Venus Retrograde 2023: ശുക്രന്റെ വക്ര​ഗതി ഈ നാല് രാശിക്കാർക്ക് നൽകും സമ്പത്തും സന്തോഷവും

Zodiac Signs: ശുക്രൻ സ്നേഹവും ആകർഷണവും സൗന്ദര്യവും നൽകുന്നു. അതുകൊണ്ടാണ് ജാതകത്തിൽ ശുക്രന്റെ അനു​ഗ്രഹമുള്ളവർ സുഖത്തിലും സന്തോഷത്തിലും ആഢംഭരത്തിലും ജീവിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 24, 2023, 11:56 AM IST
  • ശുക്രൻ ഇപ്പോൾ ചിങ്ങം രാശിയിലാണ്
  • ജൂലൈ 23 മുതൽ വ​ക്ര​ഗതിയിലാണ്
  • ആ​ഗസ്റ്റ് ഏഴ് വരെ ഈ ​ഗതിയിലായിരിക്കും
  • ശുക്രന്റെ ചലനം 43 ദിവസത്തേക്ക് വിവിധ രാശിക്കാരിൽ വലിയ സ്വാധീനം ചെലുത്തും
Venus Retrograde 2023: ശുക്രന്റെ വക്ര​ഗതി ഈ നാല് രാശിക്കാർക്ക് നൽകും സമ്പത്തും സന്തോഷവും

ജ്യോതിഷ വിശ്വാസപ്രകാരം സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അധിപനാണ് ശുക്രൻ. ഇതോടൊപ്പം ശുക്രൻ സ്നേഹവും ആകർഷണവും സൗന്ദര്യവും നൽകുന്നു. അതുകൊണ്ടാണ് ജാതകത്തിൽ ശുക്രന്റെ അനു​ഗ്രഹമുള്ളവർ സുഖത്തിലും സന്തോഷത്തിലും ആഢംഭരത്തിലും ജീവിക്കുന്നത്.

ശുക്രൻ ഇപ്പോൾ ചിങ്ങം രാശിയിലാണ്. ജൂലൈ 23 മുതൽ വ​ക്ര​ഗതിയിലാണ്. ആ​ഗസ്റ്റ് ഏഴ് വരെ ഈ ​ഗതിയിലായിരിക്കും. ശുക്രന്റെ ചലനം 43 ദിവസത്തേക്ക് വിവിധ രാശിക്കാരിൽ വലിയ സ്വാധീനം ചെലുത്തും. ശുക്രന്റെ ചലനം നാല് രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ശുക്രന്റെ ചലനം ഈ രാശിക്കാർക്ക് സമ്പത്തും സന്തോഷവും നൽകും.

ഇടവം

ഇടവം രാശിയുടെ അധിപനാണ് ശുക്രൻ. ശുക്രന്റെ വക്ര​ഗതി ഈ രാശിക്കാർക്ക് പല ഗുണങ്ങളും നൽകും. അവരുടെ സമ്പത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും. വരുമാനം കൂടുന്നതിനനുസരിച്ച് ഈ രാശിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടും. കടത്തിൽ നിന്ന് മോചനം നേടും. വാഹനവും വീടും വാങ്ങാൻ സാധ്യതയുണ്ട്. ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. 

ALSO READ: Horoscope: ഇന്ന് ഭാ​ഗ്യം കടാക്ഷിക്കുന്ന രാശിക്കാർ ഇവരാണ്; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

മിഥുനം

മിഥുനം രാശിക്കാർക്ക്, ശുക്രന്റെ സംക്രമണം പെട്ടെന്നുള്ള സാമ്പത്തിക നേട്ടം കൊണ്ടുവരും. പ്രത്യേകിച്ചും മാധ്യമങ്ങൾ, എഴുത്ത്, സിനിമ, മോഡലിംഗ് അല്ലെങ്കിൽ ക്രിയേറ്റീവ് വ്യവസായവുമായി ബന്ധപ്പെട്ടവർക്ക് വളരെയധികം പ്രയോജനം ലഭിക്കും. ഭാഗ്യത്തിന്റെ സഹായത്തോടെ എല്ലാ ജോലികളും പൂർത്തിയാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

കർക്കടകം

കർക്കടക രാശിക്കാർക്ക് ശുക്രന്റെ സംക്രമം സാമ്പത്തിക നേട്ടം നൽകും. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും. വരുമാനം വർദ്ധിക്കും. ബഹുമാനം നേടും. നിങ്ങൾക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. ബിസിനസ്സിൽ പുരോഗതിയുണ്ടാകും.

തുലാം

ശുക്രൻ തുലാം രാശിയുടെ അധിപൻ കൂടിയായതിനാൽ ശുക്രന്റെ സംക്രമണം ഈ രാശിക്കാരുടെ സാമ്പത്തികം വർധിപ്പിക്കും. തൊഴിൽ മേഖലയിലും ബിസിനസ്സിൽ മേഖലയിലും ലാഭകരമായ കാലഘട്ടമാണ്. സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവ ലഭിക്കും. നിങ്ങൾക്ക് വലിയ സ്ഥാനം നേടാൻ കഴിയും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി കൂടുതൽ സമയം ചിലവഴിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News