കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്നും പുറപ്പെട്ടു

മകരസംക്രമ സന്ധ്യയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായിട്ടുള്ള ഘോഷയാത്രയാണ് ഇന്ന് പന്തളത്ത് നിന്ന് പുറപ്പെട്ടത്.   

Written by - Zee Malayalam News Desk | Last Updated : Jan 12, 2021, 04:00 PM IST
  • രാവിലെ 11.45 ഓടെ ആഭരണങ്ങൾ ഗുരുസ്വാമിമാരുടെ നേതൃത്വത്തിൽ കൊട്ടാരത്തിൽ നിന്നും ക്ഷേത്രത്തിലെത്തിച്ചു.
  • തുടർന്ന് 12 മണിയോടെ ആചാരപ്രകാരം പൂജകൾ പൂർത്തിയാക്കി തിരുവാഭരണ പേടകം പ്രത്യേകം ഒരുക്കിയ പീഠത്തിലേക്ക് മാറ്റി.
  • ഉച്ചപൂജകൾക്ക് ശേഷം ശ്രീകൃഷ്ണപരുന്ത് ക്ഷേത്രത്തിന് മുകളിൽ വട്ടമിട്ട് പറന്ന് യാത്രാ അനുമതി നൽകിയതോടെ മറ്റ് ചടങ്ങുകൾ പൂർത്തിയാക്കുകയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്നും പുറപ്പെട്ടു

പന്തളം: തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്നും പുറപ്പെട്ടു.  മകരസംക്രമ സന്ധ്യയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായിട്ടുള്ള ഘോഷയാത്രയാണ് ഇന്ന് പന്തളത്ത് നിന്ന് പുറപ്പെട്ടത്. 

വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾ പൂർത്തിയാക്കിയ ശേഷമാണ് ഉച്ചക്ക് ഒരു മണിയോടെ ഘോഷയാത്ര (Thiruvabharana procession) ആരംഭിച്ചത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഭക്തരുടെ തിരക്ക് നിയന്ത്രിച്ചായിരുന്നു ഇത്തവണ ചടങ്ങുകൾ.  ഈ മാസം 14 നാണ് മകരവിളക്ക്.

Also Read: ആരോഗ്യശാന്തിക്കായി ആശ്രയിക്കാം ധർമ്മശാസ്താവിനെ.. 

മുൻ വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഇത്തവണത്തെ  തിരുവാഭരണ ഘോഷയാത്രയുടെ ചടങ്ങുകൾ.  ഇത്തവണ ഘോഷയാത്ര ചടങ്ങുകളിൽ പങ്കെടുക്കാൻ രാജപ്രതിനിധി എത്തിയില്ല എങ്കിലും തിരക്കൊഴിഞ്ഞ വലിയ കോയിക്കൽ ക്ഷേത്ര മൈതാനം (Valiya Koyikkal Temple) ഭക്തി സാന്ദ്രമായിരുന്നു.

രാവിലെ 11.45 ഓടെ ആഭരണങ്ങൾ ഗുരുസ്വാമിമാരുടെ നേതൃത്വത്തിൽ കൊട്ടാരത്തിൽ നിന്നും ക്ഷേത്രത്തിലെത്തിച്ചു.  തുടർന്ന് 12 മണിയോടെ ആചാരപ്രകാരം പൂജകൾ പൂർത്തിയാക്കി തിരുവാഭരണ പേടകം പ്രത്യേകം ഒരുക്കിയ പീഠത്തിലേക്ക് മാറ്റി. ഉച്ചപൂജകൾക്ക് ശേഷം ശ്രീകൃഷ്ണപരുന്ത് ക്ഷേത്രത്തിന് മുകളിൽ വട്ടമിട്ട് പറന്ന് യാത്രാ അനുമതി നൽകിയതോടെ മറ്റ് ചടങ്ങുകൾ പൂർത്തിയാക്കുകയായിരുന്നു.

ശേഷം ഒരു മണിയോടെ തിരുവാഭരണങ്ങൾ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള ചുമലിലേറ്റിയതോടെ യാത്ര ആരംഭിച്ചു. രാജപ്രതിനിധി പങ്കെടുക്കാത്തതിനാൽ പൂജിച്ച ഉടവാൾ കൈമാറുന്ന ചടങ്ങുകൾ ഒഴിവാക്കിയിരുന്നു.

Also Read: ശബരിമലയ്ക്ക് പോവാൻ ഇനി RT-PCR നിർബന്ധം

ഘോഷയാത്രയുടെ (Thiruvabharana procession) ആദ്യ ദിവസമായ ഇന്ന് കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയ കാവ് ക്ഷേത്രത്തിൽ എത്തുന്ന സംഘം ഇന്ന് അവിടെ വിശ്രമിക്കും.  രണ്ടാം ദിവസമായ നാളെ പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തുന്ന സംഘം അവിടെ വിശ്രമിക്കും.  മൂന്നാം ദിവസം കാനനപാതയിലൂടെ ഘോഷയാത്ര ശബരിമലയിലെത്തും. മകര സക്രമ ദിവസമായ വ്യാഴാചയാണ് മകരവിളക്ക് (Makaravilakku) മഹോത്സവവും തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധനയും നടക്കുന്നത്.  അന്നത്തെ ദിവസം പൂജ കഴിഞ്ഞ് നട അടയ്ക്കുന്നതോടെ മണ്ഡല-മകരവിളക്ക് പൂജകൾക്ക് പരിസമാപ്തിയാകും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News