Horoscope Today, May 24: മകരം രാശിക്കാർ കഠിനാധ്വാനത്തിന്‍റെ ദിവസം, ചിങ്ങം രാശിക്കാർ സംയമനം പാലിക്കണം, നിങ്ങള്‍ക്ക് ഈ ദിവസം എങ്ങിനെ

നിങ്ങളുടെ ഈ ദിവസം ഇന്ന് എങ്ങിനെയായിരിയ്ക്കും?  ചില രാശിക്കാർക്ക് ചൊവ്വാഴ്ച അല്ലറചില്ലറ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കും. ഈ ദിവസം ചിങ്ങം രാശിക്കാർ ഇത്തിരി സംയമനം പാലിക്കണം. അതേസമയം, തുലാം രാശിയിലെ യുവാക്കൾ വിവാദങ്ങളിൽപ്പെടാതെ സൂക്ഷിക്കുക.  . നിങ്ങൾക്ക് ഈ ദിവസം എങ്ങിനെയായിരിയ്ക്കും എന്നറിയാം...  

Written by - Zee Malayalam News Desk | Last Updated : May 24, 2022, 01:31 PM IST
  • ഈ ദിവസം ചിങ്ങം രാശിക്കാർ ഇത്തിരി സംയമനം പാലിക്കണം. അതേസമയം, തുലാം രാശിയിലെ യുവാക്കൾ വിവാദങ്ങളിൽപ്പെടാതെ സൂക്ഷിക്കുക.
Horoscope Today, May 24: മകരം രാശിക്കാർ കഠിനാധ്വാനത്തിന്‍റെ ദിവസം, ചിങ്ങം രാശിക്കാർ  സംയമനം പാലിക്കണം, നിങ്ങള്‍ക്ക് ഈ ദിവസം എങ്ങിനെ

Horoscope Today, May 24: നിങ്ങളുടെ ഈ ദിവസം ഇന്ന് എങ്ങിനെയായിരിയ്ക്കും?  ചില രാശിക്കാർക്ക് ചൊവ്വാഴ്ച അല്ലറചില്ലറ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കും. ഈ ദിവസം ചിങ്ങം രാശിക്കാർ ഇത്തിരി സംയമനം പാലിക്കണം. അതേസമയം, തുലാം രാശിയിലെ യുവാക്കൾ വിവാദങ്ങളിൽപ്പെടാതെ സൂക്ഷിക്കുക.  . നിങ്ങൾക്ക് ഈ ദിവസം എങ്ങിനെയായിരിയ്ക്കും എന്നറിയാം...  

മേടം (Aries): നിങ്ങള്‍ കാത്തിരിക്കുന്ന പദ്ധതികള്‍ ഇന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കും.  ബിസിനസുകാർക്ക്  പ്രധാന മീറ്റിംഗുകള്‍, അല്ലെങ്കില്‍  പുതിയ ബന്ധങ്ങള്‍ക്ക് സാധ്യത. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. 

Also Read:  Vastu Tips: ഈ ദിവസം ചൂല്‍ വാങ്ങിയാല്‍ ദൗര്‍ഭാഗ്യം ഫലം...!!

ഇടവം (Taurus): ഈ രാശിക്കാരുടെ ഔദ്യോഗിക ജോലികൾ വർദ്ധിക്കും.  എങ്കിലും ലക്ഷ്യം കൈവരിക്കാൻ നിങ്ങൾക്ക് കഴിയും. വ്യവസായികൾ തർക്ക വിഷയങ്ങളിൽ ജാഗ്രത പാലിക്കണം, കോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് സാധ്യത. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ആളുകൾക്ക് കുറച്ച് ടെൻഷൻ നേരിടാം.  ഫാഷൻ, കലാലോകവുമായി ബന്ധപ്പെട്ടവർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ നല്ല വേദി ലഭിക്കും. 

മിഥുനം (Gemini): മിഥുന രാശിക്കാരുടെ ദിവസം സാധാരണമായിരിക്കും. ഓഫീസിലെ പ്രധാനപ്പെട്ട കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുത്.  ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യുവാക്കളുടെ സമയം നല്ലതാണ്. ഈ രംഗത്ത് വിജയം നേടാനുള്ള സാധ്യത അവർ കാണുന്നു. ജീവിത പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. മതപരമായ പരിപാടികളില്‍ പങ്കെടുക്കുക.

Also Read:  Garuda Purana: ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ ഈ 5 ദുശ്ശീലങ്ങൾ ഉപേക്ഷിക്കണം
 
കർക്കടകം (Cancer): ഈ രാശിക്കാരുടെ ജോലികളില്‍ മുടക്കം വരുന്നുവെങ്കില്‍ മറ്റുള്ളവരുടെ സഹായമോ അഭിപ്രായമോ സ്വീകരിക്കുന്നതിൽ കാലതാമസം ഉണ്ടാകരുത്. വിദേശ കമ്പനികളിൽ പണം നിക്ഷേപിക്കുന്ന ബിസിനസുകാർ നിരാശരാകും, വിവേകത്തോടെ നിക്ഷേപിക്കുക. ബുദ്ധിമുട്ടുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിൽ യുവാക്കൾ വിജയിക്കും.  ചെറിയ രോഗത്തിൽ അശ്രദ്ധ കാണിക്കുന്നത് ശരിയല്ല.

ചിങ്ങം (Leo): ചിങ്ങം രാശിക്കാർ പല കാര്യങ്ങളിൽ ഏർപ്പെട്ട് തങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കാം, സമയത്തിന്‍റെ മൂല്യം മനസ്സിലാക്കണം.  യുവാക്കളുടെ പെട്ടെന്നുള്ള കോപം കാര്യത്തെ നശിപ്പിക്കും, അതിനാൽ കോപം സംയമനം പാലിക്കുക, ക്ഷമയോടെയിരിക്കുക. ദാമ്പത്യ ജീവിതത്തിൽ പിരിമുറുക്കമുണ്ട് എങ്കില്‍  സംയമനം  നിലനിർത്തുക, 

കന്നി (Virgo): ഈ രാശിയിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവര്‍ പരോപകാരത്തോടെ പെരുമാറണം. ഇലക്ട്രോണിക് സാധനങ്ങളുടെ വ്യാപാരികൾക്ക് നല്ല ലാഭം ലഭിക്കും.  ഒരു കാര്യത്തിലും ദേഷ്യപ്പെടുകയോ സമ്മർദ്ദം നിലനിർത്തുകയോ ചെയ്യുന്നത് ശരിയല്ല. കുടുംബവുമായി ബന്ധപ്പെട്ട ഏത് ദുഃഖവാർത്തയും നിങ്ങളെ ഞെട്ടിച്ചേക്കാം. 

തുലാം (Libra): ഈ രാശിക്കാർ മേലധികാരിയുടെ വാക്കുകൾ ശാന്തമായി കേൾക്കുകയും പാലിക്കുകയും വേണം.  അനാവശ്യമായി തർക്കിക്കുന്നത് ശരിയല്ല. യുവാക്കൾ ഒരിക്കലും വിവാദങ്ങളിൽ പെടരുത്.  തർക്ക സ്ഥലത്ത് നിന്ന് മാറിനിൽക്കുന്നതാണ് നല്ലത്. എന്തെങ്കിലും സുപ്രധാനമായ തീരുമാനങ്ങൾ എടുക്കണമെങ്കിൽ വീട്ടിലെ മുതിർന്നവരുടെ ഉപദേശം സ്വീകരിയ്ക്കുക. 

വൃശ്ചികം (Scorpio): സർക്കാർ വകുപ്പിൽ ജോലി ചെയ്യുന്നവർ ജോലിയിൽ ജാഗ്രത പുലർത്തണം. ഒരു ചെറിയ അശ്രദ്ധ പ്രശ്നം കൂടുതൽ വഷളാക്കും.  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ഈ രാശിക്കാർ സ്വയം നന്നായി ശ്രദ്ധിക്കണം. ഇന്ന് ഷോപ്പിംഗിന് നല്ല ദിവസമായിരിക്കും, നിങ്ങളുടെ പ്രിയപ്പെട്ട സാധനങ്ങൾ വാങ്ങുക.

ധനു (Sagittarius): ബിസിനസ്സ് ചെയ്യുന്നവർക്ക് പുതിയ പ്രോജക്ടുകൾ ലഭിക്കും. ചെറുകിട കച്ചവടക്കാർക്ക് നല്ല ലാഭം ലഭിക്കും.  അമിത ആത്മവിശ്വാസം വിനയാകും. കുടുംബ തർക്കങ്ങൾ ക്ഷമയുടെയും സന്തോഷത്തിന്‍റെയും അന്തരീക്ഷത്തിൽ പരിഹരിക്കപ്പെടണം. ആരോഗ്യം ശ്രദ്ധിക്കുക, 

മകരം (Capricorn): മകരം- ഈ രാശിക്കാർ തങ്ങളുടെ മേലധികാരികളുടെ പ്രീതി പിടിച്ചു പറ്റും. യുവാക്കളുടെ മനസ്സിൽ നെഗറ്റീവ് ചിന്തകൾ കൂടുതലായി വരും, അത്തരം ചിന്തകളിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കണം. വീട്ടിലെ തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കണം.  രക്ത സംബന്ധമായ രോഗങ്ങളിൽ അശ്രദ്ധ പാടില്ല. 

കുംഭം (Aquarius): പുതിയ ജോലി ലഭിക്കാൻ കാത്തിരിക്കുന്ന ഈ രാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസം.   സഹപ്രവർത്തകരോട് നിങ്ങളുടെ പെരുമാറ്റം നല്ല രീതിയിൽ നിലനിർത്തുകയാണെങ്കിൽ, അവരുടെ പിന്തുണ ലഭിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. 

മീനം (Pisces): ഈ രാശിക്കാർ പ്രധാനപ്പെട്ട എല്ലാ രേഖകളും കാര്യമായി സൂക്ഷിക്കണം, ബിസിനസുകാർക്ക് നേട്ടമുണ്ടാകും.  ശാരീരിക അസ്വസ്ഥതകളിൽ നിന്ന് വിട്ടുനിൽക്കണം, അണുബാധയ്ക്ക് സാധ്യതയുണ്ട്. ശുചിത്വം പ്രത്യേകം ശ്രദ്ധിക്കണം. തർക്കങ്ങളില്‍ നിന്ന്  അകന്നു നില്‍ക്കണം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News