Horoscope Today May 14: ധനു രാശിക്കാർക്ക് ചില അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ..! ഈ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ?
Horoscope Today, May 14: ഇന്ന് നക്ഷത്രങ്ങൾ നിങ്ങൾക്കായി എന്താണ് കരുതിയിരിക്കുന്നത്? നിങ്ങളുടെ ഈ ദിവസം എങ്ങിനെ മുന്നോട്ടു പോകും? ചില രാശിക്കാര്‍ക്ക് ഈ ദിവസം ഏറെ സന്തോഷം നല്‍കുന്ന തൃപ്തികരമായ ദിവസമാണ് എങ്കില്‍ ചിലര്‍ക്ക് ഏറെ ശ്രദ്ധയോടെ മുന്നോട്ടു പോകണം. ജ്യോതിഷ പ്രവചനം നിങ്ങളുടെ അടുത്ത 24 മണിക്കൂർ ആസൂത്രണം ചെയ്യാൻ നിങ്ങളെ സഹായിക്കും.
മേടം (Aries): മേടം രാശിയിൽ ജനിച്ച വ്യാപാരികള്‍ക്ക് തിരക്കില്‍ നിന്നും അല്പം വിശ്രമം ആവശ്യമാണ്. അതേസമയം, ശമ്പള ജീവനക്കാർക്ക് പുതിയ അവസരങ്ങൾ ഉണ്ടായേക്കാം.
ഇടവം (Taurus): ഇടവം രാശിക്കാര്‍ക്ക് തങ്ങളുടെ ചില ബന്ധങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടും. വ്യക്തിജീവിതവും തൊഴിൽ ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ഇക്കൂട്ടര്‍ ശ്രമിക്കണം.
Also Read: Eyebrows: പുരികങ്ങള്‍ കണ്ടാല്‍ അറിയാം ഒരു വ്യക്തിയുടെ സ്വഭാവം..!
മിഥുനം (Gemini): അടുത്തിടെ വിവാഹിതരായ മിഥുനരാശിക്കാർ അവരുടെ കുടുംബം വിപുലീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. അവർ തങ്ങളുടെ പങ്കാളിക്കൊത്ത് സമയം ചെലവഴിക്കും.
കർക്കടകം (Cancer): കർക്കടക രാശിക്കാർ ഇന്ന് സങ്കീർണമായ സാഹചര്യങ്ങളിൽ കുടുങ്ങാം. ചില വൈകാരിക സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കാം.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർ ഇന്ന് പുതിയ ബന്ധങ്ങൾ ഉണ്ടാക്കും. അവര്‍ ഒഴിവുസമയങ്ങള്‍ കാര്യക്ഷമമായി വിനിയോഗിക്കും. ചില ആളുകൾ പുതിയ കഴിവുകൾ നേടിയെടുക്കാൻ ശ്രമിച്ചേക്കാം.
കന്നി (Virgo): കന്നി രാശിക്കാർക്ക് ഇന്ന് കഠിനാധ്വാനത്തിന്‍റെ ദിവസമാണ്. ഈ രാശിയില്‍ ജനിച്ച ആളുകള്‍ അമിതമായി ജോലി ചെയ്യും. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് മികച്ച അവസരങ്ങൾ ലഭിക്കും.
തുലാം (Libra): ഈ രാശിക്കാർ അവരുടെ ബന്ധങ്ങളിൽ സുസ്ഥിരമായ ഒരു സ്ഥലത്ത് തങ്ങളെത്തന്നെ കണ്ടെത്തും. ഇത്തരക്കാർക്ക് തലവേദന പോലുള്ള ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടാം.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർ പുതിയ ബന്ധങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. അവർ ഗാർഹിക പ്രശ്‌നങ്ങളെക്കുറിച്ച് അവർ വളരെയധികം വിഷമിക്കേണ്ടതില്ല.
ധനു (Sagittarius): ഇന്ന് ധനു രാശിക്കാർക്ക് ചില അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കും. സഹോദരങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനുള്ള സമയമാണിത്.
മകരം (Capricorn): മകരം രാശിക്കാർ മക്കളോടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കും. ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത.
കുംഭം (Aquarius): ഇന്ന്, കുംഭ രാശിക്കാർ അവരുടെ എല്ലാ ജോലികളും ചിട്ടയോടെ ക്രമീകരിക്കുന്നതിൽ വിജയിക്കും. നിങ്ങൾ ഒരു ബിസിനസ് പങ്കാളിയെ അന്വേഷിക്കുകയാണെങ്കിൽ, ഉടന്‍ അത് സഫലമാകാം.
മീനം (Pisces): മുതിർന്ന കുടുംബാംഗങ്ങളുടെ ആരോഗ്യം മീനരാശിക്കാർക്ക് അൽപം ആശങ്കയുണ്ടാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...