Budget 2021 എങ്ങനെയായിരിക്കും? ജ്യോതിഷം എന്താണ് പറയുന്നതെന്ന് നോക്കാം..

കൊറോണ മഹാമാരി രാജ്യത്ത് വ്യാപിക്കാൻ തുട്ങ്ങിയശേഷമുള്ള ആദ്യ ബജറ്റ് ആണിത്.  അതുകൊണ്ടുതന്നെ ജനങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബജറ്റാണിത്.    

Written by - Zee Malayalam News Desk | Last Updated : Jan 23, 2021, 02:19 PM IST
  • പുതിയ സാമ്പത്തിക വർഷത്തെ ബജറ്റ് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കും.
  • കൊറോണ മഹാമാരി രാജ്യത്ത് വ്യാപിക്കാൻ തുട്ങ്ങിയശേഷമുള്ള ആദ്യ ബജറ്റ് ആണിത്. അതുകൊണ്ടുതന്നെ ജനങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബജറ്റാണിത്.
  • സർക്കാർ ഏത് മേഖലയ്ക്ക് പ്രാധാന്യം കൊടുക്കും ഏതിന് കൊടുക്കില്ല ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ഈ സമയത്ത് മുന്നിലെത്തുന്നത്.
Budget 2021 എങ്ങനെയായിരിക്കും? ജ്യോതിഷം എന്താണ് പറയുന്നതെന്ന് നോക്കാം..

Budget 2021 അവതരിപ്പിക്കാൻ ഇനി കുറച്ച് ദിവസങ്ങളെ ഉള്ളൂ.  പുതിയ സാമ്പത്തിക വർഷത്തെ ബജറ്റ് (Budget 2021) കേന്ദ്ര സർക്കാർ പ്രഖ്യാപിക്കും. കൊറോണ മഹാമാരി രാജ്യത്ത് വ്യാപിക്കാൻ തുട്ങ്ങിയശേഷമുള്ള ആദ്യ ബജറ്റ് ആണിത്.  അതുകൊണ്ടുതന്നെ ജനങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബജറ്റാണിത്.   Corona സമയത്ത് ആളുകൾക്ക് ജീവനും, സമ്പത്തിലും വൻ നഷ്ടമാണ് ഉണ്ടായത്.  സർക്കാർ ഏത് മേഖലയ്ക്ക് പ്രാധാന്യം കൊടുക്കും ഏതിന് കൊടുക്കില്ല ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ഈ സമയത്ത് മുന്നിലെത്തുന്നത്.  വസ്തുതകൾക്കും സാധ്യതകൾക്കുമിടയിൽ എന്തെങ്കിലും പറയാൻ വളരെ പ്രയാസമാണ്.  എങ്കിലും ജ്യോതിഷത്തിന്റെ സഹായത്തോടെ Budget എങ്ങനെയായിരിക്കുമെന്നുള്ള പണ്ഡിതൻമാരുടെ അനുമാനം നോക്കാം. 

ഗ്രഹങ്ങളുടെ സ്ഥാനം ഇതാണ്

ഈ സമയത്ത് ഗ്രഹങ്ങളുടെയും രാശിചിഹ്നങ്ങളുടെയും സ്ഥാനം നോക്കിയാൽ ജനുവരി 14 ന് സൂര്യൻ ഉത്തരായനത്തിൽ നിന്നും  മകര രാശിയിലേക്ക് (Capricorn) പ്രവേശിച്ചിരിക്കുകയാണ്. ഇതോടെ ജനുവരി 14 ന് പഞ്ചഗ്രാഹി ഒത്തുചേർന്നു അതിൽ സൂര്യൻ, ബുധൻ, ഗുരു, ചന്ദ്രൻ, ശനി എന്നിവ മകരരാശിയിൽ പ്രവേശിച്ചു. ഈ യോഗം ശുഭകരമായ ഫലങ്ങൾ നൽകുന്നു.

Also Read: 7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മറ്റൊരു Good News ഇന്ന് ലഭിക്കും..! 

ഇതിന്റെ പ്രഭാവം നെഗറ്റീവ് സാഹചര്യം നീക്കംചെയ്ത് സന്തുലിതമാക്കാൻ ശ്രമിച്ചു എന്നതാണ് പറയുന്നത്.  ഗ്രഹങ്ങൾ പെട്ടെന്ന് മാറുന്നില്ലെങ്കിൽ ഈ സാഹചര്യം കുറച്ച് ദിവസങ്ങൾ കൂടി തുടരാം. ജനുവരി 17 വൈകുന്നേരം 5:52 ന് ഗുരു ഗ്രഹങ്ങൾ അസ്തമിച്ചു. ശനിയുടെ ഗ്രഹം ആദ്യമേ അതായത് ജനുവരി 7 ന് അസ്തമിച്ചു. ഈ രണ്ട് ഗ്രഹങ്ങളും 10 ദിവസത്തെ ഇടവേളയിൽ ഈ രീതിയിൽ   ആകാൻ  സാധ്യതയുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവ എല്ലാ രാശിചിഹ്നങ്ങളിലും സ്വാധീനം ചെലുത്തും ഒപ്പം രാജ്യത്ത് നടക്കുന്ന പ്രവർത്തനങ്ങളേയും സമൂഹത്തേയും ബാധിക്കും.  അതിലൊന്നാണ് Budget-2021.

ഇനി ഗ്രഹങ്ങളുടെ സ്ഥാനം കൂടുതൽ ആഴത്തിൽ മനസ്സിലാക്കാം

ശനിയും ഗുരുവും ഇതിനകം കടന്നുപോയി. അവയുടെ ഫലങ്ങളും പാർശ്വഫലങ്ങളും കാണാം. മറ്റ് ഗ്രഹങ്ങളുടെ വ്യതിയാനവും അതിന്റെ വേഗതയനുസരിച്ച് സംഭവിക്കുന്നു. ഈ സമയം ചൊവ്വയുടെ പ്രവർത്തനത്തിന്റെ അടയാളമായിരിക്കും ചൊവ്വരാശി (Mars). ബുധന്റെ ഗ്രഹങ്ങൾ പ്രതിലോമകരമായിരിക്കും. ഇതിനൊപ്പം രാഹു, കേതു ഗ്രഹങ്ങളും പ്രതിലോമകരമാണ്.  ഇതിനൊപ്പം രാഹു, കേതു ഗ്രഹങ്ങളും പ്രതിലോമകരമാണ്. സൂര്യൻ മകര രാശിയിലേക്കും (Capricorn) ചന്ദ്രൻ കന്നി (Virgo) രാശിയിലും സഞ്ചരിക്കും.

ഗ്രഹ സ്ഥാനങ്ങൾ ബിസിനസ്സ്, കരിയർ, ജോലികൾ, ആരോഗ്യ കാര്യങ്ങൾ എന്നിവയെ ബാധിക്കും. ആദ്യ കാഴ്ചയിലെ തന്നെ നല്ല ഫലം ഭയത്തിന്റെയും നിഷേധാത്മകതയുടെയും അവസ്ഥ നിയന്ത്രിക്കപ്പെടും എന്നതാണ്.

Also Read: Budh Rashi Parivartan 2021: ബുധന്റെ രാശി മാറ്റം, അറിയാം ഏത് രാശിക്കാർക്ക് അനുകൂലം ആർക്ക് പ്രതികൂലം.. 

ബജറ്റിനെ എങ്ങനെ ബാധിക്കുമെന്ന് നമുക്ക് നോക്കാം

2021 ഫെബ്രുവരി 1 ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sithraman) ഈ വർഷത്തെ ബജറ്റ് അവതരിപ്പിക്കും. കഴിഞ്ഞ വർഷവും ബജറ്റ് പ്രസംഗത്തിൽ നിരവധി വ്യവസ്ഥകൾ ഏർപ്പെടുത്തിയിരുന്നു. Corona കാലഘട്ടത്തിനുശേഷമുള്ള ബജറ്റ് ആയതുകൊണ്ട് എല്ലാ കണ്ണുകളും ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ്.  ജ്യോതിഷ കാഴ്ചപ്പാടിൽ, ഗ്രഹങ്ങൾ സഞ്ചരിക്കുന്ന രീതിയും രാശിചിഹ്നങ്ങളും കണക്കിലെടുക്കുമ്പോൾ ആരോഗ്യം, പ്രതിരോധം, വിവരങ്ങൾ, സാങ്കേതികവിദ്യ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക സാമ്പത്തിക വ്യവസ്ഥകൾ ഏർപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ്.

ആരോഗ്യത്തിന്റെ കാര്യത്തിലും ഇത് ആവശ്യമാണ്. കാരണം അടുത്തിടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. അത്തരമൊരു സാഹചര്യത്തിൽ ആരോഗ്യമേഖലയ്ക്ക് വലിയ ബജറ്റ്  Budget-2021 ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നികുതി ഇളവ് ഗ്രഹങ്ങൾക്ക് ചലനം നൽകും

ഇതിനൊപ്പം നികുതിയിലും പരോക്ഷ ആശ്വാസം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ ബജറ്റിൽ ശമ്പളമുള്ളവർക്ക് ആദായനികുതിയിൽ ചില ഇളവുകൾ നൽകാം. പൊതു ബജറ്റിൽ ബിസിനസുകാർക്കും വ്യവസായങ്ങൾക്കും സാധാരണക്കാർക്കും ആദായനികുതിയിലും (Tax) ജിഎസ്ടിയിലും (GST) ആശ്വാസം നൽകുമെന്നാണ് ധനമന്ത്രിനിർമ്മല സീതാരാമനിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

Also Read: Makara Chovva: ഇന്ന് ഭദ്രകാളിയെ ഭജിക്കുന്നത് ഉത്തമം

2021 ബജറ്റിനായി തയ്യാറെടുക്കുമ്പോൾ സാമ്പത്തിക, മൂലധന വിപണി, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം തുടങ്ങിയ വിഷയങ്ങളിൽ ധനകാര്യ മന്ത്രാലയം വ്യവസായ പ്രതിനിധികൾ, സേവന മേഖല, തൊഴിലാളി, ട്രേഡ് യൂണിയൻ, സാമ്പത്തിക വിദഗ്ധർ എന്നിവരുമായി ആലോചിച്ചു. ഇതെല്ലാം ഗ്രഹങ്ങൾക്ക് അനുകൂലമായിട്ടാണ് നടക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ നികുതി കാര്യത്തിൽ 2021 ബജറ്റ് (Budget-2021) ഒരു ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കാം.

സ്വർണ്ണ വില ഉയരത്തിൽ എത്തും

ഗ്രഹങ്ങളുടെ സ്ഥാനം ഒരിക്കൽ കൂടി നോക്കുമ്പോൾ വ്യാഴത്തിന്റെയും ശനിയുടെയും സംയോജനവും ഒരു പ്രധാന കാര്യത്തിന്റെ തുടക്കത്തിലേക്ക് വിരൽ ചൂണ്ടുന്നു. ക്രൂഡ് ഓയിൽ വില 2020 അവസാനത്തോടെ വർദ്ധിച്ചു.  ഇപ്പോൾ ജനുവരിയിൽ എണ്ണ വില വീണ്ടും വർദ്ധിച്ചു. വ്യാഴവും ശനിയും കൂടിച്ചേർന്നതിനാൽ 2021 ജൂലൈയിൽ സ്വർണ്ണ വിലയും (Gold Rate) വർദ്ധിക്കും.

സ്വർണ്ണ ഉപഭോഗവും വിലയും വരും മാസങ്ങളിൽ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, റിയൽ എസ്റ്റേറ്റ്, ഗോൾഡ് ബോണ്ടുകൾ, ഇൻഷുറൻസ് എന്നിവ സംബന്ധിച്ച് ബജറ്റിൽ വ്യവസ്ഥകൾ ഏർപ്പെടുത്താനുള്ള സാധ്യതയുണ്ട്.

2021 ലെ മുഴുവൻ സാഹചര്യങ്ങളും നോക്കാം

ബിസിനസ്സ്, കരിയർ ഭാഗങ്ങളിൽ നിന്നുള്ള ജ്യോതിഷത്തിന്റെ കാര്യത്തിൽ ഈ വർഷം 2021 അനുകൂലവും അവസരവാദപരവുമായ വർഷമായിരിക്കും. 2021-ന്റെ ആദ്യ പാദത്തിൽ മിഥുനം, ധനു, വൃശ്ചികം രാശിക്കാർക്ക് അവരുടെ ആരോഗ്യത്തെക്കുറിച്ച് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. കാരണം ഈ വർഷം ചന്ദ്രൻ പുഷ്യ നക്ഷത്രത്തിലും ലഗ്ന ഹസ്ത നക്ഷത്രത്തിലും സഞ്ചരിക്കാൻ പോകുന്നു, അതിനാൽ 2021 വർഷം സാമ്പത്തികവും വൈവാഹികവുമായ ജീവിതത്തിന് അങ്ങേയറ്റം ഭാഗ്യമാകും.

2021 ലെ സ്വാമി ഗ്രഹമായ ബുധൻ സൂര്യനോടൊപ്പം നാലാമത്തെ ഗ്രഹത്തിലേക്ക് പോകുന്നു.  ഇത് ആളുകൾക്ക് വളരെ ശുഭകരമായ അടയാളങ്ങൾ നൽകുന്നു, കാരണം ഇത് കരിയറിനും ആരോഗ്യത്തിനും ഗുണങ്ങൾ നൽകും. ശനിയുടേയും വ്യാഴത്തിന്റെയും സംയമനത്തോടെ നൂതന ആശയങ്ങൾ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. കൂടാതെ, ഈ വർഷം ഇന്ത്യക്ക് എളുപ്പത്തിൽ നിഗമനങ്ങളിലും ബാലൻസിലും എത്തിച്ചേരാനാകും. ഗ്രഹങ്ങൾ അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ഈ വ്യവസ്ഥകൾ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ബജറ്റ് 2021. ഈ വീക്ഷണത്തിൽ നിന്നും വരുന്ന ബജറ്റിൽ (Budget-2021) ജ്യോതിഷം നിരവധി സാധ്യതളാണ് കാണുന്നത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News