ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിൽ ഹിന്ദുമത വിശ്വാസികൾ കൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കുന്നു. ഈ ദിവസം കൃഷ്ണ ഭക്തർ ഭഗവാനെ ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു. ഹിന്ദു മതഗ്രന്ഥങ്ങൾ അനുസരിച്ച്, ശ്രീകൃഷ്ണന്റെ ജന്മദിനം ആണ് ജന്മാഷ്ടമി. ഈ ദിവസം ശുഭകരമായി കണക്കാക്കപ്പെടുന്നു. കൃഷ്ണ ജന്മാഷ്ടമി ഇന്ത്യയിലുടനീളം വിവിധ പേരുകളിൽ ആഘോഷിക്കപ്പെടുന്നു. ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി, ശ്രീകൃഷ്ണ ജയന്തി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി അറിയപ്പെടുന്ന മഥുരയിൽ കൃഷ്ണ ജന്മാഷ്ടമി വളരെ ആഘോഷത്തോടെയാണ് നടത്തുന്നത്. ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം ദിവസം രോഹിണി നക്ഷത്രത്തില്‍ അര്‍ധരാത്രി മഥുരയില്‍ ശ്രീകൃഷ്ണന്‍ ജനിച്ചതായാണ് വിശ്വാസം.
കൃഷ്ണ ജന്മാഷ്ടമി 2022 തീയതി: വേദ പഞ്ചാംഗത്തെ അടിസ്ഥാനമാക്കി, അഷ്ടമി തിഥി ഓഗസ്റ്റ് 18 ന് രാത്രി 9:21 ന് ആരംഭിച്ച് ഓഗസ്റ്റ് 19 ന് രാത്രി 10:59 ന് അവസാനിക്കും. അതിനാൽ, ഓഗസ്റ്റ് 18 ന് കൃഷ്ണ ജന്മാഷ്ടമിയായി ആഘോഷിക്കും. ഓഗസ്റ്റ് 18 ന് പുലർച്ചെ 12:02 മുതൽ 12:48 വരെ നിഷിത പൂജ നടത്തണം. ശ്രീകൃഷ്ണന്റെ 5250-ാം ജന്മദിനമാണ് ഈ വർഷം ആഘോഷിക്കുന്നത്. സൂര്യോദയത്തെ അടിസ്ഥാനമായി കണക്കാക്കിയാൽ ചിലർ ഓഗസ്റ്റ് 19 ന് ജന്മാഷ്ടമി ആഘോഷിക്കും. എന്നിരുന്നാലും, അഷ്ടമി തിഥി രാത്രി 10:59 വരെ മാത്രമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഭഗവാൻ കൃഷ്ണൻ ജനിച്ചത് അർധരാത്രിയിലായതിനാൽ ആഗസ്റ്റ് 18 ന് അദ്ദേഹത്തിന്റെ ജനനം ആഘോഷിക്കുന്നതാണ് ഉചിതം.
കൃഷ്ണ ജന്മാഷ്ടമി 2022 പൂജ വിധി: ശ്രീകൃഷ്ണന്റെ ജന്മാഷ്ടമിയിൽ ഭക്തർ വ്രതം അനുഷ്ഠിക്കും. വ്രതാനുഷ്ഠാനം നടത്തുന്ന ഭക്തർ ജന്മദിനാഘോഷത്തിന് ശേഷം മാത്രമേ വ്രതം അവസാനിപ്പിക്കാൻ പാടുള്ളൂ. ശ്രീകൃഷ്ണ ഭഗവാനെ പൂജിക്കുന്നതിനായി ബാലഗോപലന്റെ വിഗ്രഹത്തെ കുളിപ്പിക്കണം. പാല്‍, തൈര്, തേന്‍, ഗംഗാജലം, നെയ്യ് എന്നിവ ഉപയോഗിച്ച് കുളിപ്പിക്കാം. ലഡു, പായസം, പഞ്ചാമൃതം, ഹല്‍വ എന്നീ പ്രസാദങ്ങൾ നൽകാം. ആരതി പതിവായി ഉഴിയുക. ദിവസവും നാല് പ്രാവശ്യം ആരതി ഉഴിയുന്നത് നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...