Horoscope 2023: ഇടവം രാശിക്കാർക്ക് പുതിയ ബിസിനസ് ആരംഭിക്കാൻ മികച്ച സമയം- ഇന്നത്തെ സമ്പൂർണ രാശിഫലം

Astrological predictions: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ അത് നിങ്ങളുടെ പുതിയ തീരുമാനങ്ങളും പദ്ധതികളും കൃത്യമായി നടപ്പിലാക്കാൻ സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ രാശിഫലം നോക്കാം.

Written by - Zee Malayalam News Desk | Last Updated : Jun 28, 2023, 08:03 AM IST
  • മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്
  • അവർ എല്ലായിടത്തും പ്രശംസയ്ക്ക് അർഹരാകും
Horoscope 2023: ഇടവം രാശിക്കാർക്ക് പുതിയ ബിസിനസ് ആരംഭിക്കാൻ മികച്ച സമയം- ഇന്നത്തെ സമ്പൂർണ രാശിഫലം

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ അത് നിങ്ങളുടെ പുതിയ തീരുമാനങ്ങളും പദ്ധതികളും കൃത്യമായി നടപ്പിലാക്കാൻ സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ രാശിഫലം നോക്കാം.

മേടം: മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. അവർ എല്ലായിടത്തും പ്രശംസയ്ക്ക് അർഹരാകും. വലിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ചെറിയ കാര്യങ്ങളെ അവഗണിക്കുന്നത് ഒഴിവാക്കണം, അല്ലാത്തപക്ഷം വലിയ നഷ്ടങ്ങൾ നേരിടേണ്ടിവരും.

ഇടവം: ഇടവം രാശിക്കാർക്ക് ഒരു പുതിയ ബിസിനസ് ആരംഭിക്കാനുള്ള മികച്ച സമയമാണ്. കഠിനാധ്വാനം ചെയ്യേണ്ടി വരും. ബിസിനസ്സുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കിയ ശേഷം, ആശ്വാസം തോന്നുകയും മനസ്സമാധാനം കണ്ടെത്തുകയും ചെയ്യും. ബിസിനസ്സിനായി കൂടുതൽ പദ്ധതികൾ തയ്യാറാക്കുന്നത് നല്ലതാണ്.

മിഥുനം: ജോലിസ്ഥലത്ത് ജാ​ഗ്രത പാലിക്കണം. നെ​ഗറ്റീവ് എനർജിയുള്ള ആളുകളിൽ നിന്ന് അകന്ന് നിൽക്കണം. രാഷ്ട്രീയം, ഭരണം എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ഇന്ന് നല്ല ദിവസമാണ്.

കർക്കടകം: കർക്കടം രാശിയിലുള്ളവർ ഉയർന്ന ബുദ്ധിശക്തിയുള്ളവരാണ്, അവർ ശത്രുക്കളുടെ പദ്ധതികൾ പരാജയപ്പെടുത്തും. സാമ്പത്തികവും ബിസിനസ് കാര്യങ്ങളും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിലൂടെ ബിസിനസുകാർക്ക് വ്യാപാരത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ കഴിയും. 

ALSO READ: Horoscope 2023: ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

ചിങ്ങം: ജോലിസ്ഥലത്ത് ഉത്തരവാദിത്തങ്ങൾ പങ്കിടുമ്പോൾ, പുതിയ ആളുകൾക്ക് കൂടുതൽ അവസരം ലഭിക്കും. ബിസിനസ് സാഹചര്യം മികച്ചതായിരിക്കും. കഠിനാധ്വാനവും പരിശ്രമവും തുടരുക, നിങ്ങൾ വിജയിക്കും. 

കന്നി: ബിസിനസ്സുകാർക്ക് സഹപ്രവർത്തകരിൽ നിന്നും ജീവനക്കാരിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. അവരുടെ സഹകരണത്തോടെ ബിസിനസ്സ് വികസിക്കും.

തുലാം: തുലാം രാശിക്കാർക്ക് സഹപ്രവർത്തകരുടെ വിശ്വാസം നേടാൻ കഠിനമായി പരിശ്രമിക്കേണ്ടി വന്നേക്കാം. ബിസിനസ് രം​ഗത്തുള്ളവർക്ക് കടുത്ത മത്സരങ്ങളും വെല്ലുവിളികളും നേരിടേണ്ടി വരും.

വൃശ്ചികം: ഈ രാശിക്കാർ ഏർപ്പെട്ടിരിക്കുന്ന ഏത് ജോലിയിലും ക്രിയാത്മകതയും ആത്മാർഥതയും കാണിക്കും. വ്യാപാരികൾ സ്വാർത്ഥരായ ആളുകളിൽ നിന്ന് അകന്ന് നിൽക്കാൻ ശ്രദ്ധിക്കണം. ഈ ആളുകൾ നിങ്ങളെ സാമ്പത്തികമായി വഞ്ചിക്കാൻ ശ്രമിച്ചേക്കാം.

ധനു: ധനു രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമാണ്. ബിസിനസിൽ നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ സാധിക്കും. മുതിർന്നവരുടെ ഉപദേശം തള്ളിക്കളയാതിരിക്കുക.

മകരം: ഈ രാശിയിലുള്ളവർ അവരുടെ ജോലിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. നിങ്ങളുടെ ഭാഗത്ത് തെറ്റുകൾ വരുത്താതിരിക്കുന്നതിന് ജാ​ഗ്രത പുലർത്തണം. വ്യാപാരികൾ ഈ ദിവസം കൂടുതൽ പണം നിക്ഷേപം നടത്തുന്നത് ഒഴിവാക്കണം. സാമ്പത്തിക സ്ഥിതി മോശമായിരിക്കും.

കുംഭം: കുംഭം രാശിക്കാർ മുതിർന്നവരുമായും സഹപ്രവർത്തകരുമായും ഒത്തുപോകാൻ ശ്രമിക്കണം. സംരംഭകർക്ക് അവരുടെ ജോലി പൂർത്തിയാക്കാനും പ്രശ്നങ്ങളെ നേരിടാനും വെല്ലുവിളികൾ ഉണ്ടാകും.

മീനം: ഈ രാശിക്കാർ ഓഫീസിലെ നെ​ഗറ്റീവ് എനർജിയുള്ള ആളുകളിൽ നിന്ന് അകലം പാലിക്കണം. ബിസിനസിലെ നിലവിലെ പങ്കാളിത്തം നല്ല ഫലങ്ങൾ നൽകില്ല. സാധ്യമെങ്കിൽ പങ്കാളിത്തം ഒഴിവാക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News