ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിൽ ഹിന്ദുമത വിശ്വാസികൾ കൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കുന്നു. ഈ ദിവസം കൃഷ്ണ ഭക്തർ ഭഗവാനെ ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു. ഹിന്ദു മതഗ്രന്ഥങ്ങൾ അനുസരിച്ച്, ശ്രീകൃഷ്ണന്റെ ജന്മദിനം ആണ് ജന്മാഷ്ടമി. ഈ ദിവസം ശുഭകരമായി കണക്കാക്കപ്പെടുന്നു. കൃഷ്ണ ജന്മാഷ്ടമി ഇന്ത്യയിലുടനീളം വിവിധ പേരുകളിൽ ആഘോഷിക്കപ്പെടുന്നു. ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി, ശ്രീകൃഷ്ണ ജയന്തി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി അറിയപ്പെടുന്ന മഥുരയിൽ കൃഷ്ണ ജന്മാഷ്ടമി വളരെ ആഘോഷത്തോടെയാണ് നടത്തുന്നത്. ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം ദിവസം രോഹിണി നക്ഷത്രത്തില്‍ അര്‍ധരാത്രി മഥുരയില്‍ ശ്രീകൃഷ്ണന്‍ ജനിച്ചതായാണ് വിശ്വാസം.
ശ്രീകൃഷ്ണ ജന്മാഷ്ടമിയിൽ ഭക്തർ 24 മണിക്കൂറും ഉപവസിക്കുകയും അർധരാത്രിയിൽ ഭഗവാൻ കൃഷ്ണനെ ആരാധിച്ചതിന് ശേഷം ദേവനായി തയ്യാറാക്കിയ പ്രസാദത്തിനൊപ്പം വ്രതം അവസാനിപ്പിക്കുകയും ചെയ്യുന്നു. ഈ വർഷം, അഷ്ടമി തിഥി ഓഗസ്റ്റ് 18 ന് രാത്രി 9:20 ന് ആരംഭിക്കുന്നു. 2022 ഓഗസ്റ്റ് 19-ന് രാത്രി 10:59-ന് അവസാനിക്കും. ശ്രീകൃഷ്ണ ജന്മാഷ്ടമിയിൽ വ്രതം അനുഷ്ഠിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വ്രതം അനുഷ്ഠിക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്.
ALSO READ: Krishna Janmashtami 2022: സർവൈശ്വര്യപൂർണമായ ശ്രീകൃഷ്ണ ജന്മാഷ്ടമി; തീയതിയും പൂജാവിധികളും അറിയാം
ജന്മാഷ്ടമിയിൽ വ്രതം അനുഷ്ഠിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ: ജന്മാഷ്ടമി ദിനത്തിൽ, കൃഷ്ണ ഭക്തർ വ്രതം അനുഷ്ഠിക്കുന്നു. സസ്യാഹാരം മാത്രമാണ് വ്രത സമയത്ത് കഴിക്കേണ്ടത്. ജന്മാഷ്ടമിയിൽ വ്രതം അനുഷ്ഠിക്കുമ്പോൾ ഭക്ഷണവും വെള്ളവും ദാനം ചെയ്യുന്നത് മഹത്തായ പ്രവൃത്തിയാണ്. ഇത് സന്തോഷവും സമൃദ്ധിയും നൽകും. ജന്മാഷ്ടമി വ്രതത്തിൽ പശുക്കളെ മേയ്ക്കുന്നതും ശ്രേഷ്ഠമായി കണക്കാക്കപ്പെടുന്നു. വ്രതം അനുഷ്ഠിക്കുമ്പോൾ ശരീരത്തിന് ഊർജം പകരാൻ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. പഴങ്ങൾ കഴിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തെ സംരക്ഷിക്കുന്നതിനൊപ്പം ഊർജ്ജ നില വർധിപ്പിക്കാനും സഹായിക്കുന്നു. ആപ്പിൾ, ബ്ലാക്ക്‌ബെറി, വാഴപ്പഴം, മുന്തിരി, വാൽനട്ട്, ബദാം, ഈന്തപ്പഴം എന്നിവയെല്ലാം കഴിക്കാവുന്നതാണ്. പാലും തൈരും ഇല്ലാതെ ജന്മാഷ്ടമി ആഘോഷം അപൂർണ്ണമായിരിക്കും. ഉപവാസ സമയത്ത്, പഴങ്ങൾക്കൊപ്പം ജ്യൂസ് ലസി പോലുള്ള പാനീയങ്ങളും കഴിക്കാം.
ജന്മാഷ്ടമിയിൽ വ്രതം അനുഷ്ഠിക്കുമ്പോൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ: ജന്മാഷ്ടമി ദിനത്തിൽ വ്രതം അനുഷ്ഠിക്കുമ്പോൾ ഉള്ളിയോ വെളുത്തുള്ളിയോ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കരുത്. ജന്മാഷ്ടമിയിൽ വ്രതമനുഷ്ഠിക്കുമ്പോൾ ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴിവാക്കണം. വ്രതാനുഷ്ഠാന സമയത്ത് മാംസാഹാരം കഴിക്കാൻ പാടില്ല. ഉപവാസ സമയത്ത് ചായയോ കാപ്പിയോ കുടിക്കരുത്. ഭക്ഷണം വിളമ്പാൻ ഉപയോഗിക്കുന്ന പാത്രങ്ങളും കഴിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും വൃത്തിയായിരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...