമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...