Name Astrology: ഇവര്‍ ധനദേവത കുബേരന്‍റെ അനുഗ്രഹമുള്ളവര്‍...!! പേരിലൂടെ അറിയാം

ജ്യോതിഷത്തിന്‍റെ ഒരു ശാഖയാണ്‌  Name Astrology. ഈ ശാസ്ത്രമനുസരിച്ച് പേരിലൂടെ ഒരു വ്യക്തിയുടെ  സ്വഭാവവും അയാളുടെ ഭാവിയും അറിയാന്‍ സാധിക്കും.  അതായത് പേരിന്‍റെ ആദ്യ അക്ഷരത്തില്‍നിന്നും ആ വ്യക്തിയെക്കുറിച്ചുള്ള ഒരു ഏകദേശരൂപം നമുക്ക് മനസിലാക്കാന്‍ സാധിക്കും. 

Written by - Zee Malayalam News Desk | Last Updated : May 14, 2022, 04:16 PM IST
  • പേര് നോക്കി ഭാഗ്യമുള്ള ആളുകളെ എങ്ങിനെ മനസിലാക്കാം? അവരുടെ പേരിന്‍റെ ആദ്യ അക്ഷരമാണ് ഇതിന് പിന്നിലെ കാരണം.
Name Astrology: ഇവര്‍ ധനദേവത കുബേരന്‍റെ അനുഗ്രഹമുള്ളവര്‍...!! പേരിലൂടെ അറിയാം

Lucky Girl and Lucky Boy by Name Astrology: ജ്യോതിഷത്തിന്‍റെ ഒരു ശാഖയാണ്‌  Name Astrology. ഈ ശാസ്ത്രമനുസരിച്ച് പേരിലൂടെ ഒരു വ്യക്തിയുടെ  സ്വഭാവവും അയാളുടെ ഭാവിയും അറിയാന്‍ സാധിക്കും.  അതായത് പേരിന്‍റെ ആദ്യ അക്ഷരത്തില്‍നിന്നും ആ വ്യക്തിയെക്കുറിച്ചുള്ള ഒരു ഏകദേശരൂപം നമുക്ക് മനസിലാക്കാന്‍ സാധിക്കും. 

പേര് നോക്കി ഭാഗ്യമുള്ള ആളുകളെ എങ്ങിനെ മനസിലാക്കാം? അവരുടെ പേരിന്‍റെ ആദ്യ അക്ഷരമാണ് ഇതിന് പിന്നിലെ കാരണം. ഇത്തരം ആളുകള്‍ വളരെ ആഡംബര ജീവിതം നയിക്കുന്നവരും എല്ലായ്പ്പോഴും ധാരാളം സമ്പത്തിന്‍റെ ഉടമകളുമായിരിയ്ക്കും. ഇവരില്‍ സമ്പത്തിന്‍റെ ദേവനായ കുബേരന്‍റെ കൃപ എപ്പോഴും ഉണ്ടാകും. ഇവരുടെ ജീവിതത്തില്‍ പണത്തിന് ഒരിക്കലും ഒരു കുറവുമുണ്ടാകില്ല. കുബേർ ദേവന്‍ ചിലരോട് പ്രത്യേകിച്ച് ദയ കാണിക്കുന്നു. ഇത് വ്യക്തിയുടെ പേരിൽ കണ്ടെത്താനാകും. 

Also Read:   Lunar Eclipse: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം; ഈ നാല് രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം

പേരിന്‍റെ ആദ്യ അക്ഷരം 'N'  

N എന്ന അക്ഷരത്തിൽ പേര് ആരംഭിക്കുന്ന ആളുകൾ എപ്പോഴും സുഖപ്രദമായ ജീവിതം നയിക്കുന്നവരാണ്.  ഇവരുടെ ജീവിതത്തിൽ ധാരാളം പണം മാത്രമല്ല, ബഹുമാനവും ലഭിക്കും. അവര്‍ക്ക് ജീവിതത്തില്‍ മറ്റുള്ളവരില്‍ നിന്നും വളരെയധികം സ്നേഹവും ലഭിക്കും. ഈ ആളുകൾ വളരെ  ധൈര്യശാലികളും തെല്ലും ഭയമില്ലാത്തവരും ആയിരിയ്ക്കും. ഇക്കൂട്ടര്‍ ബിസിനസില്‍ വളരെയധികം പുരോഗതിയും കൈവരിക്കുന്നവരാണ്. 

പേരിന്‍റെ ആദ്യ അക്ഷരം 'P' 
P യിൽ  പേര് തുടങ്ങുന്ന ആളുകളും എപ്പോഴും സുഖപ്രദമായ ജീവിതം നയിക്കുന്നവരായിരിയ്ക്കും. ആഡംബര ജീവിതം നയിക്കാന്‍ അവർക്ക് ഏറെ കഷ്ടപ്പെടേണ്ടതില്ല.കാരണം, അവര്‍ക്ക് അത് എളുപ്പത്തില്‍ ലഭിക്കും.   അവരില്‍ കുബേർ ദേവന്‍റെ അനുഗ്രഹം എപ്പോഴുമുണ്ടാകും.   

പേരിന്‍റെ ആദ്യ അക്ഷരം 'S' 

S എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന ആളുകൾ വളരെ കഠിനാധ്വാനികളും ബുദ്ധിശാലികളും ഒപ്പം വികാരാധീനരുമായിരിക്കും. ഇത്തരക്കാർ ചെറുപ്രായത്തിൽ തന്നെ തങ്ങളുടെ ലക്ഷ്യം തീരുമാനിക്കുകയും അത് നേടിയെടുക്കാൻ വിശ്രമമില്ലാതെ പ്രയത്നിക്കുകയും ചെയ്യും. ഭാഗ്യവും അവരെ എപ്പോഴും പിന്തുണയ്ക്കുന്നു. അവർക്ക് ജീവിതത്തിൽ വലിയ സമ്പത്തും ബഹുമാനവും ഉയർന്ന സ്ഥാനമാനങ്ങളും ലഭിക്കും. മാത്രമല്ല, ഈ ആളുകൾ വളരെ നല്ല ജീവിത പങ്കാളികളുമായിരിയ്ക്കും. കുബേർ ദേവന്‍റെ കൃപ എപ്പോഴും അവരിൽ നിലനിൽക്കുന്നു. 

പേരിന്‍റെ ആദ്യ അക്ഷരം 'V' 
V എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന ആളുകൾ പണത്തിന്‍റെ കാര്യത്തില്‍ ഏറെ  ഭാഗ്യവാന്മാരാണ്. ഇവര്‍ക്ക് ജീവിതത്തിന്‍റെ എല്ലാ സുഖസൗകര്യങ്ങളും വളരെ എളുപ്പത്തിൽ ലഭിക്കുന്നു. ഭക്ഷണപ്രിയരായ ഇവര്‍ ഉല്ലാസ യാത്രകളും  ഏറെ  ഇഷ്ടപ്പെടുന്നവരാണ്.  ഇവര്‍ അതിനായി ധാരാളം പണം ചിലവഴിക്കുകയും ചെയ്യുന്നു. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News