Horoscope 2023: രാശിഫലം 2023, തൊഴിൽ, സമ്പത്ത്, ആരോഗ്യം എന്നിവയുടെ ഫലങ്ങൾ

രാഹുവും കേതുവും ഒൻപതാം ഭാവത്തിൽ ഇരിക്കുന്നതിനാൽ വിദേശ യാത്രകൾക്ക് അനുയോജ്യ കാലമാണിത്

Written by - Zee Malayalam News Desk | Last Updated : Dec 1, 2022, 04:49 PM IST
  • ഒക്ടോബർ 3 മുതൽ നവംബർ 15 വരെ മാത്രമെ ചില മുൻകരുതലുകൾ എടുക്കേണ്ടതുള്ളു.
  • നിങ്ങൾക്ക് പരിക്ക് പറ്റാൻ സാധ്യതയുള്ള സമയം കൂടിയാണിത്
  • വസ്തു വാങ്ങാൻ പറ്റിയ കാലയളാവായിരിക്കും ഇത്
Horoscope 2023:  രാശിഫലം 2023, തൊഴിൽ, സമ്പത്ത്, ആരോഗ്യം എന്നിവയുടെ ഫലങ്ങൾ

ചിങ്ങം രാശിക്കാർക്ക് 2023 എല്ലാ വിധത്തിലും ഗുണം ചെയ്യുന്ന വർഷമാണ്. ചിങ്ങം രാശിക്കാർക്ക് പുതുവർഷത്തിൽ പുതിയ വരുമാന സ്രോതസ്സുകൾ ലഭിക്കും, കടക്കെണിയിലായിരുന്നവരുടെ കടം ഏതാണ്ട് ഇക്കാലയളവിൽ തീരും. രോഗബാധിതരായിരുന്നവർക്ക് ഇക്കാലയളവ് ആശ്വാസത്തിൻറെ കാലം കൂടിയാണ്.

രാഹുവും കേതുവും ഒൻപതാം ഭാവത്തിൽ ഇരിക്കുന്നതിനാൽ വിദേശ യാത്രകൾക്ക് അനുയോജ്യമായ കാലമാണിത്. ഏപ്രിലിന് ശേഷം അൽപ്പം ശ്രദ്ധിക്കണം. ഒക്ടോബർ മുതൽ ചില പ്രശ്നങ്ങളിൽ അകപ്പെട്ടേക്കാം.

Also Read: Guru Margi 2022: വരുന്ന 5 മാസത്തേക്ക് വ്യാഴ കൃപയ്ക്കായി ഇക്കാര്യങ്ങൾ ചെയ്യുന്നത് ഉത്തമം!

ഉദര സംബന്ധമായ അസുഖങ്ങൾ ഇക്കലായളവിൽ നിങ്ങളെ ബാധിച്ചേക്കാം. ബന്ധങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഇക്കാലയളവിൽ ഉണ്ട്. വിദ്യാർഥികൾക്കും ഇക്കാലയളവ് അത്ര നല്ലതല്ല.

ഒക്ടോബർ 30-ന് ശേഷം കാര്യങ്ങൾ മാറും. വിദ്യാർഥികൾക്ക് ശുഭ ഫലങ്ങൾ ഉണ്ടാകും. സന്താന ഭാഗ്യം ആഗ്രഹിക്കുന്നവർക്ക് വിജയം ലഭിക്കും. ബന്ധങ്ങൾ തിരികെ പഴയത് പോലെയാതകാനും ഇക്കാലയളവിൽ അവസരം വരും.  സ്ഥിരമായി വിദേശത്ത് താമസിക്കാൻ 2023-ൽ സാധ്യതയുണ്ട്.നവംബറിൽ ജാഗ്രത ആവശ്യമാണ്. ഇക്കാലയളവിൽ ചില സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാവാം.  തീരുമാനങ്ങൾ ധൃതി പിടിച്ച് എടുക്കരുത്. 

Also Read: ഭദ്ര രാജയോഗം: രണ്ടു ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ അടിപൊളി സമയം തുടങ്ങും! 

ഒക്ടോബർ 3 മുതൽ നവംബർ 15 വരെ മാത്രമെ ചില മുൻകരുതലുകൾ എടുക്കേണ്ടതുള്ളു. നിങ്ങൾക്ക് പരിക്ക് പറ്റാൻ സാധ്യതയുള്ള സമയം കൂടിയാണിത്. ഇതിന് ശേഷം മികച്ച ഗുണഫലങ്ങൾ ഉണ്ടാവാം. വസ്തു വാങ്ങാൻ പറ്റിയ കാലയളാവായിരിക്കും ഇത്. മാത്രമല്ല വർഷത്തിൻറെ തുടക്കത്തിൽ ജോലിയിൽ അംഗീകരിക്കപ്പെടുകയും പ്രമോഷൻ അടക്കമുള്ളവ ലഭിക്കാനും സാധ്യതയുണ്ട്. ആകെ നോക്കിയാൽ 2023 തൊഴിൽ, ആരോഗ്യം മുതലായവയിൽ മികച്ച ഫലം തരും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഇതുമായി ZEE മീഡിയക്ക് യാതൊരു ബന്ധവുമില്ല)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News