Makaravilakku: ദര്‍ശന സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ Makara Jyothi തെളിഞ്ഞു

വൈകുന്നേരം 6:42 ന് ദീപാരാധനയ്ക്ക് ശേഷം നട തുറന്നപ്പോഴാണ് പൊന്നമ്പല മേട്ടിൽ മകര ജ്യോതി തെളിഞ്ഞത്.   

Written by - Zee Malayalam News Desk | Last Updated : Jan 15, 2021, 12:05 AM IST
  • മൂന്നു തവണ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ജ്യോതി തെളിഞ്ഞു.
  • കൊവിഡ് മാനദണ്ഡപ്രകാരം ഇത്തവണ 5000 പേര്‍ക്കാണ് സന്നിധാനത്ത് മകര വിളക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടായിരുന്നുള്ളു.
  • ഇത്തവണ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു മകരവിളക്ക് ഉത്സവത്തിന് ശബരിമല ഒരുങ്ങിയത്.
Makaravilakku: ദര്‍ശന സായൂജ്യമേകി പൊന്നമ്പലമേട്ടില്‍  Makara Jyothi തെളിഞ്ഞു

ശബരിമല: ദര്‍ശന സായൂജ്യമേകി പൊന്നമ്പലമേട്ടില്‍  മകരജ്യോതി തെളിഞ്ഞു.  വൈകുന്നേരം 6:42 ന് ദീപാരാധനയ്ക്ക് ശേഷം നട തുറന്നപ്പോഴാണ് പൊന്നമ്പല മേട്ടിൽ മകര ജ്യോതി (Makara Jyothi) തെളിഞ്ഞത്. 

മൂന്നു തവണ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ജ്യോതി തെളിഞ്ഞു. കൊവിഡ് മാനദണ്ഡപ്രകാരം (Covid Guidelines) ഇത്തവണ 5000 പേര്‍ക്കാണ് സന്നിധാനത്ത് മകര വിളക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടായിരുന്നുള്ളു.  ഇത്തവണ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു മകരവിളക്ക് ഉത്സവത്തിന് ശബരിമല (Sabarimala) ഒരുങ്ങിയത്. പന്തളം കൊട്ടാരത്തില്‍ നിന്ന് കാൽനടയായി കൊണ്ടുവന്ന  തിരുവാഭരണം ഇന്ന് വൈകിട്ട്‌ ആറരയോടെ അയ്യപ്പസന്നിധിയില്‍ എത്തി.

Also Read: സൂര്യൻ മകര രാശിയിലേക്ക്; ഓരോ നക്ഷത്രക്കാരുടേയും രാശിമാറ്റം നോക്കാം.. 

പന്തളത്തുനിന്നെത്തിയ തിരുവാഭരണ വാഹക സംഘത്തെ ശരം കുത്തിയില്‍ വെച്ച്‌ തന്ത്രി നിയോഗിച്ച സംഘം സ്വീകരിച്ചു.  തുടര്‍ന്ന് അവിടെനിന്നും സന്നിധാനത്തെ പതിനെട്ടാം പടിക്ക് മുകളില്‍ വെച്ച്‌ തിരുവാഭരണ പേടകം (Thiruvabharanam) മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ബോര്‍ഡ്‌ പ്രസിഡന്റ് അഡ്വ. എന്‍ വാസു, മെമ്പര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേർന്നാണ് എറ്റുവാങ്ങിയത്.

ശേഷം കണ്ഠരര്‌ രാജീവരും മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയും ചേർന്ന്  ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്തുകയായിരുന്നു.  ഇത്തവണ പൊന്നമ്പലമേട്ടില്‍ (Ponnambalamedu) മകരവിളക്ക് ദര്‍ശിക്കാന്‍ ഭക്തര്‍ ക്യാമ്പ് ചെയ്യാറുള‌ള പുല്ലുമേട്ടിലും ഇടുക്കി (Idukki) ജില്ലയിലെ മ‌റ്റിടങ്ങളിലും പ്രവേശനമില്ലായിരുന്നു.  ദീപാരാധനയ്ക്ക് ശേഷം  വിശേഷപ്പെട്ട മകരസംക്രമ പൂജ (Makarasamkrama Pooja) നടക്കും. പൂജയുടെ മധ്യത്തില്‍ തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ്‌ത്തേങ്ങ പൊട്ടിച്ച്‌ അഭിഷേകവും നടത്തും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News