Black Coffee for Weight loss: ശരീരഭാരം കുറയ്ക്കാൻ കട്ടൻ കാപ്പി സഹായിക്കുമോ?

Black Coffee for Weight loss:വിശപ്പ് നിയന്ത്രിക്കുന്നതിൽ കഫീൻ പ്രധാന പങ്കാണ് വഹിക്കുന്നത്

രാവിലെ എഴുന്നേറ്റ ഉടൻ ചൂടോടെ ഒരു കപ്പ് കട്ടൻ കാപ്പി കുടിച്ച് കൊണ്ട് ​ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ അധികം പേരും. ശരീരഭാരം കുറയ്ക്കാൻ കട്ടൻ കാപ്പി മികച്ചൊരു പാനീയമാണെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് ഫുഡ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

1 /6

കട്ടൻ കാപ്പി കുടിക്കുന്നത് അമിത വിശപ്പ് തടയുക മാത്രമല്ല ശരീരത്തിലെ അധിക കലോറി കുറയ്ക്കുന്നതിനും ​ഗുണം ചെയ്യും. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയാൻ ഇടയാക്കും.  

2 /6

കഫീൻ്റെ ഉത്തേജക ഗുണങ്ങൾ ഊർജ്ജ നില കൂട്ടുന്നതിന് സഹായിക്കുന്നതായി ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് സ്‌പോർട്‌സ് ന്യൂട്രീഷൻ്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.    

3 /6

മാനസിക ശ്രദ്ധ വർധിപ്പിക്കുകയും ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ കഫീന് ഒരു ഉന്മേഷദായകമായ ഉത്തേജനം നൽകാൻ കഴിയും.  

4 /6

വ്യായാമത്തിന് 20 മിനുട്ട് മുമ്പ് കട്ടൻ കാപ്പി കുടിക്കുന്നത് ശരീരത്തിലെ അധികം കലോറി എളുപ്പത്തിൽ നീക്കം ചെയ്യുന്നു. ഭക്ഷണത്തിന് അരമണിക്കൂർ മുമ്പ് കട്ടൻ കാപ്പി കുടിക്കുന്നത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും.   

5 /6

രാത്രിയിൽ കിടക്കുന്നതിന് മുമ്പ് കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കുക. കാരണം ഇത് ഉറക്കക്കുറവിന് ഇടയാക്കും.   

6 /6

ബ്ലാക്ക് കോഫി ചിലരിൽ നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ്, ദഹനസംബന്ധമായ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും, പ്രത്യേകിച്ച് വെറും വയറ്റിൽ കഴിക്കുമ്പോൾ.

You May Like

Sponsored by Taboola